»   » അന്നും ഇന്നും ഒരേയൊരു ബിഗ് ബി

അന്നും ഇന്നും ഒരേയൊരു ബിഗ് ബി

Posted By:
Subscribe to Filmibeat Malayalam
ബോളിവുഡിന്റെ ചക്രവര്‍ത്തി അമിതാഭ് ബച്ചന്എഴുപതാം പിറന്നാള്‍. ഒക്ടോബര്‍ 11 ആണ് ജന്മദിനമെങ്കിലും ബുധനാഴ്ച തന്നെ മുംബൈയില്‍ വിപുലമായ ആഘോഷങ്ങള്‍ നടന്നു. ഫിലിം സിറ്റിയിലെ റിലയന്‍സ് മീഡിയ വര്‍ക്‌സിലായിരുന്നു ആഘോഷങ്ങള്‍. ബോളിവുഡിലെ താരനിരയും ആരാധകരും അണിനിരന്ന പിറന്നാള്‍ ചടങ്ങില്‍ ബച്ചനെ അഥിതികള്‍ ആശംസകള്‍ കൊണ്ടു മൂടി.

1942 ഒക്ടോബര്‍ 11ന് അലഹബാദില്‍ കവിയായ ഹരിവംശ് റായ്ബച്ചന്റെയും തേജി ബച്ചന്റെയും മകനായി ജനിച്ച ബച്ചന്റെ യഥാര്‍ഥ പേര് ഇന്‍ക്വിലാബ് എന്നായിരുന്നു. സ്വാതന്ത്ര്യ സമരം കൊടുമ്പിരി കൊണ്ട ആ നാളുകളില്‍ 'ഇന്‍ക്വിലാബ് സിന്ദാബാദ്' എന്ന മുദ്രാവാക്യമായിരുന്നു കുഞ്ഞിന് ആ പേരു ചാര്‍ത്താന്‍ മാതാപിതാക്കളെ പ്രേരിപ്പിച്ചത്. ബച്ചന്‍ കുടുംബത്തിന്റെ സുഹൃത്തും കവിയുമായ സുമിത്രാനന്ദന്‍ പന്തിന് ഈ പേര് അത്രകണ്ട് ബോധിച്ചില്ല, പേര് മാറ്റിക്കൂടേ എന്നു ചോദിച്ചു. ഹരിവംശറായ് അത് അംഗീകരിച്ചു, കുഞ്ഞിന്റെ പേരു മാറ്റി അമിതാഭ് എന്നാക്കി. ബോളിവുഡിന്റെ ബിഗ് ബിയുടെ ചരിത്രം അവിടെ തുടങ്ങുന്നു.

1966ല്‍ ഹിന്ദുസ്ഥാനി എന്ന ചിത്രത്തില്‍ ഏഴ് ഇന്ത്യക്കാരിലൊരാളായി അമിതാഭ് ബച്ചന്‍ അഭിനയത്തിലേക്കു കാലെടുത്തുവെച്ചു. പിന്നെ ക്ഷോഭിയ്ക്കുന്ന ഇന്ത്യന്‍ യുവത്വത്തിന്റെ പ്രതീകം. സഞ്ജീര്‍, ദീവാര്‍, ഷോലെ, ഷാന്‍, അമര്‍ അക്ബര്‍ ആന്റണി, ശക്തി, ത്രിശൂല്‍, ഡോണ്‍, കാലാപത്തര്‍, കഭി കഭി...കൂലി വരെ. കൂലിയിലെ അപകടത്തോടെ ബച്ചന്‍ ക്ലീനിക്കലി ഡെഡ് എന്ന് വരെ പ്രഖ്യാപനമുണ്ടായി. എന്നാല്‍ മരണത്തെയും തോല്‍പ്പിച്ച് ബച്ചന്‍ ജീവിതത്തിലേക്ക് തിരിച്ചുവന്നു. എന്നാല്‍ വെള്ളിത്തിരയിലേക്കുള്ള മടങ്ങിവരവ് പരാജയമായിരുന്നു. ചിത്രങ്ങള്‍ തുടരെ പരാജയപ്പെട്ടു. അതിനിടെ അമിതാഭ് ബച്ചന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് രൂപീകരിച്ച് എന്റര്‍റ്റെയ്ന്‍മെന്റ് ബിസിനസിലേക്കു തിരിഞ്ഞെങ്കിലും കോടികള്‍ നഷ്ടമായി. പ്രതീക്ഷ എന്ന വിഖ്യാതമായ വീട് പണയപ്പെടുത്തേണ്ട അവസ്ഥ വരെയായി.

പിന്നീട് കോന്‍ ബനേഗ ക്രോര്‍പതിയുടെ അവതാരകനായി തിരിച്ചു വരവ്. ഒട്ടേറെ വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ അമിതാഭ് വീണ്ടും താരമായി. ഷാരൂഖ് ഖാന്‍, അമീര്‍ ഖാന്‍, സല്‍മാന്‍ ഖാന്‍, അക്ഷയ്കുമാര്‍...സൂപ്പര്‍സ്റ്റാറുകള്‍ ഒരുപാടുണ്ടെങ്കിലും ബോളിവുഡിന് ഇന്നും അന്നും കൊണ്ടാടാന്‍ ഒരു ബിഗ് ബി മാത്രമേയുള്ളൂ.

ബ്ലാക്, പാ തുടങ്ങിയ ചിത്രങ്ങളിലെ എത്രയോ വ്യത്യസ്തമായ റോളുകളും എത്ര മനോഹരമായാണ് അമിതാഭ് അവതരിപ്പിച്ചത്.രണ്ടു ചിത്രങ്ങളുടെ ഷൂട്ടിങ്ങ്. കോന്‍ ബനേഗ ക്രോര്‍പതിയുടെ ആറാം എഡിഷന്റെ ചിത്രീകരണം....എഴുപതാം വയസിലും വെറുതെയിരിക്കാന്‍ ബച്ചനാവുന്നില്ല....

English summary
Superstar Amitabh Bachchan's 70th birthday is being planned with lots of vigor and enthusiasm by his near and dear ones

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam