»   » ബിഗ് ബിയും റാണി മുഖര്‍ജിയും തമ്മിലുള്ള ബന്ധം ഐശ്വര്യ റായിയുടെ കുടുംബത്തിന് വിള്ളല്‍ വീഴ്ത്തിയോ?

ബിഗ് ബിയും റാണി മുഖര്‍ജിയും തമ്മിലുള്ള ബന്ധം ഐശ്വര്യ റായിയുടെ കുടുംബത്തിന് വിള്ളല്‍ വീഴ്ത്തിയോ?

Posted By:
Subscribe to Filmibeat Malayalam

എല്ലാവരെയും അത്ഭുതപ്പെടുത്തികൊണ്ട് അമിതാഭ് ബച്ചന്‍ തന്റെ ബ്ലോഗില്‍ കുറെ ഫോട്ടോസ് പങ്കുവെച്ചിരിക്കുകയാണ്. അതിലൊരു ചിത്രം താരകുടുംബത്തിലേക്ക് വീണ്ടും ഗോസിപ്പുകള്‍ കൊണ്ടുവരുവാനുള്ള അവസരമൊരുക്കിയിരിക്കുകയാണ്.

അഭിഷേകിന്റെ മുന്‍കാമുകിയായിരുന്ന റാണിമുഖര്‍ജിയോടൊപ്പമുള്ള ചിത്രങ്ങളാണ് അമിതാഭ് ബച്ചന്‍ ഷെയര്‍ ചെയ്തത്. ഇതോടെ ഐശ്വര്യ റായിക്ക് നേരെയാണ് ഗോസിപ്പുകാര്‍ കണ്ണുവെച്ചിരിക്കുന്നത്. ബീഗ് ബി ഒരു പരസ്യത്തില്‍ അഭിനയിക്കാനെത്തിയതായിരുന്നു. റാണി തിരിച്ചുവരവ് നടത്തിയ പുതിയ സിനിമ ഹിച്ച്ക്കിയുടെ ഷൂട്ടിങ്ങിനെത്തിയതായിരുന്നു നടിയും.

ബിഗ് ബിയുടെ വയറില്‍ കെട്ടിപിടിച്ച് റാണി

ബിഗ് ബിയുടെ വയറില്‍ കെട്ടിപിടിച്ച റാണിയുടെ ചിത്രമാണ് താരം ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നത്. റാണിയെ അവളുടെ കല്യാണത്തിനും കുട്ടിയുണ്ടായതിനും ശേഷം ഒരുപാട് നാളുകള്‍ക്ക് ശേഷം കാണുകയാണെന്നും ബിഗ് ബി പറയുന്നു. അടുത്തിടെ നടന്ന ഒരു പുരസ്‌കാര വേദിയില്‍ വെച്ചും അമിതാഭ് ബച്ചനും റാണിയും കണ്ടുമുട്ടിയിരുന്നു.

അഭിഷേക് ബച്ചനും റാണിയ്ക്കുമിടയില്‍ സംഭവിച്ചതെന്തായിരുന്നു

കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് യുവ എന്ന സിനിമയുടെ ഷൂട്ടിങ്ങ് സമയത്ത് അഭിഷേകും റാണിയും കരഞ്ഞ കാര്യം പുറത്തറിഞ്ഞിരുന്നു. ഇത് പല തരത്തില്‍
ഗോസിപ്പുകളായി പ്രചരിക്കുകയും ചെയ്തിരുന്നു.

വിവാഹം വരെയെത്തിയ ബന്ധം

റാണിയുടെയും അഭിഷേകിന്റെയും ബന്ധം വിവാഹം വരെയെത്തിയിരുന്നു. ഇരുവരും പ്രണയത്തിലായതിന് മാസങ്ങള്‍ക്ക് ശേഷം വിവാഹം കഴിക്കാനൊരുങ്ങുകയായിരുന്നു. എന്നാല്‍ അതിവേഗം തന്നെ ആ ബന്ധം മുറിഞ്ഞു പോവുകയായിരുന്നു.

ഇരുവര്‍ക്കുമിടയില്‍ എന്തായിരുന്നു പ്രശ്‌നം

അഭിഷേകും റാണിയുമായുള്ള ബന്ധത്തില്‍ ജയ ബച്ചനും താല്‍പര്യമുണ്ടായിരുന്നു. റാണി മരുമകള്‍ ആവാന്‍ പോവുന്നതിനെ കുറിച്ച് ജയബച്ചന്‍ പുറത്തറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് കാര്യങ്ങള്‍ സീരിയസ് ആയി മാറുകയായിരുന്നു. റാണിയുമായി അടുത്തിടപഴകുന്നതിനെ ജയ എതിര്‍ക്കുകയായിരുന്നു.

അഭിഷേക് തന്നെ ബന്ധം ഉപേക്ഷിച്ചു

അഭിഷേക് തന്നെ റാണിയുമായുള്ള ബന്ധം ഉപേക്ഷിക്കുകയായിരുന്നു. ഇരുവരും പിരിഞ്ഞതിനാല്‍ അഭിഷേക് തന്റെ വിവാഹത്തിന് റാണിയെ ക്ഷണിച്ചിരുന്നില്ല. ഒരു അഭിമുഖത്തില്‍ റാണി അതിനെക്കുറിച്ച് തുറന്നു സംസാരിക്കുകയും ചെയ്തിരുന്നു.

ഐശ്വര്യയുമായുള്ള വഴക്ക്

ഐശ്വര്യയും അഭിഷേകും തമ്മിലുള്ള വിവാഹം റാണിക്ക് വലിയൊരു ഷോക്കായിരുന്നു. അതിന് കാരണം മുമ്പ് ഐശ്വര്യയുമായി റാണിക്കുണ്ടായിരുന്ന വഴക്കായിരുന്നു. ചല്‍തെ ചല്‍തെ എന്ന ഷാരുഖ് ഖാന്‍ ചിത്രത്തില്‍ ഐശ്വര്യയെ മാറ്റി റാണി അഭിനയിക്കുകയായിരുന്നു. ഇതോടെ ഇരുവരും എതിരാളികളെ പോലെയാവുകയായിരുന്നു.

മറ്റുള്ളവരെ പോലെ റാണിയുമായുള്ള ബന്ധം ഉപേക്ഷിക്കാതെ ബിഗ് ബി

എല്ലാവരും പല കാരണങ്ങളുമായി റാണിയുമായുള്ള ബന്ധം അവസാനിപ്പിച്ചെങ്കിലും ബിഗ് ബി അത് തുടരുകയായിരുന്നു. അത് തെളിയിക്കാനുള്ള ഉത്തമ ഉദ്ദാഹരണമാണ് പുതിയതായി ബച്ചന്‍ പുറത്തുവിട്ട റാണിയുടെ ഒപ്പമുള്ള ചിത്രം.

ബിഗ് ബി റാണി കൂട്ടുകെട്ട്

ബിഗ് ബിയും റാണി മുഖര്‍ജിയും തമ്മില്‍ ഒരുപാട് സിനിമകളില്‍ ഒന്നിച്ചഭിനയിച്ചിരുന്നു.

ഹിച്ച്ക്കി എന്ന സിനിമയിലുടെ തിരിച്ചു വരവ് നടത്തി റാണി

ഹിച്ച്ക്കി എന്ന സിനിമയിലുടെ നീണ്ട ഇടവേളക്ക് ശേഷം റാണി തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്.

English summary
What happened when Amitabh Bachchan bumped into Rani Mukerji, rumoured ex-gf of Abhishek Bachchan?
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam