twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജീവിച്ചിരിക്കാൻ കാരണം അദ്ദേഹമാണ്!! ഹൃദയ സ്പർശിയായ കഥ പറഞ്ഞ് ബിഗ്ബി, കാണൂ

    ബാൽ താക്കറെയായി എത്തുന്നത് ബോളിവുഡ് താരം നവാസുദ്ദീൻ സിദ്ദിഖിയാണ്.

    |

    മുംബൈ നഗരത്തിന്റെ അവസാന വാക്കായിരുന്നു ബാൽ താക്കറെ. ശിവസേന സ്ഥാപക നേതാവായ ബാൽ താക്കറെയുടെ ജീവിത കഥ പറയുന്ന ചിത്രം താക്കറ തീയേറ്ററുകളിൽ. ലോകത്താകെ 2500 ൽ പരം തിയേറ്ററുകളിലാണ് ചിത്രം പ്രദർശിപ്പിച്ചത്. കേരളത്തിൽ 23 തീയേറ്ററുകളിൽ ചിത്രം പ്രദർശിപ്പിക്കുന്നുണ്ട് ചിത്രം പുറത്തിറങ്ങും മുൻപ് തന്നെ നിരവധി വിവാദങ്ങൾ സിനിമയെ തേടിയെത്തിയിരുന്നു.

    പ്രണവ് മോഹൻലാൽ  ആകെ മാറിയല്ലോ!!  ആദിയ്ക്ക് ശേഷം അടിമുടി മാറ്റം, ഇപ്പോഴത്തെ ജൂനിയർ ലാലേട്ടന്റെ   അവസ്ഥ ഇങ്ങനെയാണ്, കാണൂപ്രണവ് മോഹൻലാൽ ആകെ മാറിയല്ലോ!! ആദിയ്ക്ക് ശേഷം അടിമുടി മാറ്റം, ഇപ്പോഴത്തെ ജൂനിയർ ലാലേട്ടന്റെ അവസ്ഥ ഇങ്ങനെയാണ്, കാണൂ

    ബാൽ താക്കറെയായി എത്തുന്നത് ബോളിവുഡ് താരം നവാസുദ്ദീൻ സിദ്ദിഖിയാണ്. ഇതും വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. കേവലം ഒരു രാഷ്ട്രീയ സിനിമ മാത്രമല്ല ഇതെന്നും ഒരു ചിത്രത്തിന് ചേരുന്ന എല്ലാ ചേരുവകളും ചേർന്ന ചിത്രമാണ് താക്കറെയെന്ന് ചിത്രം പുറത്തിറങ്ങും മുൻപ് സിദ്ദിഖി പറഞ്ഞിരുന്നു. ഇപ്പോഴിത അമിതാഭ് ബച്ചൻ ബാൽ താക്കറെയുമായുളള അത്യപൂർവ്വ സൗഹൃദത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ്. ബിഗ് ബിയുടെ ജീവനുമായി താക്കറെയ്ക്ക് വളരെ അടുത്ത ബന്ധമുണ്ട്. താരം പറയുന്നത് കേൾക്കൂ..

    സെറ്റിൽ എല്ലാവർക്കും  മട്ടൻ ബിരിയാണി ഉണ്ടാക്കി നൽകി, എന്നാൽ എനിയ്ക്കും അമ്മയ്ക്കും മാത്രം... അജിത്തിന്റെ ബിരിയാണി കഥയെ കുറിച്ച് അനിഖസെറ്റിൽ എല്ലാവർക്കും മട്ടൻ ബിരിയാണി ഉണ്ടാക്കി നൽകി, എന്നാൽ എനിയ്ക്കും അമ്മയ്ക്കും മാത്രം... അജിത്തിന്റെ ബിരിയാണി കഥയെ കുറിച്ച് അനിഖ

    വികാരഭരിതനായി ബച്ചൻ

    വികാരഭരിതനായി ബച്ചൻ

    താക്കറെയുടെ ട്രെയിലർ ലോഞ്ചിനിടെയായിരുന്നു ആ സംഭവം ബച്ചൻ വെളിപ്പെടുത്തിയത്. ബാൽ താക്കറെയുമായുള്ള സൗഹൃദത്തെ കുറിച്ച് വെളിപ്പെടുത്തിയ ബച്ചൻ വികാരഭരിതനാവുകയായിരുന്നു. ഇപ്പോഴും താൻ ഭൂമിയിൽ ജീവിച്ചിരിക്കുന്നതിന്റെ കാരണം താക്കറെയാണെന്നും താരം വെളിപ്പെടുത്തി.

     സിനിമ  സെറ്റിൽവെച്ചുണ്ടായ അപകടം

    സിനിമ സെറ്റിൽവെച്ചുണ്ടായ അപകടം

    1983 ൽ കൂലി എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ച് തനിയ്ക്ക് വലിയൊരു അപകടം സംഭവിച്ചിരുന്നു. അപകടത്തിൽ ഗുരുതരമായ പരിക്കേറ്റിരുന്നു. അന്ന് തന്റെ ജീവൻ രക്ഷിച്ചത് ബാൽ താക്കറെയുടെ ആംബുലൻസാണ്. അന്ന് അത് ഇല്ലായിരുന്നുവെങ്കിൽ ഇന്ന് താൻ ജീവനോടെ ഉണ്ടാകില്ലായിരുന്നുവെന്നും ബച്ചൻ ട്രെയിലർ ലോഞ്ചിനിടെ പറഞ്ഞു. നടുവിന് ഗുരുതരമായ പരിക്കേറ്റ തന്നെ എത്രയും വേഗം ആശുപത്രിയിൽ എത്തിച്ചെങ്കിൽ മാത്രമേ ജീവൻ രക്ഷിക്കാൻ സാധിക്കു. എന്നാൽ മോശമായ കാലവസ്ഥയായതിൽ ആ പരിസരത്തൊന്നും ആംബുലൻസ് ലഭ്യമല്ലായിരുന്നു എന്ത് ചെയ്യണം എന്ന് അറിയാൻ പറ്റാതെ നിന്നപ്പോഴായിരുന്നു സഹായവുമായി ബാൽ താക്കറെ എത്തിയത്, ആംബുലൻസ് തന്നെ വേഗം ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

     അടുത്ത സൗഹൃദം

    അടുത്ത സൗഹൃദം

    തന്റെ ജീവിതത്തിലെ വളരെ അത്യാവശ്യമായ ഘട്ടത്തിൽ സാഹായിച്ചത് ബാലസാഹബ് ആയിരുന്നു. സാഹബിന്റെ പിന്തുണയുളളതു കൊണ്ടാണ് ഞാൻ ഇപ്പോഴും ജീവിച്ചിരിക്കുന്നത്. തങ്ങൾക്കിടയിൽ ഏറെ അടുപ്പവും സൗഹൃദവുമൊക്കെയുണ്ടായിരുന്നു. അദ്ദേഹത്തെ ഏറെ ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്നുണ്ടെന്നും താക്കറെ പറഞ്ഞു.

    താക്കറെ കുടുംബവുമായി അടുത്ത ബന്ധം

    താക്കറെ കുടുംബവുമായി അടുത്ത ബന്ധം

    ബാൽ താക്കറയ്ക്ക് തന്റെ കുടുംബവുമായി വഴരെ അടുത്ത ബന്ധമാണുള്ളത്. കല്യാണം കഴിഞ്ഞതു മുതൽ ജയാ ബച്ചനെ അദ്ദേഹം സ്വന്തം മരുമകളായിട്ടാണ് കണ്ടിരുന്നതെന്നും ബച്ചൻ കൂട്ടിച്ചേർത്തു.

    English summary
    Amitabh Bachchan: Without Balasaheb Thackeray, I Would Not Have Been Alive Today
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X