»   » ഷാരൂഖ്.....നിന്റെ ദേഷ്യമാണ് എനിക്ക് ഇഷ്ടമായത്; അമിതാഭ് ബച്ചന്‍!

ഷാരൂഖ്.....നിന്റെ ദേഷ്യമാണ് എനിക്ക് ഇഷ്ടമായത്; അമിതാഭ് ബച്ചന്‍!

Posted By: Pratheeksha
Subscribe to Filmibeat Malayalam

റിലീസിങ് വിവാദങ്ങള്‍ക്കൊടുവില്‍ ഹൃത്വിക് ചിത്രം കാബിലും ഷാരൂഖ് ചിത്രം റയീസും തിയേറ്ററുകളില്‍ നിറഞ്ഞോടുകയാണ്. ഇരു ചിത്രങ്ങള്‍ക്കും പ്രേക്ഷകരില്‍ നിന്ന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്.

എന്നാല്‍ ബോക്‌സോഫീസ് കളക്ഷനില്‍ കാബിലിനെ കടത്തി മുന്നേറുകയാണ് റയീസ്. റയീസില്‍ ഷാറൂഖാന്റെ പ്രകടനത്തെ കുറിച്ച് അമിതാഭ് ബച്ചന്റെ പ്രതികരണമെന്തെന്നോ..?

കാബിലിനെ കടത്തി വെട്ടി റയീസ്

ഒട്ടേറ റിലീസിങ് വിവാദങ്ങള്‍ക്കൊടുവിലാണ് ഇരു ചിത്രങ്ങളും തിയേറ്ററുകളിലെത്തിയത്. ആദ്യ ദിവസം തന്നെ റയീസ് 20.67 കോടി കളക്ഷന്‍ നേടിയപ്പോള്‍ കാബിലിന്റെ കളക്ഷന്‍ വെറും 7 കോടിയായിരുന്നു.

രണ്ടു ദിവസത്തെ കളക്ഷന്‍

26.5 കോടിയാണ് രണ്ടു ദിവസത്തെ റയീസിന്റെ ബോക്‌സോഫീസ് കളക്ഷന്‍. കാബിലിന് 16 കോടിയേ നേടാനായുള്ളൂ.

ഷാരൂഖിന്റെ വ്യത്യസ്ത റോള്‍

ഡോണ്‍ എന്ന ചിത്രത്തിലൊഴിച്ചാല്‍ ഷാരൂഖിന് പൊതുവെ ഒരു റൊമാന്റിക് നായകന്റെ ഇമേജാണ്. ഷാരൂഖിന്റെ വ്യത്യസ്തമായ പ്രകടനാണ് റയീസില്‍ കാണാനാവുകയെന്നാണ് നിരൂപക പക്ഷം. മദ്യരാജാവായാണ് നടന്‍ ചിത്രത്തിലെത്തുന്നത്. താരത്തിന്റെ പ്രകടനത്തെ പ്രശംസിച്ചു കൊണ്ട് സോഷ്യല്‍ മീഡിയയിലും ഒട്ടേറെ പേരാണ് തങ്ങളുടെ അഭിപ്രായം പങ്കുവയ്ക്കുന്നത്.

അമിതാഭ് ബച്ചന്‍ പറഞ്ഞത്

ബോളിവുഡിലെ സീനിയര്‍ താരം അമിതാഭ് ബച്ചനും റയീസിലെ ഷാരൂഖിന്റെ പ്രകടനത്തെ പുകഴ്ത്തി രംഗത്തെത്തി. റയീസിന് എല്ലാ ആശംസകളും. ഷാരൂഖ് .. നിന്റെ ദേഷ്യമാണ് എനിക്കിഷ്ടമായതെന്നാണ് അമിതാഭ് ട്വിറ്ററില്‍ കുറിച്ചത്.

English summary
Shah Rukh Khan has been wooing fans the world over with his performance in ' Raees ', and it now looks like the Badshah has also found a fan in Bollywood legend Amitabh Bachchan

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam