»   » അമിതാബ് ബച്ചന്റെ ട്വിറ്റര്‍ പേജ് ഹാക്ക് ചെയ്തു; ഫോളോവേഴ്‌സ് ലിസ്റ്റില്‍ അശ്ലീല സൈറ്റ്

അമിതാബ് ബച്ചന്റെ ട്വിറ്റര്‍ പേജ് ഹാക്ക് ചെയ്തു; ഫോളോവേഴ്‌സ് ലിസ്റ്റില്‍ അശ്ലീല സൈറ്റ്

Posted By:
Subscribe to Filmibeat Malayalam

സിനിമാ നടിമാര്‍ക്കെതിരെ വ്യാജ വീഡിയോകളും ഫോട്ടോകളും. നടന്മാരെ ഹാക്ക് ചെയ്തു പറ്റിക്കുക. ഈ സിനിമാ താരങ്ങളോടെന്താ ആള്‍ക്കാര്‍ക്ക് ഇത്രമാത്രം കലിപ്പ്. ഒടുവില്‍ സോഷ്യല്‍ മീഡിയകളുടെ ലീലാവിലാസങ്ങള്‍ക്ക് ഇരയായിരിക്കുന്നത് ബോളിവുഡ് ബിഗ് ബി അമിതാബ് ബച്ചനാണ്.

ബച്ചന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജ് ഹാക്ക് ചെയ്തിരിക്കുന്നു. ട്വിറ്ററിലൂടെ ബച്ചന്‍ തന്നെയാണ് ഇക്കാര്യം ആരാധകരെ അരിയിച്ചിരിക്കുന്നത്. നാല്‍പ്പത്തി നാലായിരിത്തില്‍ അധികം ട്വിറ്റര്‍ ഉപഭോക്താക്കള്‍ ഇതിനോടകം ട്വിറ്ററില്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിലൊരാളായി ഇപ്പോള്‍ ബോളിവുഡ് ബിഗ് ബിയും

amitabh-bachchan

തന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്‌തെന്നും ഫോളോവേഴ്‌സ് ലിസ്റ്റില്‍ അശ്ലീല സൈറ്റ് കടന്നുകൂടിയെന്നും അമിതാഭ് ബച്ചന്‍ പറയുന്നു. ഇതാര് ചെയ്തതെങ്കിലും എനിക്ക് ഇതിന്റെ ആവശ്യമില്ലെന്ന് അമിതാഭ് ട്വിറ്റിലൂടെ അറിയിച്ചു.

bigb-hacked

ട്വിറ്ററില്‍ ഏറ്റവുധികം ഫോളോവേഴ്‌സ് ഉള്ള ബോളിവുഡ് സെലിബ്രിറ്റികളില്‍ ഒരാളാണ് അമിതാഭ് ബച്ചന്‍. ദിലീപ് കുമാര്‍, ഹേമ മാലിനി, ഷാരൂഖ് ഖാന്‍ ഉള്‍പ്പടെ 16.6 മില്യണ്‍ ആളുകളാണ് ട്വിറ്ററിലൂടെ ബിഗ് ബിയെ പിന്തുടരുന്നത്.

English summary
Megastar Amitabh Bachchan’s Twitter account, which has over 44 thousand followers, has been hacked. he 72-year-old actor took to the microblogging website to share that his official account on the digital platform was “hacked”.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam