twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഈച്ചകൾ കൊറോണ പരത്തും! താരം പറയുന്നത് ഇങ്ങനെ; വീണ്ടും വിവാദ വീഡിയോയുമായി നടൻ അമിതാഭ് ബച്ചൻ

    |

    കൊറോണ വൈറസ് വ്യാപനത്തിനെ തുടർന്ന് അതിജീവനത്തിന്റെ പാതയിലാണ് ലോകം. വൈറസിനെതിരെയുളള പോരാട്ടത്തിന്റെ ഭാഗമായി സർക്കാരിന്റെ നിർദ്ദേശത്തെ തുടർന്ന് ജനങ്ങൾ വീടിനുള്ളിൽ ഇരിക്കുകയാണ്. കൊവിഡ് 19 ബധയെ തുടർന്ന് രാജ്യത്താകമാനം ലോക്ക് ഡൗണും പ്രഖ്യാപിച്ചിട്ടുണ്ട്.

    കൊറോണ വൈറസിനെതിരെയുളള പ്രതിരോധ പ്രവർത്തനങ്ങൾ സർക്കാരിന്റേയും ആരോഗ്യ പ്രവർത്തകരുടേയും ഭാഗത്ത് നിന്ന് തകൃതിയിൽ നടക്കുമ്പോൾ ചില ആശാസ്ത്രീയ വാദങ്ങൾ വീണ്ടു സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയണ്. നടൻ അമിതാഭ് ബച്ചനാണ് വീണ്ടും വിവാദ വീഡിയോയുമായി രംഗത്തെത്തിയിരിക്കുന്നത്. താരത്തിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

    കൊറോണയെ തോൽപ്പിക്കാം

    ദ് ലാൻസെറ്റ് നടത്തിയ കൊറോണ പഠനത്തെ കുറിച്ചായിരുന്നു ബച്ചൻ വീഡിയോയിൽ പറഞ്ഞത്. കൊവിഡ് 19 വൈറസ് മനുഷ്യ വിസർജ്യത്തിൽ കൂടതൽ കാലം ജീവിക്കുമെന്നാണ് പറയുന്നത്.റെസ്പിറേറ്ററി സാംപിളുകളിൽ ജീവിക്കുന്നതിൽ കൂടുതൽ കാലയളവിൽ അവ മനുഷ്യ വിസർജ്യത്തിൽ ഉണ്ടാവും. ശൗചാലയങ്ങൾ ശീലമാക്കൂ. ഇന്ത്യ നമുക്ക് ഒരുമിച്ച് കൊറോണയെ തോൽപിക്കാം എന്ന് അടികുറിപ്പായി എഴുതി കൊണ്ടായിരുന്നു ബച്ചന്റെ വീഡിയോ.

     ഈച്ചകളിലൂടെ

    ഇന്ന് നിങ്ങളുമായി വളരെ പ്രധാനപ്പെട്ട് ഒരു കാര്യം ചർച്ച ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. നമ്മുടെ രാജ്യം കൊറോണ വൈറസുമായി പോരാടുകയാണ്. ഈ പോരാട്ടത്തിൽ നിങ്ങളും ഒരു പ്രാധാന പങ്ക് വഹിക്കണം.കൊറോണ വൈറസ് മനുഷ്യ വിസര്‍ജ്ജനത്തില്‍ ആഴ്ചകളോളം നിലനില്‍ക്കുമെന്ന് ചൈനയിലെ വിദഗ്ധര്‍ അടുത്തിടെ നടത്തിയ പഠനത്തിൽ പറയുന്നുണ്ട്.ആരെങ്കിലും കൊറോണ വൈറസിൽ നിന്നും രക്ഷനേടി വരുകയാണെങ്കിലും,കൊറോണ വൈറസിന് മനുഷ്യ വിസർജ്യത്തിൽ ജീവിക്കാൻ കഴിയും.ഒരു ഈച്ച ഈ വിസർജ്യത്തിൽ ഇരുന്നതിനു ശേഷം മനുഷ്യരുടെ ഭക്ഷണത്തിൽ ഇരുന്നാൽ അതിലൂടെ കൊറോണ പടരാൻ സാധ്യതയുണ്ടെന്ന് ഹച്ചൻ വീഡിയോയിൽ പറയുന്നുണ്ട്.

     ബച്ചനെ തള്ളി  ആരോഗ്യ വകുപ്പ്

    താരത്തിന്റെ വീഡിയോ പുറത്തു വന്നതോടെ ആരോഗ്യ വകുപ്പ് രംഗത്തെത്തിയിട്ടുണ്ട്. ഈച്ചകളിലൂടെ കൊറോണ വൈറസ് പകരില്ലെന്ന് ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ പറയുന്നു. "ഞാന്‍ ട്വീറ്റ് കണ്ടിട്ടില്ല, പക്ഷേ ഇത് ഒരു പകര്‍ച്ചവ്യാധിയാണ്, ഈച്ചകളിലൂടെ പടരില്ല" എന്ന് അദ്ദേഹം വ്യക്തമാക്കി. ഈ വാർത്ത പുറത്തു വന്നതോടെ അമിതാഭ് ബച്ചൻ വീണ്ടും പോസ്റ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു.

     ഇത് രണ്ടാം തവണ

    ഇത് രണ്ടാം തവണയാണ് ഭച്ചന്റെ ഭാഗത്ത് നിന്ന് കൊറോണയെ കുറിച്ചുള്ള തെറ്റായ പ്രചരണം ഉണ്ടായിരിക്കുന്നത്. പ്രധാനമന്ത്രി ആഹ്വാനം ഡെയ്ത് ജനത കർഫ്യൂവിന്റെ ഭാഗമായി വൈകുന്നേരം ആരോഗ്യ പ്രവർത്തകരെ അഭിനന്ദിച്ചു കൊണ്ട് കയ്യടിക്കണമെന്ന് മോദി പറഞ്ഞിരുന്നു. ഇത് ആദ്യം വലിയ വിമർശനങ്ങൾ സൃഷ്ടിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു ബച്ചന്റെ ട്വീറ്റ്.മാര്‍ച്ച് 22 വൈകിട്ട് 5 മണി അമാവാസിയാണ്, മാസത്തില്‍ ഏറ്റവും ഇരുട്ടുള്ള ദിനം, വൈറസ്, ബാക്ടീരിയ, ദുഷ്ടശക്തികള്‍ എന്നിവ ഏറ്റവും കരുത്താര്‍ജിക്കുന്ന ദിവസം. കയ്യടിക്കുന്നതും ശംഖനാദം മുഴക്കുന്നതും വൈറസിന്റെ ക്ഷമത കുറയ്ക്കുകയോ അവയെ നശിപ്പിക്കുകയോ ചെയ്യും . ചന്ദ്രന്‍ രേവതി നക്ഷത്രത്തിലേക്കാണ് അടുക്കുന്നത്. കയ്യടികള്‍ രക്തചംക്രമണത്തിന്റെ തോത് വര്‍ധിപ്പിക്കും.- ഇതായിരുന്നു താരത്തിന്റെ ട്വീറ്റ്. സൊഷ്യൽ മീഡിയയിൽ വൻ വിമർശനം ഉയർന്നതോടെ താരം ട്വീറ്റ് പിൻവലിക്കുകയായിരുന്നു.

    വ്യാജ പ്രചരണം


    കൈ കൊട്ടിയാൽ കൊറോണ വൈറസിനെ നശിപ്പിക്കാനോ അതിന്റെ വ്യാപനം തടയാനോ സാധിക്കില്ലെന്ന് ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കിയിട്ടുണ്ട്. പോരാത്തതിന് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്കിംഗ് വിഭാഗം, ജനതാ കര്‍ഫ്യൂ ആചരിച്ച ഞായറാഴ്ച തന്നെ അത് വ്യാജപ്രചരണമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ജനരക്ഷയ്ക്കായി അഹോരാത്രം കഷ്ടപ്പെടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നന്ദിയറിയിക്കാനാണ് കൈ മുട്ടലെന്നാണ് പിഐബി വിശദീകരിച്ചത്.

    ബച്ചൻ വീഡിയോ

    English summary
    Bachchan Claims Coronavirus Spreads Through Flies, Gets Flak From Netizens & Health Ministry
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X