For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അവളുടെ നീണ്ട മുടി കണ്ടാണ് ഞാൻ വിവാഹം കഴിക്കുന്നത്; ഭാര്യയെക്കുറിച്ച് അമിതാബ് ബച്ചൻ

  |

  ബോളിവുഡിൽ ഏറ്റവും ബഹുമാന്യനായ നടൻ ആയാണ് അമിതാബ് ബച്ചൻ ഇന്നറിയപ്പെടുന്നത്. വാർധക്യത്തിലും തന്റെ താരമൂല്യം നിലനിർത്തുന്ന അമിതാബ് ബച്ചൻ പെരുമാറ്റത്തിലെ എളിമ കൊണ്ടും ആരാധകരോട് പെരുമാറുന്ന രീതി കൊണ്ടും ശ്രദ്ധ നേടാറുണ്ട്. 80 കാരനായ ബച്ചൻ ഇപ്പോഴും ബോളിവുഡിൽ പകരം വെക്കാനില്ലാത്തെ താരമാണ്.

  ഇന്ത്യൻ യുവത്വത്തിന്റെ പ്രതീകമായി ഒരു കാലത്ത് അറിയപ്പെട്ട ബച്ചന് ആം​ഗ്രി യംങ് മാൻ എന്നാണ് ആരാധകർ നൽകിയ പേര്. ഇന്ത്യൻ സിനിമയിലെ നായകന് പുതിയ മുഖവും ഭാ​ഗവും നൽകി ആരാധകരെ ആവേശം കൊള്ളിച്ച നടനുമാണ് അദ്ദേഹം.

  Also Read: തമിഴ് സിനിമയിൽനിന്ന് ക്ഷണം വന്നപ്പോൾ പ്രണവ് ചെയ്യുന്നില്ലെന്ന് പറഞ്ഞു, കാരണമിതാണ്!; വിനീത് ശ്രീനിവാസൻ പറയുന്നു

  സൂപ്പർ താരത്തോടൊപ്പം തന്നെ നല്ല കുടുംബസ്ഥനുമാണ് ബച്ചൻ. തിരക്കുകൾക്കിടയിൽ തന്റെ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനാണ് ബച്ചൻ താൽപര്യപ്പെടുന്നത്. കുടുംബത്തോടൊപ്പമുള്ള എല്ലാ ആഘോഷങ്ങളിലും നടൻ പങ്കു ചേരാറുണ്ട്.

  ബോളിവുഡിലെ പ്രമുഖ താരങ്ങളടങ്ങുന്നതാണ് ബച്ചന്റെ കുടുംബം. ഭാര്യ ജയ ആദ്യ കാല നായിക നടിയും ഇപ്പോഴത്തെ എംപിയും. മകൻ അഭിഷേക് ബച്ചൻ നടൻ. മരുകൾ ഐശ്വര്യ റായി ഇന്ത്യൻ സിനിമയൊന്നാകെ അറിയപ്പെടുന്ന മുൻനിര നായിക നടി. കൊച്ചുമകൾ നവ്യ നവേലിയും സിനിമയിലേക്ക് ചുവട് വെക്കാൻ ഒരുങ്ങുന്നു. താരങ്ങൾ നിറഞ്ഞ കുടുംബമാണിതെന്നാണ് സിനിമാ ലോകം പറയുന്നത്.

  Also Read: ഇനി രണ്ടിലൊന്ന് അറിഞ്ഞിട്ടേ കാര്യമുള്ളുവെന്ന് മഞ്ജു പത്രോസ്; തീരുമാനത്തിന് കയ്യടിച്ച് ആരാധകരും

  അതേസമയം താരപ്പകിട്ടുകളെല്ലാം മാറ്റി വെച്ചാണ് എല്ലാവരും ഒത്തു ചേരാറുള്ളത്. നേരത്തെ ജയ തന്നെ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. കുടുംബത്തിലെ ചിട്ടവട്ടങ്ങൾക്ക് വലിയ പ്രാധാന്യം നൽകുന്നയാളാണ് ജയ ബച്ചൻ. 1973 ലാണ് അമിതാബ് ബച്ചനും ജയയും വിവാഹം കഴിക്കുന്നത്. വിവാഹത്തിന് ശേഷം കുടുംബ കാര്യങ്ങളിലേക്ക് തിരിഞ്ഞ ജയ സിനിമയിൽ നിന്ന് പതിയെ മാറി. പിന്നീട് രാഷ്ട്രീയത്തിലും ഇറങ്ങി.

  ഇപ്പോഴിതാ തന്റെ ഭാര്യയെ പറ്റി സംസാരിച്ചിരിക്കുകയാണ് അമിതാബ് ബച്ചൻ. കോൻ ബനേ​ഗാ ക്രോർപതിയിൽ വെച്ചാണ് രേഖയെ പറ്റി അമിതാബ് പരാമർശിച്ചത്. ഷോയിൽ വന്ന മത്സരാർത്ഥിക്ക് നീണ്ട മുടി ആയിരുന്നു.

  നിങ്ങളുടെ മുടി നല്ല ഭം​ഗിയുണ്ട് എല്ലാവരെയും ഒന്ന് കാണിക്കാമോ എന്ന് അമിതാബ് ബച്ചൻ ചോദിച്ചു. മത്സരാർത്ഥി തന്റെ നീണ്ട മുടി അഴിച്ച് കാണിക്കുകയും ചെയ്തു. ഞാനെന്റെ ഭാര്യയെ വിവാഹം കഴിച്ചത് അവർക്ക് നീണ്ട മുടി ആയതിനാലാണെന്ന് ഇതിനിടെ ബച്ചൻ പറഞ്ഞു. ഇത് കേട്ട് പ്രേക്ഷകർ കൈയടിച്ചു.

  ബോളിവുഡിൽ എപ്പോഴും ചർച്ച വിഷയമാണ് ജയയും ബച്ചനും തമ്മിലുള്ള വിവാഹവും ​ഗോസിപ്പുകളും. നടി രേഖയുമായി ബച്ചന് ഉണ്ടെന്ന് പറയപ്പെടുന്ന പ്രണയം ആണ് ഇതിന് കാരണം. രേഖയും ബച്ചനും ഓൺസ്ക്രീനിലെ സൂപ്പർ ഹിറ്റ് ജോഡി ആയിരുന്നു. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന് ​ഗോസിപ്പും അന്ന് പ്രചരിച്ചു. ഇതിനിടെ ആണ് രേഖ ബച്ചനെ വിവാഹം കഴിക്കുന്നത്.

  വിവാഹ ശേഷവും ബച്ചൻ-രേഖ ​ഗോസിപ്പ് തുടർന്നു. ബച്ചനുമായി പ്രണയത്തിലാണെന്ന തരത്തിൽ രേഖ പലയിടത്തും സംസാരിക്കുകയും ചെയ്തു. എന്നാൽ ഇതൊന്നും ജയ-ബച്ചൻ വിവാഹ ബന്ധത്തെ ബാധിച്ചില്ല. അതേസമയം സോഷ്യൽ മീഡിയയിൽ ഇന്ന് നിരന്തരം വിമർശിക്കപ്പെടുന്ന ആളാണ് ജയ ബച്ചൻ. മാധ്യമങ്ങളോട് മോശമായി പെരുമാറുന്നതാണ് ഇതിന് കാരണം.

  Read more about: amitabh bachan
  English summary
  Amitabh Bachchan Reveals Why He Married Jaya Bachchan; Actor's Words Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X