»   » അമിതാഭ് ബച്ചന്‍ പാടുന്നു: ബിഗ് ബിയുടെ കരിയറില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടി!

അമിതാഭ് ബച്ചന്‍ പാടുന്നു: ബിഗ് ബിയുടെ കരിയറില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടി!

Posted By: Pratheeksha
Subscribe to Filmibeat Malayalam

അമിതാബ് ബച്ചന്‍ എന്തു പറഞ്ഞാലും അത് വാര്‍ത്തയാണ്. സ്വച്ഛ് ഭാരത് അഭിയാന്‍ പോളിയോ മിഷന്‍ എന്നിവയുടെ അംബാസഡറായപ്പോളും അത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു .

എന്നാല്‍ ബച്ചന്റെ കരിയറില്‍ ഒരു പൊന്‍തൂവല്‍ കൂടെ ചേര്‍ക്കുന്നതാണ് അടുത്ത ഉദ്യമം. ബിഗ് ബി ഗായകനാവുന്നു. ജന്മനാടിനു വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച പട്ടാളക്കാരുടെ സ്മരണക്കായാണ് അമിതാഭ് ഗാനമാലപിക്കുന്നത്.

ഉറി ആക്രമണം

ഉറി ആക്രമത്തില്‍ ജീവന്‍ നഷ്ടപ്പെട്ട സൈനികരുടെ സ്മരണക്കായാണ് അമിതാഭ് ഗാനമാലപിക്കുന്നത്

ബിജെപി നേതാവ് സന്ദര്‍ശിച്ചു

ദിവസങ്ങള്‍ക്കു മുന്‍പാണ് ബിജെപി നേതാവ് തരുണ്‍ വിജയ് അമിതാഭ് ബച്ചനെ സമീപിച്ച് സൈനികരുടെ സ്മരണക്കായി ബച്ചന്റെ ശ്രേഷ്ടമായ ശബ്ദത്തില്‍ ഒരു ഗാനമാലപിക്കണമെന്ന് അഭ്യര്‍ത്ഥിച്ചത്.

ട്വന്റി ട്വന്റി ലോകകപ്പില്‍

കഴിഞ്ഞ ട്വന്റി ട്വന്റി ലോകകപ്പില്‍ ഇന്ത്യ ,പാകിസ്താന്‍ മത്സരത്തിനു മുമ്പായി ബച്ചന്‍ ദേശീയഗാനം ആലപിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു

പിങ്കിന്റെ വിജയ തിളക്കത്തില്‍

ഷൂജിത് സര്‍ക്കാര്‍ സംവിധാനം ചെയ്ത പിങ്കിന്റെ വിജയത്തിളക്കത്തിലാണ് ബച്ചന്‍. പിങ്കില്‍ പ്രധാന റോളിലെത്തിയത് ബച്ചനായിരുന്നു.

ബച്ചന്റെ ഫോട്ടോസിനായ്

English summary
Big B would be singing a song which would be dedicated to Indian soldiers and martyred of Uri Attacks. BJP Tarun Vijay recently met the superstar and requested him to lend his inimitable voice to song which would be a tribute to the martyred and a mark of gratitude to soldiers who sacrifice their lives for us.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam