»   » അര്‍ജ്ജുനല്ല,സിദ്ധാര്‍ത്ഥാണ് ചുംബനവീരനെന്ന് ആലിയ, സിദ്ധാര്‍ത്ഥിനൊപ്പാണ് കൂടുതല്‍ പ്രാക്ടീസെന്നും നടി

അര്‍ജ്ജുനല്ല,സിദ്ധാര്‍ത്ഥാണ് ചുംബനവീരനെന്ന് ആലിയ, സിദ്ധാര്‍ത്ഥിനൊപ്പാണ് കൂടുതല്‍ പ്രാക്ടീസെന്നും നടി

By: Pratheeksha
Subscribe to Filmibeat Malayalam

ബോളിവുഡിലെ എവര്‍ഗ്രീന്‍ ക്യൂട്ട് നടിയാണ് ആലിയ ഭട്ട്. ജനപ്രിയ സംവിധായകന്‍ മഹേഷ് ഭട്ടിന്റെ മകള്‍ കൂടിയായ ആലിയ ഇന്ന് തിരക്കേറിയ താരമായി മാറിക്കഴിഞ്ഞു. ഒടുവില്‍ പുറത്തിറങ്ങിയ ഷാറൂഖുമൊത്തുളള ചിത്രം ഡിയര്‍ സിന്ദഗി ഇപ്പോഴും തിയറ്ററുകളില്‍ നിറഞ്ഞോടിക്കൊണ്ടിരിക്കുകയാണ്. കാര്യമിങ്ങനെയൊക്കെയാണെങ്കിലും ബി ടൗണിലെ പ്രണയ ചര്‍ച്ചകളിലെ നായികയാണ് ആലിയയും.

നടന്മാരായ സിദ്ധാര്‍ത്ഥ് മല്‍ഹോത്ര, അര്‍ജ്ജുന്‍ കപൂര്‍ എന്നിവരുമായി നടിയെ ബന്ധപ്പെടുത്തിയുള്ള വാര്‍ത്തകളായിരുന്നു ഇതുവരെ ചൂടുപിടിച്ചിരുന്നത്. ഇവരില്‍ ആരാണ് ചുംബനത്തില്‍ മുന്നിട്ടു നില്‍ക്കുന്നത് എന്നാണത്രേ ഒരു നടിയോട് ആലിയ ഈയിടെ വെളിപ്പെടുത്തിയ കാര്യം.

സിദ്ധാര്‍ത്ഥുമായുളള ബന്ധം

നടന്‍ സിദ്ധാര്‍ത്ഥ് മല്‍ഹോത്രയെയും ആലിയ ഭട്ടിനെയും ബന്ധപ്പെടുത്തിയുളള കഥകള്‍ പുറത്തിറങ്ങിയത് ദി സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ എന്ന ചിത്രം പുറത്തിറങ്ങിയതോടെയാണ്. പിന്നീട് പൊതുപരിപാടികളില്‍ ഇരുവരും ഒന്നിച്ചു പത്യക്ഷപ്പെടാന്‍ തുടങ്ങിയതും വാര്‍ത്തകളിലിടം നേടി. എന്നാല്‍ ഇരുവരും അത് നിഷേധിക്കുകായിരുന്നു

അര്‍ജ്ജുന്‍ കപൂറുമായി ബന്ധപ്പെടുത്തിയുള്ള വാര്‍ത്തകള്‍

ആലിയയെ നടന്‍ അര്‍ജ്ജുന്‍ കപൂറുമായി ബന്ധപ്പെടുത്തിയുള്ള വാര്‍ത്തകള്‍ക്കും പഞ്ഞമില്ലായിരുന്നു.അഭിഷേക് വര്‍മ്മന്‍ സംവിധാനം ചെയ്ത ടു സ്റ്റേറ്റ്സ് എന്ന ആലിയ ചിത്രത്തില്‍ നായകന്‍ അര്‍ജ്ജുന്‍ കപൂറായിരുന്നു. പൊതുവെ എല്ലാവരുമായും നല്ല സൗഹൃദം കാത്തു സൂക്ഷിക്കുന്ന ആലിയ ഈ വാര്‍ത്തയെയും ഗോസിപ്പ് കോളങ്ങളിലേക്ക് തളളി

ആലിയയുടെ സഹോദരിയുടെ ബര്‍ത്ത്‌ഡേ

ആലിയ പ്രണയങ്ങളെ തളളിപ്പറഞ്ഞെങ്കിലും സിദ്ധാര്‍ത്ഥുമായുള്ള പ്രണയത്തെ സാധൂകരിക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു പിന്നീട്. കഴിഞ്ഞ ദിവസം ആലിയയുടെ സഹോദരി ഷഹീന്റെ ഗ്രാന്‍ന്റ് ബര്‍ത്ത്‌ഡേയ്ക്ക് ഇരുവരും പങ്കെടുത്തിരുന്നു. ഇരുവരുടെയും മാതാപിതാക്കളും പങ്കെടുത്ത ഫങ്ഷനായതിനാല്‍ ഇവരുടെ വിവാഹത്തിന് കുടുംബാംഗങ്ങള്‍ യെസ് മൂളിയോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

നേഹ ധൂപിയയോട് പറഞ്ഞ ചുംബന വിശേഷം

നടി നേഹ ധൂപിയയുടെ 'താര വിശേഷ'ത്തിലാണ് ഇരുവരുടെയും ചുംബനത്തെ കുറിച്ച് നടി തുറന്നടിച്ചത്. ആരാണ് നല്ല ചുംബന വീരന്‍ എന്നായിരുന്നു നേഹയുടെ ചോദ്യം. അര്‍ജ്ജുന്റേത് നല്ല ചുംബനമാണെങ്കിലും മികച്ച ചുംബന വീരനുളള അവാര്‍ഡ് സിദ്ധാര്‍ത്ഥിനാണെന്നു ആലിയ പറയുന്നു.

കാരണമായി ആലിയ പറയുന്നത്

നിത്യജീവിതത്തിലെയല്ല ഓണ്‍സ്‌ക്രനിലെ ചുംബനത്തെ കുറിച്ചായിരുന്നു ആലിയ പറഞ്ഞത്. സിദ്ധര്‍ത്ഥിനൊപ്പം അഭിനയിച്ച ടു സ്റ്റേറ്റ്‌സില്‍ നടനുമായി ഒരു ലിപ് ലോക്ക് സീനും സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ എന്ന ചിത്രത്തില്‍ സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുമായി രണ്ടു ചുംബന രംഗങ്ങളാണ് ഉണ്ടായിരുന്നെന്നും ആലിയ പറയുന്നു.

English summary
in neha dhupia podcast Alia said why Sidharth is the best kisser and she also said that she had more practise with him.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam