For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രൺബീറുമായി വേർപിരിയുന്നു? ഒടുവിൽ അത് വെളിപ്പെടുത്തി ആലിയ, കൂടെ ഒരു ചിത്രവും!

  |

  ബോളിവുഡ് പ്രേക്ഷകരുടെ പ്രിയതാര ജോഡികളാണ് ആലിയ ഭട്ടും രൺബീർ കപൂർ. ഇതുവരെ സിനിമയിൽ ഒന്നിച്ച് പ്രത്യക്ഷപ്പെട്ടിട്ടില്ലെങ്കിലും ഇവർ ആരാധകർക്ക് അൽപം സ്പെഷ്യലാണ്. ബോളിവുഡ് താരങ്ങളുടെ വിവാഹം ആരാധകർക്കിടയിൽ സങ്കടം സൃഷ്ടിക്കാറുണ്ട്. എന്നാൽ ദീപിക-രൺവീർ വിവാഹത്തിന് ശേഷം പ്രേക്ഷകർ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന താരവിവാഹം ഇവരുടേതാണ്. എല്ലാവർക്കും അറിയേണ്ടത് ഈ വർഷം ഒന്നാകുമോ എന്നാണ്.

  വിവാഹ വാർത്ത ബോളിവുഡ് കോളങ്ങളിൽ വൻ ചർച്ചയാകുമ്പോൾ താരങ്ങളുടെ ബ്രേക്കപ്പ് വാർത്തകളും സജീവമാണ്. ഈ വർഷം അവസാനത്തോടെ വിവാഹമുണ്ടെന്ന് റിപ്പോർട്ടുകൾ പ്രചരിച്ചതിന് തൊട്ട് പിന്നാലെ പിരിയുന്നു എന്ന് തരത്തിലുള്ള വാർത്തയും പ്രചരിച്ചിരുന്നു. തെളിവുകൾ നിരത്തിയാണ് പാപ്പാരസികളുടെ വെളിപ്പെടുത്തൽ. ഇപ്പോഴിത ബ്രേക്കപ്പ് വാർത്തയെ കുറിച്ച് പ്രതികരിച്ച് ആലിയ രംഗത്തെത്തിയിരിക്കുകയാണ്.

  സാധാരണ പ്രണയ ജോഡികളിൽ നിന്ന് വ്യത്യസ്തമായിട്ടായണ് ഇവരുടെ ജീവിതരീതി. ഒരുമിച്ചുളള യാത്രകളും ചുറ്റിനടപ്പും താരതമ്യേനെ കുറവാണ്.അവാർഡ് നിശകളിലും പൊതുപരിപാടികളിലും മാത്രമാണ് ഇരുവരും ഒന്നിച്ച് പ്രത്യക്ഷപ്പെടുന്നത് . കൂടാതെ റൊമാന്റിക് ചിത്രങ്ങളൊന്നും ഇരുവരും സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെയ്ക്കാറുമില്ല. ഇതെല്ലാം ആരാധകരിൽ നിരവധി ചോദ്യം ഉയർത്തുന്നുണ്ട്,

  കഴിഞ്ഞ മെയ് 15 നായിരുന്നു ആലിയയുടെ പിറന്നാൾ. ബോളിവുഡ് സിനിമ ലോകവും ആരാധകരും സുഹൃത്തുക്കളും താരത്തിന് പിറന്നാൾ ആശംസ നേർന്ന് രംഗത്തെത്തിയിരുന്നു. പതിവ് പോലെ സഹോദരിക്കും സുഹൃത്തുക്കൾക്കുമൊപ്പമായിരുന്നു ആലിയ പിറന്നാൾ ആഘോഷിച്ചത്. എന്നാൽ രൺബീറിന്റെ അഭാവം ഏറെ ചർച്ച വിഷയമായിരുന്നു . എല്ലാവർക്കും അറിയേണ്ടിയിരുന്നത് രൺബീറിനെ കുറിച്ചായിരുന്നു.ഇതിനെ കുറിച്ച് ആലിയയോട് തന്നെ ചോദിക്കുകയും ചെയ്തിരുന്നു. പ്രണയത്തിലായതിന് ശേഷം ആലിയയുടെ രണ്ടാമത്തെ പിറന്നാളായിരുന്നു ഇത്. സഹോദരിക്കും സുഹൃത്തുക്കൾക്കുമൊപ്പം പിറന്നാൾ ആഘോഷിക്കുന്ന ചിത്രം താരം സേഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.

  ബ്രേക്കപ്പ് കഥകൾ വ്യാപകമായതോടെ ഇതിന് മറുപടിയുമായി നടി ആലിയ ഭട്ട് തന്നെ രംഗത്തെത്തിയിരുന്നു. ഒരു ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു പാപ്പാരസികൾക്ക് മറുപടി നൽകിയത്. സൂര്യാസ്തമയം നോക്കി നിൽക്കുന്ന ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു താരത്തിന്റെ മറുപടി. ചിത്രത്തിന് താഴെയായി എന്റെ എക്കാലത്തെയും പ്രിയപ്പെട്ട ഫോട്ടോഗ്രാഫർ ആർകെ എന്ന് താരം കുറിച്ചു. രൺബീർ കപൂറിന്റെ ഷോർട് നെയിമാണ് ആർകെ. വീട്ടിൽ നിന്നുള്ള ചിത്രമായിരുന്നു നടി പങ്കുവെച്ചത്.

  ആലിയ, രൺബീർ വിവാഹം ഈ വർഷം ഡിസംബറിൽ ഉണ്ടാകുമെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. വിവാഹത്തിനുള്ള ഒരുക്കങ്ങൾ ഇരു വീട്ടുകാരുടെ ഭാഗത്ത് നിന്നും ആരംഭിച്ചിട്ടുണ്ടെന്നും ഔദ്യോഗിക പ്രഖ്യാപനം ഉടനടി ഉണ്ടാകുമെന്നും വാർത്തകൾ പുറത്തു വന്നിരുന്നു. ആലിയയും രൺവീറും ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രമാണ് ബ്രഹ്മാസ്ത്ര. അയാൻ മുഖർജി സംവിധാനം ചെയ്യുന്ന ചിത്രം ഈ വർഷം ഡിസംബർ 4 നാണ് തിയേറ്ററുകളിൽ എത്തുന്നത്. ഇതിന് ശേഷമായിരിക്കും ആലിയ രൺവീർ വിവാഹം നടക്കുകയത്രേ. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് ബ്രഹ്മാസ്ത്ര.

  വിവാഹ വാർത്തയിൽ പ്രതികരിച്ച് ആലിയ രംഗത്തെത്തിയിരുന്നു.സൂം ടീവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് വിവാഹത്തെ കുറിച്ചും പുറത്തു വരുന്ന വാർത്തകളെ കുറിച്ചും ആലിയ വെളിപ്പെടുത്തിയത്. ഇപ്പോൾ എന്തിന്റെ അടിസ്ഥാനത്തിലാണ് വിവാഹ വാർത്ത പ്രചരിക്കുന്നതെന്ന് തനിയ്ക്ക് അറിയില്ല. അതേസമയം വിവാഹത്തെ കുറിച്ച് പ്രചരിക്കുന്ന വാർത്തകൾ തമാശ രീതിയിലാണ് എടുക്കുന്നത്. ഓരോ മൂന്ന് ആഴ്ചകൾ കൂടുമ്പോഴും ഇത്തരത്തിലുള്ള വാർത്തകൾ പ്രചരിക്കാറുണ്ട്. വിവാഹത്തെ കുറിച്ചുള്ള ഗോസിപ്പ് വാർത്തകൾ തന്നിൽ സന്തോഷം നൽകുന്നുണ്ടെന്നും ആലിയ പറഞ്ഞു.

  നടി സോനം കപൂറിന്റെ വിവാഹത്തിന് ഇരുവരും ഒന്നിച്ച് എത്തിയതോടെയാണ് പ്രണയകഥ ഗോസിപ്പ് ബോളിവുഡ് കോളങ്ങളില്‍ ചര്‍ച്ച വിഷയമായി തുടങ്ങിയത്. പിന്നീട് രണ്‍ബീറിന്റെ കുടുംബത്തിനോടൊപ്പം പല അവസരങ്ങളിലും ആലിയയെ കണ്ടതോടെ സംശയം ഇരട്ടിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് കഥകള്‍ക്ക് ഇടകൊടുക്കാതെ പ്രണയത്തെ കുറിച്ച് ഇരുവരും തുറന്ന് സമ്മതിക്കുകയായിരുന്നു. പിന്നീട് ആലിയ ഭട്ടിന്റെ അച്ഛന്‍ മഹേഷ് ഭട്ടും ഇക്കാര്യത്തില്‍ സ്ഥിരീകരണം നല്‍കുകയായിരുന്നു. പ്രണയത്തെ കുറിച്ച് രണ്‍ബീറിനോട് ചോദിച്ചപ്പോള്‍ , ഇതെന്റെ ജീവിതത്തിന്റെ പുതിയ തുടക്കമാണെന്നും അതിനെ കുറിച്ച് കൂടുതല്‍ സംസാരിക്കാന്‍ താന്‍ ഇഷ്ടപ്പെടുന്നില്ലെന്നുമാണ് താരം പറഞ്ഞത്.

  English summary
  Alia Bhatt shuts down rumours of break-up with Ranbir Kapoor
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more
  X