»   »  ബക്കിങ്ങാം പാലസിലേക്കുള്ള രാജ്ഞിയുടെ ക്ഷണം നിരസിച്ചതിനുള്ള കാരണം തുറന്നു പറഞ്ഞ് ബിഗ്ബി

ബക്കിങ്ങാം പാലസിലേക്കുള്ള രാജ്ഞിയുടെ ക്ഷണം നിരസിച്ചതിനുള്ള കാരണം തുറന്നു പറഞ്ഞ് ബിഗ്ബി

Posted By: Ambili
Subscribe to Filmibeat Malayalam

ഒരു ദിവസമെങ്കിലും ബക്കിങ്ങാം പാലസില്‍ പോവണം എന്നുള്ളത് എല്ലാവര്‍ക്കും ഉള്ള ഒരാഗ്രഹം തന്നെയാണ്. അത് സാധാരണക്കാരായ ആര്‍ക്കും തന്നെ അത് നടക്കില്ല എന്നതാണ് സത്യാവസ്ഥ. എലിബത് രാഞ്ജിയും കൊട്ടാരവുമെല്ലാം കൗതുകമായി തന്നെ എന്നും നിലനില്‍ക്കുകയാണ്.

എന്നാല്‍ അതിനുള്ള അപൂര്‍വ്വ ഭാഗ്യം കിട്ടിയിട്ടും വേണ്ടെന്നു വെച്ചിരിക്കുകയാണ് ബിഗ്ബി. എലിസബത് രാജ്ഞിയുടെ ബക്കിങ്ങാം പാലസിലേക്കുള്ള ക്ഷണമാണ് ബിഗ്ബി നിരസിച്ചത്.

amitabh-bachchan-queen-elizabeth

ഏറ്റെടുത്തിരിക്കുന്ന ചിത്രങ്ങളുടെ പണികള്‍ പൂര്‍ത്തിയാകാനുള്ളതാണ് രാഞ്ജിയുടെ ക്ഷണം നിരസിക്കാനുള്ള കാരണം എന്നാണ് താരം പറയുന്നത്. എല്ലാവര്‍ഷവും ബക്കിങ്ങാം പാലസില്‍ നടക്കാറുള്ള ഇന്ത്യന്‍ സാംസ്‌കാരിക പരിപാടിയുടെ ഭാഗമായാണ് ബിഗ്ബിക്കും ക്ഷണം വന്നത്.

എന്നാല്‍ ഇപ്പോള്‍ വിജയ് കൃഷ്ണ ആചാര്യയുടെ ആമിര്‍ ഖാനൊപ്പം എത്തുന്ന 'തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍' എന്ന ചിത്രവും രാം ഗോപാല്‍ വര്‍മ്മ ഒരുക്കുന്ന സര്‍ക്കാര്‍ മൂന്നിന്റെ ചിത്രീകരണത്തിന്റെയും തിരക്കിലാണ് താരം ഇപ്പോഴുള്ളത്. മാത്രമല്ല ഇതിനൊപ്പം ആയാന്‍ മുഖര്‍ജിയുടെ സൂപ്പര്‍ ഹീറോ ചിത്രവും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

English summary
Bachchan was “honoured” to have received the invite, his packed shooting and promotional schedules have forced him to sit this one out.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam