»   » അമിതാഭ് ബച്ചനെ പോലെ സിനിമയ്ക്ക് വേണ്ടി ത്യാഗം സഹിക്കാന്‍ ആര്‍ക്ക് കഴിയും!!

അമിതാഭ് ബച്ചനെ പോലെ സിനിമയ്ക്ക് വേണ്ടി ത്യാഗം സഹിക്കാന്‍ ആര്‍ക്ക് കഴിയും!!

Posted By: Teresa John
Subscribe to Filmibeat Malayalam

സിനിമയ്ക്ക് വേണ്ടി എന്ത് ത്യാഗം വേണേലും സഹിക്കാന്‍ കഴിയുന്ന ചില താരങ്ങളുണ്ട്. അവരുടെ ജീവിത വിജയത്തിന് പിന്നിലെ കാരണവും ഇത്തരത്തിലുള്ള കഠിന പ്രയ്തനം തന്നെയാണ്. അക്കൂട്ടത്തില്‍ ഇന്ത്യയുടെ ബിഗ് ബിയും ഉണ്ട്. അഭിനയത്തിന്റെ കുലപതിയായി വാഴ്ത്തപ്പെട്ട അമിതാഭ് ബച്ചന്‍ 74 വയസായിട്ടും ഇപ്പോഴും സിനിമയില്‍ സജീവമാണ്.

പുലിമുരുകനില്‍ പുലി വന്നത് പോലെ ഒടിയനിലുമുണ്ട് മൃഗങ്ങള്‍! പീറ്റര്‍ ഹെയിന്‍ പറയുന്നതിങ്ങനെ!!!

സിനിമയുടെ ചിത്രീകരണത്തിനിടയില്‍ താരങ്ങള്‍ക്ക് അപകടം പറ്റുന്നത് പതിവാണ്. കഴിഞ്ഞ ദിവസം ബിഗ് ബിയുടെ പുതിയ സിനിമ തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നും താരത്തിന് പരിക്കേറ്റിരുന്നു. വാരിയെല്ലിന്റെ വലതു ഭാഗത്തായിരുന്നു പരിക്കേറ്റത്. എന്നാല്‍ ഷൂട്ടിങ് മുടക്കാതെ അമിതാഭ് ബച്ചന് തിരഞ്ഞെടുത്ത മാര്‍ഗം യുവതാരങ്ങള്‍ക്ക് മാതൃകയായിരിക്കുകയാണ്.

അമിതാഭ് ബച്ചന് പരിക്കേറ്റു


അമിതാഭ് ബച്ചന്റെ പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ താരത്തിന് പരിക്കേല്‍ക്കുകയായിരുന്നു. വാരിയെല്ലിന്റെ വലതു ഭാഗത്തായിരുന്നു പരിക്കേറ്റത്. എന്നാല്‍ ഗുരുതര പ്രശ്‌നങ്ങളൊന്നും ഇല്ലെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നത്.

ഷൂട്ടിങ്ങ് മുടക്കാതെ താരം


ഷൂട്ടിങ്ങിനിടെ പരിക്കേറ്റാല്‍ ചിത്രീകരണം തന്നെ നിര്‍ത്തി വെപ്പിക്കുന്നവരാണ് പല താരങ്ങളും. എന്നാല്‍ അവര്‍ക്ക് മാതൃകയായി ഒരു കുഴപ്പവും സംഭവിക്കാത്തത് പോലെ തുടര്‍ന്നും അമിതാഭ് ബച്ചന്‍ സിനിമയില്‍ അഭിനയിക്കുകയായിരുന്നു.

തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍

ബോളിവുഡില്‍ അടുത്തയായി നിര്‍മ്മിക്കുന്ന ആക്ഷന്‍ ചിത്രമാണ് 'തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍'. വിജയ് കൃഷ്ണ ആചാര്യ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ബിഗ് ബിയ്ക്ക് പരിക്കേറ്റത്.

പ്രമുഖ താരങ്ങള്‍

അമിതാഭ് ബച്ചന് പുറമെ ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷത്തില്‍ അഭിനയിക്കുന്നത് ആമിര്‍ ഖാന്‍ ആണ്. ഒപ്പം കത്രീന കൈഫ്, ഫാത്തിമ സന ഷെയ്ക്ക്, ശശാങ്ക് അറോറ. ജാക്കി ഷെറോഫ് എന്നിങ്ങനെ പ്രമുഖ താരങ്ങളും അഭിനയിക്കുന്നുണ്ട്.

ആമിര്‍ ഖാന്റെ മേക്ക് ഓവര്‍


അമിതാഭ് ബച്ചനെ പോലെ തന്നെ ചിത്രത്തിന് വേണ്ടി ആമിര്‍ ഖാന്‍ എടുത്ത ത്യാഗവും വാര്‍ത്തയായിരുന്നു. സിനിമയ്ക്ക് വേണ്ടി മൂക്ക് കുത്തിയാണ് ആമിര്‍ ഖാന്‍ ഞെട്ടിച്ചത്.

English summary
Amitabh Bachchan, Despite A Cracked Rib, Continues Shooting Thugs Of Hindostan.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam