»   » ഐശ്വര്യയ്ക്ക് പിന്നാലെ ആരാധ്യയെ അഭിനയിക്കാന്‍ വിടുമോ? ബിഗ് ബിയും ജയ ബച്ചനും എതിര്‍ക്കുമോ?

ഐശ്വര്യയ്ക്ക് പിന്നാലെ ആരാധ്യയെ അഭിനയിക്കാന്‍ വിടുമോ? ബിഗ് ബിയും ജയ ബച്ചനും എതിര്‍ക്കുമോ?

Posted By: Nihara
Subscribe to Filmibeat Malayalam

ബോളിവുഡിലെ താരകുടുംബമായ ബിഗ് ബിയുടെ കുടുംബത്തിലെ അടുത്ത തലമുറയുടെ സിനിമാപ്രവേശത്തെക്കുറിച്ച് അറിയാനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. മകനും മരുമകളും സിനിമയില്‍ ശക്തമായി തുടരുന്നതിനിടയിലാണ് കൊച്ചുമക്കളുടെ സിനിമാപ്രവേശത്തിനായുള്ള വാര്‍ത്തകള്‍ ഇടയ്ക്ക് പ്രചരിച്ചിരുന്നു. പിങ്ക് സിനിമ ഇറങ്ങിയതിന് ശേഷം കൊച്ചുമക്കളെക്കുറിച്ച് വികാരഭരിതമായൊരു കുറിപ്പ് അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു.

ആന്റണിയുമായുള്ള സൗഹൃദത്തില്‍ സുചിത്രയ്ക്ക് അസൂയയാണെന്ന് മോഹന്‍ലാല്‍.. കാരണം?

രാമലീലയുടെ കുതിപ്പിനു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ ലേഡി സൂപ്പര്‍ സ്റ്റാറിന്റെ അടവ്!

പ്രണവിനോടൊപ്പം അഭിനയിക്കുന്നതിന് ദുല്‍ഖര്‍ സല്‍മാന്‍ മുന്നോട്ട് വെച്ച നിബന്ധന!

അടുത്തിടെ നല്‍കിയ അഭിമുഖത്തിനിടയിലാണ് ആ എഴുത്തിനെക്കുറിച്ച് അമിതാഭ് ബച്ചന്‍ വെളിപ്പെടുത്തിയത്. അഭിഷേക് ബച്ചന്റെയും ഐശ്വര്യയുടെയും മകളായ ആരാധയയും ശ്വേത ബച്ചന്റെ മകള്‍ നവ്യ നവേലിയും സിനിമയിലേക്കെത്തുമോയെന്നും അദ്ദേഹത്തിനോട് ചോദിച്ചിരുന്നു. സിനിമയില്‍ അഭിനയിക്കുന്നതിന് മുന്‍പേ തന്നെ സെലിബ്രിറ്റികളായി മാറിയ താരപുത്രികളാണ് ഇവര്‍. പിങ്ക് സിനിമ ഇറങ്ങിയതിന് ശേഷം നിരവധി പേര്‍ അമിതാഭ് ബച്ചനെ അഭിനന്ദിക്കാനെത്തിയിരുന്നു. എന്നാല്‍ ആ സന്തോഷം കൊച്ചുമക്കള്‍ക്കൊപ്പം പങ്കിടാനായിരുന്നു അദ്ദേഹം തീരുമാനിച്ചത്.

Amithab Bachchan

ന്യൂയോര്‍ക്കിലെ പഠനത്തിനിടയിലാണ് കൊച്ചുമകള്‍ നവ്യ നവേലി ബിഗ് ബിയെ വിളിച്ചത്. ബിഗ് ബിയെ ഓര്‍ത്ത് അഭിമാനം തോന്നുന്നുവെന്നായിരുന്നു അവള്‍ പറഞ്ഞത്. നവ്യയും ആരാധ്യയും ആരായിത്തീരണമെന്നുള്ള കാര്യത്തെക്കുറിച്ച് അവര്‍ തന്നെ തീരുമാനമെടുക്കട്ടെയെന്ന നിലപാടിലാണ് ബിഗ് ബി. സിനിമാ പാരമ്പര്യ കുടുംബത്തില്‍ നിന്നും അടുത്ത തലമുറ സിനിമയിലേക്ക് കടന്നുവരുന്നത് സ്വഭാവികമാണെങ്കിലും തന്റെ കൊച്ചുമക്കള്‍ സിനിമയില്‍ വരുമെന്നതിനെക്കുറിച്ചുള്ള സൂചനകളൊന്നും അമിതാഭ് ബച്ചന്‍ നല്‍കിയിട്ടില്ല.

English summary
Will Amitabh Bachchan Support Aaradhya If She Decides To Become An Actress Like Aishwarya Rai?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam