»   » മകളുടെ ന്യൂ ഇയര്‍ ഗിഫ്റ്റില്‍ ഫ്ലാറ്റായി ആമിതാഭ് ബച്ചന്‍; പെണ്‍മക്കളാണ് ബെസ്‌റ്റെന്ന് നടന്‍ !!

മകളുടെ ന്യൂ ഇയര്‍ ഗിഫ്റ്റില്‍ ഫ്ലാറ്റായി ആമിതാഭ് ബച്ചന്‍; പെണ്‍മക്കളാണ് ബെസ്‌റ്റെന്ന് നടന്‍ !!

Posted By: Pratheeksha
Subscribe to Filmibeat Malayalam

ബോളിവുഡ് താരങ്ങളുള്‍പ്പെടെയുളളവരുടെ ന്യു ഇയര്‍ ആഘോഷങ്ങളെ കുറിച്ചുള്ള തലങ്ങും വിലങ്ങുമായുളള മാധ്യമ റിപ്പോര്‍ട്ടുകള്‍ എല്ലാവരും വായിച്ചു കാണും. ചിലര്‍ വേണ്ടപ്പെട്ടവരോടൊപ്പം വിദേശത്ത് ന്യു ഇയര്‍ ആഘോഷിച്ചപ്പോള്‍ മറ്റു ചിലര്‍ കുടുംബത്തോടൊപ്പം വീടുകളിലൊതുങ്ങി.

എന്നാല്‍ സീനിയര്‍ സൂപ്പര്‍ സ്റ്റാര്‍ അമിതാഭ് ബച്ചനും കുടുംബവും എങ്ങനെയാണ് പുതുവര്‍ഷം ആഘോഷിച്ചതെന്നല്ലേ. ബച്ചന്‍ പുതുവര്‍ഷ ദിനത്തില്‍ ഋഷികേശിലായിരുന്നു നടന്‍. അഭിഷേകും ഐശ്വര്യയും ആരാധ്യയും ദുബയിലും. എല്ലാവരും വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ മകള്‍ ശ്വേത നന്ദ ഒരുക്കിയ സര്‍പ്രൈസ് ഗിഫിറ്റിനെ കുറിച്ചായിരുന്നു അമിതാബ് കഴിഞ്ഞ ദിവസം ട്വിറ്ററില്‍ കുറിച്ചത്.

Read more:കത്രീന കൈഫ്, രണ്‍വീര്‍ സിങ്, ആലിയ ഭട്ട്..ഇനിയുമുണ്ട്..മയക്കുമരുന്നു മാഫിയയില്‍ താരങ്ങള്‍

11-1457684754-x-04-14

വിവിധ തരം ഭക്ഷണങ്ങളൊരുക്കിയാണ് ശ്വേത കുടുംബാംഗങ്ങളെ വരവേറ്റതെന്നാണ് ബിഗ് പറയുന്നത്. തികച്ചും അപ്രതീക്ഷിതമായിരുന്നു ഇതെന്ന് നടന്‍. കുടുംബാംഗങ്ങളെല്ലാം ഒരുമിച്ചപ്പോള്‍ അതൊരു അവിസ്മരണീയ അനുഭവമായെന്നും ബച്ചന്‍ പറയുന്നു. പെണ്‍മക്കളാണ് ബെസ്റ്റെന്നായിരുന്നു ബച്ചന്റെ അടുത്ത ട്വീറ്റ്.

English summary
t's 2017 and one of Bollywood's first families, the Bachchans, know how to ring in the New Year. Superstar Amitabh Bachchan took to Twitter to praise daughter Shweta Nanda for surprising him and the family with a lovely dinner spread to celebrate the New Year together.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam