»   » അമിതാഭ് ബച്ചന്റെ 'സര്‍ക്കാര്‍ 3' നിയമക്കുരുക്കില്‍, കാരണം ഇതാണ്!!!

അമിതാഭ് ബച്ചന്റെ 'സര്‍ക്കാര്‍ 3' നിയമക്കുരുക്കില്‍, കാരണം ഇതാണ്!!!

Posted By:
Subscribe to Filmibeat Malayalam

സിനിമകള്‍ നേരിടുന്ന വലിയൊരു പ്രതിസന്ധിയാണ് പ്രദര്‍ശനത്തിന് എത്തുന്നതിന് തൊട്ടു മുമ്പ് വരുന്ന ചില നിയമ തടസങ്ങള്‍. ഇത് പലപ്പോഴും ആ സിനിമയുടെ ആയുസിനെ തന്നെ ബാധിച്ചേക്കാവുന്ന കാര്യമാവാറുണ്ട്.

സര്‍ക്കാര്‍ 3 എന്ന അമിതാഭ് ബച്ചന്റെ പുതിയ സിനിമയും അത്തരമൊരു പ്രതിസന്ധിയിലെത്തിയിരിക്കുകയാണ്. അടുത്തയാഴ്ച റിലീസിനെത്തുന്ന സിനിമയാണ് ഇപ്പോള്‍ നിയമതടസങ്ങളില്‍ പെട്ടിരിക്കു്‌നത.

സര്‍ക്കാര്‍ 3

രാം ഗോപാല്‍ വര്‍മ്മ സംവിധാനം ചെയ്ത് അമിതാഭി ബച്ചന്‍ നായകനായി എത്തുന്ന സിനിമയാണ് സര്‍ക്കാര്‍ 3. ചിത്രം മേയ് 12 റിലീസിനായി ഒരുങ്ങുകയാണ്. അതിനിടെയാണ് സിനിമയ്ക്ക് നിയമതടസ്സം ഉണ്ടായിരിക്കുന്നത്.

സിനിമക്കെതിരെ കേസ്

സിനിമക്കെതിരെ നരേന്ദ്ര ഹിരാവത് ആന്‍ഡ് കമ്പനിയാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. 1300 സിനിമകളുടെ പവര്‍പ്പവകാശത്തിന്റെ ഉടമസ്ഥരാണിവര്‍.

സര്‍ക്കാര്‍ സീരിയസിലെ ആദ്യ സിനിമയും സ്വന്തം

സര്‍ക്കാര്‍ സിനിമ മൂന്നു ഭാഗങ്ങളായിട്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. 2005 ല്‍ പുറത്തിറങ്ങിയ സര്‍ക്കാരും 2008 ല്‍ സര്‍ക്കാര്‍ രാജ് എന്നും മൂന്നാമാതെയാണ് സര്‍ക്കാര്‍ 3 നിര്‍മ്മിച്ചിരിക്കുന്നത്.

സര്‍ക്കാര്‍ 3 യുടെ നിര്‍മാണത്തില്‍ ആപാകത

സര്‍ക്കാര്‍ 3 സിനിമയുടെ നിര്‍മ്മാണത്തില്‍ അപകാതയുണ്ട്. അതു ചൂണ്ടീകാണിച്ച് മുന്‍കരുതല്‍ എന്ന നിലനിലയില്‍ 2016 ഓക്ടോബറില്‍ തന്നെ സിനിമക്ക്് നോട്ടീസ് നല്‍കിയിരുന്നതായും എന്നാല്‍ സിനിമയുടെ റിലീസിനുള്ള അനുവാദം വാങ്ങിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് കഴിയാതെ പോവുകയായിരുന്നു.

നിയമപരമായ അവകാശങ്ങള്‍ കമ്പനി നേടിയിരുന്നു

വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ സര്‍ക്കാര്‍ സീരിയസിലുള്ള സിനിമകളുടെ നിയമപരമായ എല്ലാ അവകാശങ്ങളും തങ്ങള്‍ നേടിയിരുന്നതായും അതിനാല്‍ സിനിമയുടെ റിലീസിങ്ങിന് വേണ്ടി കോടതിയെ സമീപിച്ചിട്ട് കാര്യമില്ലെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

കോടതി സിനിമയുടെ റിലീസിങ്ങ് തടയും

ഇപ്പോഴത്തെ സ്ഥിതി വിശേഷങ്ങള്‍ നോക്കുമ്പോള്‍ സിനിമയുടെ റിലീസിങ്ങ് തടയുന്നതിന് കോടതിയില്‍ നിന്നും ഇന്‍ജന്‍ഷന്‍ ഓര്‍ഡര്‍ വാങ്ങിക്കാന്‍ കഴിയുമെന്ന പ്രതീഷയിലാണെന്നും ഷ്രെയന്‍സ് ഹിരാവത്ത് പറയുന്നു.

English summary
Amitabh Bachchan's 'Sarkar 3' in legal battle

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam