»   » കരിയര്‍ കുറച്ച് കാലം മാത്രമെ ഉണ്ടാവുകയുള്ളു! എന്നാല്‍ തൊണ്ണൂറ് വയസ് വരെ അഭിനയിക്കുമെന്ന് ആലിയ ഭട്ട്!

കരിയര്‍ കുറച്ച് കാലം മാത്രമെ ഉണ്ടാവുകയുള്ളു! എന്നാല്‍ തൊണ്ണൂറ് വയസ് വരെ അഭിനയിക്കുമെന്ന് ആലിയ ഭട്ട്!

Posted By: Teresa John
Subscribe to Filmibeat Malayalam

അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ ബോളിവുഡില്‍ സ്വന്തമായൊരു സ്ഥാനം കണ്ടെത്തിയ മിടുക്കിയാണ് ആലിയ ഭട്ട്. പ്രായം വളരെ കുറവാണെങ്കിലും ക്യൂട്ട് ആലിയ സിനിമാ ജീവിതത്തില്‍ ഉയരങ്ങളിലേക്കുള്ള യാത്രയിലാണ്. അതിനിടെ നടന്‍ സിദ്ധാര്‍ത്ഥുമായുണ്ടായിരുന്ന പ്രണയം തകര്‍ച്ചയിലേക്കെത്തിയത് വലിയ വാര്‍ത്തയായിരുന്നു.

മഞ്ജു വാര്യര്‍ ചിലങ്ക കെട്ടി ചുവടുവെച്ചാല്‍ പിന്നെ ചുറ്റുമുള്ളതൊന്നും കാണില്ല!

കരണ്‍ ജോഹറിന്റെ സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ എന്ന സിനിമയിലൂടെ 2012 ലായിരുന്നു നായികയായി ആലിയ ബോളിവുഡില്‍ അഭിനയിച്ചിരുന്നത്. ഇപ്പോള്‍ ബോളിവുഡിലെ നായികമാര്‍ക്ക് സിനിമയിലെ കരിയര്‍ വളരെ കുറച്ച് കാലം മാത്രമെ ഉള്ളുവെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ആലിയ.

മോഹന്‍ലാലിന്റെ വില്ലന്‍ ഞെട്ടിക്കും! റിലീസിന് മുമ്പ് കോടികള്‍, ഹിന്ദിയിലേക്ക് റെക്കോര്‍ഡ് തുകയ്ക്ക്!

ആലിയ ഭട്ട് പറയുന്നതിങ്ങനെ

നടന്മാരെ അപേക്ഷിച്ച് സിനിമയില്‍ നടിമാരുടെ കരിയര്‍ വളരെ കുറച്ച് കാലം മാത്രമെ ഉണ്ടാവാറുള്ളു എന്നാണ് ആലിയ പറയുന്നത്. അതിനുള്ള കാരണം എന്താണെന്നും നടി വ്യക്തമാക്കുന്നുണ്ട്.

തൊണ്ണൂറ് വയസ് വരെ അഭിനയിക്കണം

നടിമാരുടെ ജീവിതത്തെ കുറിച്ച് പറഞ്ഞ ആലിയ വലിയൊരു ആഗ്രഹവും തുറന്ന് പറയുകയാണ്. തനിക്ക് തൊണ്ണൂറ് വയസ് എത്തുന്നത് വരെ അഭിനയം തുടരണമെന്നാണ് ആലിയ പറയുന്നത്.

ലൊക്കേഷന്‍

ചില ദിവസങ്ങളില്‍ ലോകത്തിന്റെ ഏത് ഭാഗത്ത് പോവുന്നതിനെക്കാളും സന്തോഷപ്രദമായി തോന്നുന്നത് സിനിമയുടെ സെറ്റില്‍ നിന്നാണെന്നും ആലിയ പറയുന്നു.

അവസരം കുറയും

സിനിമയില്‍ നിന്നും കുടുംബ ജീവിതത്തിലേക്ക് പ്രവേശിക്കുന്ന നടിമാരുടെ അവസരം മുഴുവനായും ഇല്ലാതെയാവും. കുടുംബം, കുട്ടികള്‍ എന്നിങ്ങനെ ബാധ്യത വരുമ്പോള്‍ അവരെ തേടി നല്ല സിനിമകള്‍ വരില്ലെന്നും ആലിയ അഭിപ്രായപ്പെടുന്നു.

അത് മാറ്റണം

കാലങ്ങളായി തുടര്‍ന്ന് വരുന്ന ഇക്കാര്യങ്ങളെല്ലാം മാറ്റണമെന്നാണ് ആലിയ പറയുന്നത്. നടിമാര്‍ വിവാഹം കഴിഞ്ഞ് നാല്‍പത്, അമ്പത്, അറുപത്, ഏഴുപത്, എന്നിങ്ങനെ ഏത് പ്രായത്തിലാണെങ്കിലും അതില്‍ മാറ്റമില്ലെന്നും ആലിയ സൂചിപ്പിക്കുന്നു.

സ്റ്റുഡന്റ് ഓഫ് ദ ഇയര്‍

കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ എന്ന സിനിമയിലൂടെയാണ് ആലിയ ആദ്യമായി നായികയായി അഭിനയിച്ചത്. ശേഷം ഒരുപാട്് സിനിമകളില്‍ അഭിനയിച്ച് ബോളിവുഡിന്റെ പ്രിയ നടിയായി വളര്‍ന്നിരിക്കുകയാണ്.

ആലിയയുടെ പ്രണയം

യുവനടിയാണെങ്കിലും ആലിയ ഭട്ടും പ്രണയത്തിലായിരുന്നു. സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ എന്ന സിനിമയിലൂടെ നായകനായി എത്തിയ സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുമായിട്ടായിരുന്നു ആലിയയുടെ പ്രണയം. എന്നാല്‍ ഇരുവരും തമ്മില്‍ പിരിഞ്ഞെന്നാണ് മുമ്പ് വന്ന റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നത്.

    English summary
    Alia Bhatt Talks About The Longevity Of Heroines In Bollywood!

    Malayalam Photos

    Go to : More Photos

    വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam