»   » തെറ്റായ രീതിയില്‍ സംഘട്ടനം, ബിഗ് ബിക്ക് കിട്ടിയത് മുട്ടന്‍ പണി!!!

തെറ്റായ രീതിയില്‍ സംഘട്ടനം, ബിഗ് ബിക്ക് കിട്ടിയത് മുട്ടന്‍ പണി!!!

Posted By:
Subscribe to Filmibeat Malayalam

കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തു വന്ന ചിത്രങ്ങളിലെല്ലാം അമിതാഭ് ബച്ചന്‍ കഴുത്തില്‍ സെര്‍വിക്കല്‍ കോളര്‍ ധരിച്ചിരുന്നു. അതിന് പിന്നിലൊരു കാരണം ഉണ്ട്. പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ സംഘട്ടനം നടത്തുമ്പോള്‍ ബിഗ് ബിക്ക് കഴുത്തിന് പരിക്കേല്‍ക്കുകയായിരുന്നു.

74 വയസുകാരനായ അമിതാഭ് ബച്ചന്‍ തന്റെ സിനിമകളില്‍ വളരെയധികം റിസ്‌ക് എടുക്കാറുണ്ടെന്ന് ഇതില്‍ നിന്നും മനസിലാക്കം. എന്നാല്‍ തെറ്റായ സംഘട്ടനങ്ങള്‍ മെഗാ സ്റ്റാറിന് വരുത്തിയ ബുദ്ധിമുട്ടുകള്‍ ഇതൊക്കെയായിരുന്നു.

ബ്ലോഗില്‍ അമിതാഭ് പറയുന്നു

തന്റെ കഴുത്തിന് സംഭവിച്ചതിനെക്കുറിച്ച് അമിതാഭ് ബച്ചന്‍ ബ്ലോഗ് എഴുത്തിലുടെ പറയുകയായിരുന്നു. കഴുത്തിന് ചില ബുദ്ധിമുട്ടുകള്‍ സംഭവിച്ചത് കാരണമാണ് സെര്‍വിക്കല്‍ കോളര്‍ ധരിക്കേണ്ടി വന്നതെന്നാണ് താരം പറയുന്നത്.

വില്ലനായത് സംഘട്ടനം

സംഘട്ടനം നടക്കുന്നത് വില്ലനും നായകനും തമ്മിലാണ്. എന്നാല്‍ ബിഗ് ബിയുടെ ജീവിതത്തില്‍ തന്നെ വില്ലനായി മാറിയത് തെറ്റായ രീതിയില്‍ നടത്തിയ സംഘട്ടനം ആയിരുന്നു.

ഇരിക്കാനോ ഉറങ്ങാനോ കഴിയില്ല

പലപ്പോഴും സിനിമ ചിത്രീകരണത്തിനിടെ സംഘട്ടനങ്ങളില്‍ നിന്നും പരിക്കേല്‍ക്കാറുണ്ട്. ഇത് ഉറങ്ങാനോ ഇരിക്കാനോ കഴിയാത്ത അവസ്ഥയിലാണ് എത്തിക്കാറുള്ളത്. അത്തരത്തില്‍ ഇപ്പോള്‍ തനിക്ക് ഇരിക്കാനോ നില്‍ക്കാനോ കഴിയുന്നില്ലെന്നാണ് ബിഗ് ബി പറയുന്നത്.

സുരക്ഷയില്ലാതെ ഇത്തരം രംഗങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്

സിനിമയിലെത്തി വര്‍ഷങ്ങള്‍ കുറെ ആയതിന്റെ അനുഭവത്തിലാണ് താരം സംസാരിച്ചത്. താന്‍ സുരക്ഷ ഇല്ലാതെയും സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ഉയരത്തില്‍ നിന്നും സുരക്ഷ സംവിധാനം ഒന്നുമില്ലാതെ ചാടിയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ സംഭവിച്ചത് മുഴുവന്‍ സുരക്ഷ ക്രമീകരണങ്ങള്‍ക്കിടയിലാണെന്നും താരം പറയുന്നു.

English summary
Amitabh Bachchan is not keeping well owing to his neck injury, caused by stunts he did in his younger days.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam