»   » ബാലയ്യ നേരിട്ടെത്തിയിട്ടും ബിഗ് ബി പറഞ്ഞത് ബിഗ് നോ! അത് മാത്രമല്ല ബാലയ്യയെ ചൊടിപ്പിച്ചത്...

ബാലയ്യ നേരിട്ടെത്തിയിട്ടും ബിഗ് ബി പറഞ്ഞത് ബിഗ് നോ! അത് മാത്രമല്ല ബാലയ്യയെ ചൊടിപ്പിച്ചത്...

Posted By: Karthi
Subscribe to Filmibeat Malayalam

തെലുങ്ക് സിനിമയിലെ സൂപ്പര്‍ സ്റ്റാറുകളില്‍ ഒരാളാണ് എന്‍ടിആറിന്റെ മകനായ നന്ദമൂരി ബാലകൃഷ്ണ. ആരാധകര്‍ സ്‌നേഹപൂര്‍വ്വം ബാലയ്യ എന്ന് വിളിക്കുന്ന താരമാണ് ബാലകൃഷ്ണന്‍. ബാലകൃഷ്ണയുടെ പുതിയ ചിത്രമായ പൈസ വസൂല്‍ കഴിഞ്ഞ ദിവസം തിയറ്ററുകളിലെത്തി. 

അനുഷ്‌ക ഇത് ഒരിക്കലും മറക്കില്ല, പ്രഭാസിനും കിട്ടി എട്ടിന്റെ പണി! ഇനി ഇവര്‍ക്ക് ഇതേയുള്ളു വഴി...

സിനിമയൊക്കെ കൊള്ളാം, പക്ഷെ ബ്ലോക്ക്ബസ്റ്ററിന് ഇതൊന്നും പോര... ഉപദേശവുമായി മമ്മൂട്ടി ഫാന്‍സ്!

തന്റെ പുതിയ ചിത്രത്തിനായി ബാലയ്യ അമിതാഭ് ബച്ചനെ സമീപിച്ചിരുന്നു. എന്നാല്‍ അമിതാഭ് ബച്ചന്റെ പ്രതികരണവും രീതികളും ബാലയ്യയെ അസ്വസ്ഥനാക്കിയിരുന്നു ഇക്കാര്യം പൊതുവേദിയില്‍ ബാലയ്യ വ്യക്തമാക്കുകയും ചെയ്തു.

പുതിയ ചിത്രത്തിലേക്ക് അമിതാഭ് ബച്ചന്‍

ബാലയ്യ നായകനാകുന്ന പുതിയ ചിത്രത്തില്‍ ഒരു കഥാപാത്രം ചെയ്യുന്നതിനായി അമിതാഭ് ബച്ചനെയായിരുന്നു മനസില്‍ കണ്ടിരുന്നത്. ഇക്കാര്യം സംസാരിക്കുന്നതിനായി ബാലയ്യ നേരിട്ട് മുംബൈയിലെത്തി അമിതാഭ് ബച്ചനെ കണ്ടിരുന്നു.

ഒഴിഞ്ഞ് മാറി ബിഗ് ബി

ബാലയ്യ നേരിട്ടെത്തി കാര്യം അവതരിപ്പിച്ചെങ്കിലും അമിതാഭ് ബച്ചന്‍ ഒഴിഞ്ഞ് മാറി. ചിത്രം ചെയ്യാന്‍ പറ്റില്ലെന്ന് പറയുകയായിരുന്നില്ല അദ്ദേഹം ചെയ്തത് പകരം മറ്റെന്തൊക്കെയോ പറഞ്ഞ് ഒഴിയുകയായിരുന്നു. അതൊരൊരു രക്ഷപെടലായിരുന്നു എന്നും ബാലയ്യ പറഞ്ഞു.

ബാലയ്യക്ക് ഇഷ്ടമായില്ല

ചിത്രത്തില്‍ അഭിനയിക്കാന്‍ താല്പര്യമില്ലെന്ന് തുറന്ന് പറയുന്നതിന് പകരം ഒഴിവുകഴിവുകള്‍ പറഞ്ഞ് രക്ഷപെട്ടത് തനിക്ക് ഇഷ്ടമായില്ലെന്ന് ബാലയ്യ തുറന്നടിച്ചു. പൈസ വസുല്‍ എന്ന ചിത്രത്തിന്റെ പ്രചരണ പരിപാടികള്‍ക്കിടെയാണ് ബാലയ്യ ഇക്കാര്യം വ്യക്തമാക്കിയത്.

വ്യത്യസ്തമായ ചിത്രം

വ്യത്യസ്തമായ ഒരു ചിത്രം ചെയ്യണമെന്ന് ഉദ്ദേശിച്ചിരിക്കുന്ന സമയത്തായിരുന്നു ഋതു എന്ന ചിത്രത്തിന്റെ കഥയുമായി കൃഷ്ണ വംശി തന്നെ സമീപിച്ചതെന്ന് ബാലയ്യ പറയുന്നു. അതില്‍ ഒരു കഥാപാത്രം അമിതാഭ് ബച്ചന് ചേരുന്നതാണ് എന്ന് തോന്നിയതുകൊണ്ടാണ് ബാലയ്യ ബിഗ് ബിയെ നേരില്‍ കണ്ടത്.

കര്‍ഷകരുടെ ചിത്രം

താന്‍ ഒരു പാട് സിനിമകള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ഋതു കര്‍ഷകരുടെ ബുദ്ധിമുട്ടുകളേക്കുറിച്ച് സംസാരിക്കുന്ന ചിത്രമായിരുന്നു. അവരാണ് രാജ്യത്തിന്റെ നട്ടെല്ല്. അത്തരം ഒരു ചിത്രത്തില്‍ നിന്നാണ് ബിഗ് ബി ഒഴിഞ്ഞ് മാറിയതെന്ന് ബാലയ്യ കൂട്ടിച്ചേര്‍ത്തു.

ചിരഞ്ജീവി ചിത്രത്തില്‍

ബാലയ്യ ചിത്രത്തില്‍ നിന്നും പിന്മാറിയ അമിതാഭ് ബച്ചന്‍ ചിത്രമായ സൈറ നരസിംഹ റെഡ്ഡിയില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇതും ബാലയ്യയെ ചൊടിപ്പിച്ചിട്ടുണ്ട്. ചിരഞ്ജീവിയേപ്പോലുള്ള താരങ്ങള്‍ രാഷ്ട്രീയത്തിന് ചേരില്ലെന്നാണ് ബാലകൃഷ്ണയുടെ വിലയിരുത്തല്‍.

വിവാദങ്ങളുടെ നായകന്‍

സിനിമയില്‍ മാത്രമല്ല വിവാദങ്ങളിലും നായകനാണ് ബാലയ്യ. കെഎസ് രവികുമാര്‍ ചിത്രത്തിന്റെ സെറ്റില്‍ വച്ച തന്റെ ചെരിപ്പ് ഊരി നല്‍കാന്‍ വൈകിയ സഹായിയെ ബാലയ്യ അടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അതിന് പിന്നാലെ ഒരു ആരാധകനെ ബാലയ്യ അടിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

English summary
'Complete escapism': Balakrishna says Big B turned down his film, feared 'problems'.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam