»   » ഡ്രസ്സിന്റെ ഇറക്കമല്ല സ്വഭാവം തീരുമാനിക്കുന്നത്, കൊച്ചു മക്കള്‍ക്ക് ബച്ചന്‍ എഴുതിയ കത്ത്

ഡ്രസ്സിന്റെ ഇറക്കമല്ല സ്വഭാവം തീരുമാനിക്കുന്നത്, കൊച്ചു മക്കള്‍ക്ക് ബച്ചന്‍ എഴുതിയ കത്ത്

Posted By: Sanviya
Subscribe to Filmibeat Malayalam


ആരാധ്യയും നവ്യാ നവേലി നന്ദയും ബച്ചന്റെ കൊച്ചുമക്കളാണ്. അഭിഷേക് ബച്ചന്റെയും ഐശ്വര്യ റായ് യുടെയും മകളാണ് ആരാധ്യ. നവ്യാ നവേലി നിഖിലിന്റെയും ശ്വേത നന്ദയുടെയും മകള്‍.

കഴിഞ്ഞ ദിവസം ബച്ചന്‍ തന്റെ കൊച്ചു മക്കള്‍ക്കായി ഒരു കത്ത് എഴുതി. സമൂഹത്തില്‍ ലിംഗ വിവേചനവും സ്ത്രീകള്‍ക്ക് നേരെയുള്ള കുറ്റ കൃത്യങ്ങളും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കൊച്ചു മക്കള്‍ക്ക് വേണ്ടി ബച്ചന്‍ ഇങ്ങനെയൊരു കത്ത് എഴുതിയത്.

ബച്ചന്റെ ചെറുമകളുടെ ബിക്കിനി ഡാന്‍സിന്റെ വീഡിയോ വൈറലാകുന്നു, കാണൂ

പെണ്‍കുട്ടികളായതിനാല്‍ നിങ്ങള്‍ക്ക് മേല്‍ പലതും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചേക്കാം. പക്ഷേ സമൂഹത്തില്‍ എങ്ങനെ ജീവിക്കണമെന്ന് നിങ്ങള്‍ സ്വയം തീരുമാനിക്കേണ്ടതാണെന്നും ബച്ചന്‍ കത്തില്‍ പറയുന്നു. തുടര്‍ന്ന് വായിക്കൂ..

ബച്ചന്റെ കൊച്ചുമകളുടെ 'സെക്‌സി' ചിത്രങ്ങള്‍ വൈറലാകുന്നു, കൂടെ ഷാരൂഖിന്റെ മകനും

എന്ത് ധരിക്കണം, എങ്ങനെ പെരുമാറണം

ഡ്രസ്സിന്റെ ഇറക്കമല്ല നിങ്ങളുടെ സ്വഭാവം തീരുമാനിക്കുന്നത്. എന്ത് ധരിക്കണം, എങ്ങനെ പെരുമാറണം എന്നൊക്കെ നിങ്ങള്‍ സ്വയം തീരുമാനിക്കുന്നതാണെന്ന് പറയുന്നു.

നിങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കും

സമൂഹം അവരുടെ ചിന്തകള്‍ നിങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കും. പക്ഷേ നിങ്ങള്‍ക്ക് നല്ലതെന്ന് തോന്നുന്നതാണ് നിങ്ങള്‍ ചെയ്യേണ്ടതെന്നും ബച്ചന്‍ കത്തില്‍ പറയുന്നുണ്ട്.

നിങ്ങള്‍ക്ക് തോന്നുന്നുവെങ്കില്‍ മാത്രം

വിവാഹ പ്രായമായെന്ന് നിങ്ങള്‍ക്ക് തോന്നുന്നുവെങ്കില്‍ മാത്രം വിവാഹം കഴിക്കുകയാണ് വേണ്ടതെന്നും ബച്ചന്‍ പറയുന്നു.

സ്വതന്ത്രമായി തീരുമാനമെടുക്കാന്‍ പോലും കഴിയാത്ത അവസ്ഥ

ഒരു സ്ത്രീ സമൂഹത്തില്‍ ഒരുപാട് ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വരുന്നുണ്ട്. സ്വതന്ത്രമായി തീരുമാനമെടുക്കാന്‍ പോലും കഴിയാത്ത അവസ്ഥ. പക്ഷേ അതിനയെല്ലാം നിങ്ങള്‍ അതിജീവിക്കുമെന്നാണ് എന്റെ വിശ്വാസമെന്നും ബച്ചന്‍ പറയുന്നു.

ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്‌

ബച്ചന്‍ തന്റെ കൊച്ചുമക്കള്‍ക്ക് എഴുതിയ കത്ത്

English summary
Amitabh Bachchan’s letter to Aaradhya, Navya Naveli.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X