»   » സ്‌കൂള്‍ ടോയ്‌ലറ്റില്‍ കിടന്നുറങ്ങിയതിനു നടി ആലിയ ഭട്ടിനു ലഭിച്ച ശിക്ഷ...

സ്‌കൂള്‍ ടോയ്‌ലറ്റില്‍ കിടന്നുറങ്ങിയതിനു നടി ആലിയ ഭട്ടിനു ലഭിച്ച ശിക്ഷ...

Posted By: Pratheeksha
Subscribe to Filmibeat Malayalam

സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡ് പ്രേക്ഷകര്‍ക്കു പരിചിതയായ നടിയാണ് ആലിയ ഭട്ട്. കുസൃതി നിറഞ്ഞ മുഖവും തുറന്നു പറച്ചിലുമാണ് നടിയെ പ്രേക്ഷകര്‍ക്കു പ്രിയങ്കരിയാക്കുന്നത്. കഴിഞ്ഞ ശിശുദിനത്തില്‍ മുംബൈയിലെ ആകോണ്‍ ഫൗണ്ടേഷനിലെ കുട്ടികളോടൊത്താണ് ആലിയ ചിലവഴിച്ചത്.

ചെറുപ്പകാലത്തെ പല രസകരമായ അനുഭവങ്ങളും നടി കുട്ടികളുമായി പങ്കു വച്ചു. അതിലൊന്നായിരുന്നു സ്‌കൂളിലെ ശുചിമുറിയില്‍ കിടന്നുറങ്ങിയതിനു ലഭിച്ച ശിക്ഷയെ കുറിച്ചു പറഞ്ഞത്.

സ്‌കൂളിലെ ശുചിമുറിയില്‍ ഉറക്കം

സ്‌കൂളിലെ ശുചിമുറിയില്‍ ഉറങ്ങുക എന്നത് തന്റെ ശീലങ്ങളിലൊന്നായിരുന്നെന്നും പലപ്പോഴും തന്നെ അധ്യാപകര്‍ ഇതിന് ശിക്ഷിച്ചിട്ടുണ്ടെന്നും ആലിയ പറയുന്നു.

കണ്ടു പിടിച്ചപ്പോള്‍ ശിക്ഷിച്ചു

ക്ലാസില്‍ നിന്ന് പലപ്പോഴും അപ്രത്യക്ഷമാവുന്ന തന്നെ തിരഞ്ഞ് അധ്യാപകര്‍ നടക്കുന്നതു പതിവായിരുന്നു. ഒരിക്കല്‍ ടോയ്‌ലറ്റില്‍ ഉറങ്ങിയതിന് താന്‍ പിടിക്കപ്പെട്ടപ്പോള്‍ ഒരു ആഴ്ച്ച ക്ലാസിലെ ഡെസ്‌ക് മുഴുവന്‍ വൃത്തിയാക്കേണ്ടി വന്നതായും ആലിയ പറഞ്ഞു.

താനിപ്പോഴും കുട്ടിയാണ്

താനിപ്പോഴും കുട്ടിയാണെന്നും ശിശുദിനം ആഘോഷിക്കാന്‍ തനിക്കിഷ്ടമാണെന്നും 23 കാരിയായ ആലിയ പറയുന്നു

ചെറുപ്പത്തില്‍ താനൊരു ഭക്ഷണപ്രിയയായിരുന്നു

ചെറുപ്പത്തില്‍ താനൊരു ഭക്ഷണ പ്രിയയായിരുന്നെന്ന് നടി പറയുന്നു. ജാമൂന്‍, രസഗുള, ഹലുവ,പിസ ,ബര്‍ഗറുകള്‍ തുടങ്ങിയവയെല്ലാം എവിടെ കണ്ടാലും കഴിക്കുന്ന സ്വഭാവമായിരുന്നു തന്റേത്. ഒരു ഫുഡി ആയിരുന്നതുകൊണ്ടു കൂടിയാണ് തന്നെ എല്ലാവരും ആലൂ എന്നു വിളിക്കുന്നതെന്നും നടി പറഞ്ഞു.

ഡിയര്‍ സിന്ദഗി

ഷാറൂഖുമൊന്നിച്ചുള്ള ആലിയയുടെ ചിത്രം ഡിയര്‍ സിന്ദഗിയാണ് ഇപ്പോള്‍ തിയറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തിന് പ്രേക്ഷകരില്‍ നിന്ന് നല്ല പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ആലിയ ഭട്ടിന്റെ പുതിയ ഫോട്ടോസിനായി

English summary
alia bhatt has revealed that she was once punished in school for sleeping inside the washroom. The 23 yearold atcress says she had the habit of sleeping in school and had to face a punishment when she was caught.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X