»   » പറയുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ഇങ്ങനെ ഇരിക്കും!കത്രീന കൈഫിന്റെ അഹങ്കാരത്തിന് ആലിയയുടെ മറുപടി!!!

പറയുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ഇങ്ങനെ ഇരിക്കും!കത്രീന കൈഫിന്റെ അഹങ്കാരത്തിന് ആലിയയുടെ മറുപടി!!!

Posted By: Teresa John
Subscribe to Filmibeat Malayalam

സിനിമയില്‍ നായികമാര്‍ തമ്മില്‍ മത്സരങ്ങളും മറ്റും നടക്കുന്നത് പല തരത്തിലാണ്. സൗന്ദര്യത്തിന്റെയും വേഷത്തിന്റെയും സിനിമകളുടെയും നായകന്മാരുടെയുമെല്ലാം എന്നിങ്ങനെ നിരവധി തലത്തിലാണ് മത്സരങ്ങള്‍ നടക്കുന്നത്. വാക്കുകള്‍ കൊണ്ട് യുദ്ധം ചെയ്തിരിക്കുകയാണ് കത്രീന കൈഫും ആലിയ ഭട്ടും.

മക്കളുടെ കാര്യത്തില്‍ ആശങ്കപ്പെട്ട് താരസുന്ദരിമാര്‍!ഇരട്ടക്കുട്ടികളുള്ള കരണിന്റെ അവസ്ഥയോ?

അമ്മയുടെ യോഗത്തില്‍ മോഹന്‍ലാലും മമ്മുട്ടിയും മിണ്ടാതിരുന്നതിന് കാരണമുണ്ട്! ബാലചന്ദ്ര മേനോന്‍

ചിലപ്പോള്‍ സംസാരത്തില്‍ വരുന്ന വാക്കുകള്‍ പലരെയും നന്നായി വേദനിപ്പിക്കും അത് പിന്നീട് എപ്പോഴെങ്കിലും മറുപടിയായി തന്നെ അവര്‍ക്ക് കിട്ടുകയും ചെയ്യും. അതാണിപ്പോള്‍ കത്രീനയുടെയും ആലിയയുടെയും കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്. തനിക്ക് നല്ല കഥാപാത്രങ്ങളും കൂടെ അഭിനയിക്കുന്ന സഹതാരങ്ങളും മാത്രം മതിയെന്ന് തുറന്ന് പറഞ്ഞ ആലിയ അതിന് പിന്നില്‍ ഒളിപ്പിച്ചു വെച്ച ഒരു കാര്യമുണ്ട്.

ആലിയ ഭട്ട്

ബോളിവുഡിലെ ക്യൂട്ട് സുന്ദരിയാണ് ആലിയ. സ്റ്റുഡന്റെ ഓഫ് ദ ഇയര്‍ എന്ന സിനിമയിലുടെ ബോളിവുഡിലെത്തിയ ആലിയ പെട്ടെന്നായിരുന്നു മുന്‍നിര നായികമാരുടെ പട്ടികയിലേക്ക് ഉയര്‍ന്നത്.

അടുത്ത സിനിമ റാസി

ബദ്രീനാഥ് കീ ദുല്‍ഹനിയ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ആലിയ അഭിനയിക്കുന്ന സിനിമയാണ് റാസി. ഒരു ത്രില്ലര്‍ സിനിമയാണ് റാസി.

കാശ്മീരി പെണ്‍കുട്ടി

ചിത്രത്തില്‍ ആലിയ കാശ്മീരിലെ ഒരു പെണ്‍കുട്ടിയുടെ വേഷത്തിലാണ് അഭിനയിക്കുന്നത്. മാത്രമല്ല പാകിസ്ഥാനിലെ ചാരപ്രവര്‍ത്തകനായ ഒരു ഓഫീസറെ വിവാഹം കഴിക്കുന്ന ആലിയ കിട്ടുന്ന വിവരങ്ങള്‍ ഇന്ത്യയിലെത്തിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം.

യഥാര്‍ത്ഥ സംഭവം

സിനിമയ്ക്ക് വേണ്ടി കഥ തെരഞ്ഞെടുത്തിരിക്കുന്നത് യഥാര്‍ത്ഥ ജീവിതകഥയില്‍ നിന്നുമാണ്. സിനിമയുടെ കഥ താന്‍ ഒരു മാസമായി വായിച്ചു കൊണ്ടിരിക്കുകയാണെന്നും എല്ലാ ഭാഗവും കൃത്യമായി മനസിലാക്കാനുള്ള ശ്രമത്തിലാണെന്നും ആലിയ പറയുന്നു.

തന്നെക്കാള്‍ നന്നായി അഭിനയിക്കുന്ന നടന്‍

തന്നെക്കാള്‍ നന്നായി അഭിനയിക്കുന്ന ആളാണ് വിക്കി ഖുശാല്‍. 2015 മുതല്‍ തനിക്ക് അദ്ദേഹത്തെ അറിയാമെന്നും പ്രമുഖ നടന്മാരുടെ കൂടെ അഭിനയിച്ചില്ലെങ്കില്‍ അതൊരു പരിഹാസമായി കാണുന്നവരുണ്ടെന്നും ആലിയ പറയുന്നു.

സൂപ്പര്‍ സ്റ്റാറുകളെ ഒന്നും വേണ്ട

തനിക്ക് സിനിമയില്‍ അഭിനയിക്കാന്‍ സൂപ്പര്‍ സ്റ്റാറുകളെ ഒന്നും വേണ്ട എന്നാണ് ആലിയ പറയുന്നത്. തന്റെ സിനിമകളില്‍ നല്ല തിരക്കഥയും സഹപ്രവത്തകരും ഉണ്ടായല്‍ മതിയെന്നാണ് ആലിയയുടെ നിലപാട്.

അതിന് പിന്നിലെ കാരണം

ആലിയ ഇത്തരമൊരു പ്രസ്താവന പറയാന്‍ കാരണം കത്രീനയാണ്. അടുത്തിടെ കത്രീന, ആലിയ, സല്‍മാന്‍ ഖാന്‍ എന്നിവര്‍ ഒന്നിച്ച് ഒരു വാര്‍ത്ത സമ്മേനത്തില്‍ പങ്കെടുത്തിരുന്നു. ആ സമയത്തായിരുന്നു ആലിയയെ ചെറുതാക്കി കാണിച്ച് കത്രീനയുടെ പ്രസ്താവന.

സല്‍മാന്റെ കൂടെ അഭിനയിക്കാനുള്ള താല്‍പര്യം

സല്‍മാന്‍ ഖാന്റെ കൂടെ അഭിനയിക്കാന്‍ താല്‍പര്യമുണ്ടോ? എന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് ആലിയയുടെ മറുപടി ഇങ്ങനെയായിരുന്നു. അക്കാര്യം എനിക്ക് അറിയില്ല. എന്നാല്‍ അങ്ങനെ ഒന്ന് ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായും. നിങ്ങള്‍ അദ്ദേഹത്തോട് അ്ങ്ങനെ ഒരു കാര്യം അപേക്ഷിക്കു എന്നും ആലിയ പറഞ്ഞിരുന്നത്.

സല്‍മാന്റെ മറുപടി

ആലിയയുടെ പ്രതികരണത്തിന് പിന്നാലെ സല്‍മാന്‍ ഖാന്‍ പറഞ്ഞത് ഞങ്ങള്‍ 'പപ്പ ദി ഗ്രേറ്റ്' റീമേക്ക് ചെയ്യാന്‍ പോവുകയാണെന്നായിരുന്നു. അതിനിടെ കത്രീന ഇടയില്‍ കയറി സംസാരിക്കുകയായിരുന്നു.

ആലിയയെ വരുണ്‍ ധവാന് തന്നെ കൊടുക്കു

സല്‍മാന്റെ മറുപടിക്കായി കത്രീന പറഞ്ഞത് ആലിയയെ വരുണ്‍ ധവാന്റെ കൂടെ അഭിനയിക്കാന്‍ വിടണമെന്നും തനിക്ക് സല്‍മാന്റെ കൂടെ അഭിനയിക്കണമെന്നുമായിരുന്നു. എന്നാലിത് ആലിയയെ തരം താഴ്ത്തി സംസാരിച്ച പോലെയാവുകയായിരുന്നു.

English summary
Did Alia Bhatt Take A Dig At Katrina By Saying, 'I Don't Need Superstars To Lean On'?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam