For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ബാങ്കില്‍ പൈസയില്ലങ്കില്‍ കല്യാണം കഴിക്കുന്നതിനെ പറ്റി ചിന്തിക്കേണ്ടെന്ന് '; മക്കളോട് ശ്വേത ബച്ചന്‍

  |

  ഇന്ത്യന്‍ സിനിമ ലോകത്തെ ബിഗ് ബി എന്നു വിളിക്കുന്ന നടന്‍ അമിതാഭ് ബച്ചന്റെ മകളാണ് ശ്വേത ബച്ചന്‍. സഹോദരന്‍ അഭിഷേക് ബച്ചന്‍ അച്ഛന്റെ പാത തുടര്‍ന്നപ്പോള്‍ ശ്വേത അറിയപ്പെട്ടത് എഴുത്തുകാരിയെന്നും മോഡലെന്നുമാണ്. നാല്‍പ്പത്തിയെട്ട വയസ്സ് തികയുന്ന ശ്വേത ബച്ചന്‍ സിനിമ മേഖലയില്‍ നിന്ന് വിട്ട് നില്‍ക്കുന്ന വ്യക്തികളുടെ ലിസിററില്‍ ഉള്‍പ്പെടുന്നു. പൊതുവേദികളിലും മറ്റും അധികമൊന്നും പ്രത്യക്ഷപ്പെടാത്ത ശ്വേത പലപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നത് തന്റെ എഴുത്തിലൂടെയാണ്.

  എന്നാന്‍ ഇപ്പോഴിതാ ശ്വേത പറഞ്ഞ വാക്കുകള്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുകയാണ്. തന്റെ മക്കളോടുളള ഉപദേശമെന്നോളം ശ്വേത പറഞ്ഞ വാക്കുകള്‍ പ്രസക്തി ഏറുകയെന്നാണ് മാധ്യമങ്ങള്‍ പറയുന്നത്. ശ്വേതയുടെ വാക്കുകളിങ്ങനെ,

  'എന്റെ ജീവിതത്തില്‍ ഞാന്‍ ഒരിക്കലും സാമ്പത്തിക സ്വതന്ത്രയായി മാറിയിട്ടില്ല, എന്നാല്‍ തന്റെ മക്കള്‍ക്ക് സ്വന്തം കാലില്‍ നില്‍ക്കാനാകുമെന്ന ഞാന്‍ ഉറച്ചു വിശ്വസിക്കുന്നുവെന്ന്', ശ്വേത പറഞ്ഞു.

  വാടക കൊടുക്കാന്‍ 'ബാങ്കില്‍ മതിയായ പണം ഇല്ലെങ്കില്‍' ഒരു കുടുംബം തുടങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കുന്നതില്‍ അര്‍ത്ഥമില്ല. 'എന്റെ മകള്‍ക്ക് പ്രത്യേകിച്ച് സാമ്പത്തിക ഭദ്രത ഉണ്ടായിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു, അത് അവളുടെ അച്ഛന്റെ പണം ഉപയോഗിച്ചിട്ടാകരുത്.അതിന് വേണ്ടി അവള്‍ സ്വന്തമായി ശ്രമിക്കുന്നുണ്ടെങ്കില്‍ അത് വലിയ ആത്മവിശ്വാസം നല്‍കുമെന്ന് ഞാന്‍ കരുതുന്നു,'' അവര്‍ കൂട്ടിച്ചേര്‍ത്തു.

  Amitabh Bachchan

  മകള്‍ നവ്യയുടെ പോഡ്കാസ്റ്റായ വാട്ട് ദ ഹെലിന്റെ ആദ്യ എപ്പിസോഡില്‍ അമ്മ ജയ ബച്ചനൊപ്പം ശ്വേതയും വാക്കുകളാണിത്. ശനിയാഴ്ച്ച റിലീസ് ചെയ്ത, പരിപാടിയില്‍ പൊതുസമൂഹത്തില്‍ ജീവിക്കുന്നത് എന്താണെന്നതിനെക്കുറിച്ചും സംസാരിച്ചു.

  ജീവിത്തിലെ നേട്ടങ്ങളെക്കുറിച്ച് ഞാന്‍ സ്വയം വിലയിരുത്തുമ്പോള്‍ ഞാന്‍ എവിടെ എത്തി നില്‍ക്കുന്നുവെന്ന ചിന്തിക്കാറുണ്ടെന്ന് ശ്വേത ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

  പലവേദികളിലും ഒരു താര പരിവേഷങ്ങളില്ലാതെ സഞ്ചരിക്കാന്‍ ആഗ്രഹിച്ചിരുന്ന വ്യക്തിയാണ് ശ്വേത ബച്ചന്‍. ലൈം ലൈറ്റുകളില്‍ നിന്ന് മാറാന്‍ ശ്രമിക്കുമ്പോഴും നേരിട്ടിരുന്ന ചോദ്യം എന്തുകൊണ്ട് സിനിമ ലോകത്തേക്ക് എത്തിയില്ലന്നതായിരുന്നു. അതിന ്്‌വിജയകരമായ ഒരു അഭിനേതാവാകുന്നത് അത്ര എളുപ്പമല്ലെന്നും വിജയത്തിന്റെ വഴിയിലേക്ക് എത്താന്‍ നിരവധി ''വ്യക്തിപരമായ ത്യാഗങ്ങള്‍'' ചെയ്യണമെന്നുമായിരുന്നു ശ്വേത നല്‍കിയ ഉത്തരം.

  ഇതൊരു ദുഷ്‌കരമായ ലോകമാണെന്നും, ഇവിടേക്കെത്താന്‍ വ്യക്തിപരമായ ത്യാഗങ്ങള്‍ പറ്റി ആരും തിരിച്ചറിയുന്നില്ല. എന്റെ മാതാപിതാക്കളുടെ ഈ ത്യാഗങ്ങളാണ് എന്റെ ജീവിതത്തിന്റെ പലതും രൂപപ്പെടുത്തിയെന്നും ശ്വേത വ്യക്തമാക്കി.

  സിനിമാ വ്യവസായത്തെക്കുറിച്ചുള്ള തന്റെ അഭിപ്രായങ്ങളെക്കുറിച്ച് ശ്വേത ഒരിക്കല്‍ തുറന്നു പറഞ്ഞിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ അഭിനേതാക്കള്‍ നേരിടുന്ന വെറുപ്പും ബോക്‌സോഫീസ് പരാജയത്തെ തുടര്‍ന്നുള്ള പോരാട്ടവും ഒരുപാട് കണ്ടിട്ടുണ്ട്,അതുകൊണ്ട് തന്നെ മക്കളാരും സിനിമയിലേക്ക് പ്രവേശിക്കുന്നത് താന്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ലന്ന് ശ്വേത ബച്ചന്, കോഫി വിത്ത് കരണ്‍ എന്ന പരിപാടിയില്‍ അതിഥിയായി എത്തിയപ്പോള്‍ വ്യക്തമാക്കി. എന്നാല്‍ വാക്കുകളില്‍ മാറ്റം വരുത്തിയിരിക്കുകയാണ് ശ്വേതയുടെ മകനായ അഗസ്ത്യ നന്ദയ.

  നടനായ ഷാരൂഖ് ഖാന്റെ മകള്‍ സുഹാനയും പരേതയായ ശ്രീദേവിയുടെ മകള്‍ ഖുഷി കപൂറും അഭിനയിക്കുന്ന സോയ അക്തറിന്റെ വരാനിരിക്കുന്ന ചിത്രമായ ദി ആര്‍ച്ചീസിലൂടെ അഗസ്ത്യ സിനിമയിലെത്തന്‍ ഒരുങ്ങുകയാണ്.

  1997 -ല് വ്യവസായ പ്രമുഖനായ നിഖില്‍ നന്ദയാണ് ശ്വേതയെ വിവാഹം കഴിച്ചു. ദമ്പതികള്‍ക്ക് ഒരു മകളും മകനാണ് ഉളളത്. മകളായ നവ്യ നവേലി നന്ദ സംരംഭകയും.

  Read more about: Shweta Bachchan
  English summary
  rrrr
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X