»   » സന്തോഷത്തിന്റെ കൊടുമുടിയില്‍ നില്‍ക്കുന്നതിനിടയില്‍ ആലിയയെ തേടിയെത്തിയ ആ വാര്‍ത്ത!

സന്തോഷത്തിന്റെ കൊടുമുടിയില്‍ നില്‍ക്കുന്നതിനിടയില്‍ ആലിയയെ തേടിയെത്തിയ ആ വാര്‍ത്ത!

By: Nihara
Subscribe to Filmibeat Malayalam

കരണ്‍ ജോഹറിന്റെ സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച താരമാണ് ആലിയ ഭട്ട്. പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ആലിയയെക്കുറിച്ചുള്ള വാര്‍ത്തകള്‍ വളരെ പെട്ടെന്നാണ് വൈറലാവുന്നത്. മികച്ച ചിത്രങ്ങളുമായി സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ് താരം ഇപ്പോള്‍.

ശാരീരിക ബന്ധത്തിലേര്‍പ്പെട്ട കങ്കണയും ഹൃത്വികും, ബോളിവുഡില്‍ പരസ്യമായിരുന്നു ആ രഹസ്യം!

അച്ഛന്റെ സുഹൃത്തിന്റെ മകളോടൊപ്പം മീനാക്ഷി, സാരിയണിഞ്ഞ് താരപുത്രികള്‍, ചിത്രം വൈറലാവുന്നു!

നടന്‍ സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും ആലിയയും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. പങ്കെടുക്കുന്ന ചടങ്ങുകളിലെല്ലാം ഇരുവരും ഒന്നിച്ചെത്തിയതോടെ പാപ്പരാസികളാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കരിയറില്‍ നിരവധി റെക്കോര്‍ഡുകളുമായി നില നില്‍ക്കുമ്പോഴും വ്യക്തി ജീവിതത്തില്‍ ആലിയയ്ക്ക് അത്ര സന്തോഷമില്ലെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

വിജയത്തിളക്കില്‍ നില്‍ക്കുന്നതിനിടയിലെ ആഘാതം

ബോക്‌സ് ഓഫിസില്‍ തരംഗം സൃഷ്ടിച്ച ചിത്രം ബദരിനാഥ് കി ദുല്‍ഹനിയായുടെ വിജയത്തില്‍ മതി മറന്ന് നില്‍ക്കുന്നതിനിടയിലാണ് താരത്തിന്റെ സ്വാകര്യ ജീവിതത്തെക്കുറിച്ച് പാപ്പരാസികള്‍ അക്കാര്യം വെളിപ്പെടുത്തിയത്.

സ്വകാര്യ ജീവിതം അത്ര സുഗമമല്ല

ആലിയ ഭട്ടിന്റെ സ്വകാര്യ ജീവിതത്തില്‍ അത്ര സുഖരമായ കാര്യങ്ങളല്ല നടക്കുന്നതെന്ന് പാപ്പരാസികളാണ് കണ്ടെത്തിയിട്ടുള്ളത്. കാമുകനുമായുള്ള ബന്ധത്തില്‍ ചില പ്രശ്‌നങ്ങളുണ്ടെന്നും ഇവര്‍ പറയുന്നു.

പ്രണയത്തിലാണെന്ന് സമ്മതിച്ചിട്ടില്ല

സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുമായി പ്രണയത്തിലാണെന്ന കാര്യത്തെക്കുറിച്ച് ആലിയ ഇതുവരെ തുറന്നു സമ്മതിച്ചിട്ടില്ല. പൊതുവേദികളിലെല്ലാം ഒരുമിച്ചെത്താന്‍ തുടങ്ങിയതോടെയാണ് ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന് പാപ്പരാസികള്‍ കണ്ടെത്തിയത്.

അടുത്ത സുഹൃത്തുക്കളാണ്

താനും ആലിയയും അടുത്ത സുഹൃത്തുക്കളാണെന്ന് സിദ്ധാര്‍ത്ഥ് മല്‍ഹോത്ര നേരത്തെ വ്യക്തമാക്കിയിരുന്നു. വര്‍ഷങ്ങളായുള്ള അടുപ്പം പ്രണയത്തിലേക്ക് വഴി മാറുമോയെന്ന ചോദ്യത്തിന് താവും മറുപടി നല്‍കിയിരുന്നില്ല.

സിദ്ധാര്‍ത്ഥിനെക്കുറിച്ച് മിണ്ടുന്നില്ല

സിദ്ധാര്‍ത്ഥ് മല്‍ഹോത്രയെക്കുറിച്ച് വാചാലയാവുന്ന ആലിയ ഇപ്പോള്‍ മൗനത്തിലാണ്. പുതിയ ചിത്രത്തില്‍ ജാക്വിലിനുമായി അഭിനയിച്ച ശേഷമാണ് ഇരുവരും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പുതിയ കാമുകി

ആലിയ ഭട്ടുമായി വേര്‍പിരിഞ്ഞ സിദ്ധാര്‍ത്ഥ് ജാക്വിലിനുമായി പ്രണയത്തിലാണെന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. പുതിയ ചിത്രത്തിന്റെ ഷൂട്ടിനിടയില്‍ പരിസരം മറന്ന് ലിപ് ലോക്ക് ചെയ്തു നിന്ന സംഭവം വാര്‍ത്തയായിരുന്നു.

ആലിയയെ അണ്‍ഫോളോ ചെയ്തു

സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുമായി ഒരുമിച്ച് അഭിനയിച്ചതിന് ശേഷം ജാക്വിലിന്‍ ആലിയയെ ഇന്‍സ്റ്റഗ്രാമില്‍ നിന്നും അണ്‍ഫോളോ ചെയ്തുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

English summary
Alia Bhatt break up with Sidaharth.
Please Wait while comments are loading...

Malayalam Photos

Go to : More Photos