»   » ബോളിവുഡ് സൂപ്പര്‍താരം മരിച്ചുവെന്ന് സോഷ്യല്‍ മീഡിയ, പ്രചരിക്കുന്നത് ബിഗ്ബിയുടെ ചിത്രം

ബോളിവുഡ് സൂപ്പര്‍താരം മരിച്ചുവെന്ന് സോഷ്യല്‍ മീഡിയ, പ്രചരിക്കുന്നത് ബിഗ്ബിയുടെ ചിത്രം

Posted By: Nihara
Subscribe to Filmibeat Malayalam

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു ചിത്രമാണ് ബിഗ്ബി ആരാധകരുടെ ഉറക്കം കെടുത്തുന്നത്. അമിതാഭ് ബച്ചനും കുടുംബത്തിനും നേരെയുള്ള സൈബര്‍ ആക്രമാണം ഇപ്പോഴും തുടരുകയാണ്. രണ്ട് രംഗങ്ങള്‍ ഒരുമിച്ചുള്ള ചിത്രമാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. സ്‌ട്രെച്ചറില്‍ കിടക്കുന്ന ബിഗ്ബിയെ മകന്‍ അഭിഷേക് ബച്ചന്‍ തള്ളിക്കൊണ്ടു പോകുന്ന ചിത്രമാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.

സോഷ്യല്‍ മീഡിയ ബിഗ്ബിയെ നിരവധി തവണ കൊന്നിട്ടുണ്ട്. എന്നാല്‍ ഇത്തവണ ബിഗ്ബി ആശുപത്രിക്കിടക്കയിലായ ചിത്രമാണ് പ്രചരിക്കുന്നത്. അതുകൊണ്ടു തന്നെ ആരാധകര്‍ക്ക് ബിഗ്ബിയുടെ കാര്യത്തെക്കുറിച്ചോര്‍ത്ത് ആശങ്കയുണ്ട്. മുന്‍പ് വാട്‌സാപ്പിലും ഇത്തരം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

സൈബര്‍ ആക്രമണം ഇതാദ്യമായല്ല

രാഷ്ട്രീയ സാമൂഹ്യ സിനിമാ മേഖലയിലെ പലരെയും ഇത്തരത്തില്‍ സോഷ്യല്‍ മീഡിയ മുന്‍പും കൊന്നിട്ടുണ്ട്. പ്രമുഖ താരങ്ങള്‍ ആശുപത്രിയിലുള്ള ചിത്രത്തിനോടൊപ്പം മരിച്ചുമെന്നുമുള്ള വാര്‍ത്തകളുള്‍പ്പടെയാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്. ബോളിവുഡിലെ സീനിയര്‍ സൂപ്പര്‍ സ്റ്റാറായ അമിതാഭ് ബച്ചനും കുടുംബത്തിനും നേരെ മുന്‍പും ഇത്തരത്തിലുള്ള ആക്രമണം ഉണ്ടായിട്ടുണ്ട്.

ഐശ്വര്യ അഭിഷേക് ബന്ധം പിരിയുന്നു

വിവാഹം കഴിഞ്ഞിട്ട് പത്തുവര്‍ഷമായി. മകള്‍ ആരാധ്യക്കൊപ്പം സന്തോഷത്തോടെ കഴിയുകയാണ് ഇരുവരും. ഇതിനിടയിലാണ് ഇരുവരും തമ്മില്‍ സ്വരച്ചേര്‍ച്ചയിലല്ലെന്നും ബന്ധം പിരിയാന്‍ പോകുന്നുവെന്നുമുള്ള വാര്‍ത്ത സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്.

ഐശ്വര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചു

ആഷും അഭിയും തമ്മില്‍ സ്വരച്ചേര്‍ച്ചയിലല്ലെന്ന് പ്രചരിപ്പിച്ചതിന് പിന്നാലെയാണ് ആഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന തരത്തിലുള്ള പ്രചരണം നടത്തിയത്. ഇത്തരം വാര്‍ത്തകളൊന്നും ബിഗ്ബി കുടുംബത്തിന് പുത്തരിയല്ല. എന്നാല്‍ ഇരുവരുടേയും ആരാധകരാണ് ആശങ്കയില്‍ അകപ്പെടുന്നത്.

പ്രതികരിക്കാതെ ബിഗ്ബി കുടുംബം

തന്റെ കുടുംബത്തിനു നേരെ നടക്കുന്ന അപവാദ പ്രചരണങ്ങള്‍ ബിഗ്ബിയെയും ജയാ ബച്ചനെയും വിഷമത്തിലാക്കാറുണ്ട്. എന്നാല്‍ അത്യപൂര്‍വ്വമായി മാത്രമേ ഇവര്‍ പ്രതികരിക്കാറുള്ളൂ. ഐശ്വര്യയുടെ ആത്മഹത്യ വിവാദത്തില്‍ പ്രതികരണവുമായി ബച്ചന്‍ കുടുംബം മുന്നോട്ട് വന്നിരുന്നു.

English summary
The picture is a collage of Amitabh Bachchan lying down, as his actor son Abhishek Bachchan rushes him at to hospital. This is not the first time the 74-year-old legendary actor has found himself becoming a victim of celebrity death hoaxes.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam