»   » എമി ജാക്‌സണ്‍ സൂപ്പര്‍ താരങ്ങളായ അക്ഷയ് കുമാറും രജനികാന്തുമായി യുദ്ധത്തിലോ ?

എമി ജാക്‌സണ്‍ സൂപ്പര്‍ താരങ്ങളായ അക്ഷയ് കുമാറും രജനികാന്തുമായി യുദ്ധത്തിലോ ?

Posted By:
Subscribe to Filmibeat Malayalam

തെന്നിന്ത്യന്‍ സൂപ്പര്‍ താരം രജനികാന്തും ബോളിവുഡിലെ സൂപ്പര്‍ താരം അക്ഷയ് കുമാറും ഒന്നിച്ചെത്തുന്ന പുതിയ സിനിമയാണ് റോബോ 2.0.

ചിത്രത്തില്‍ നായികയായി എത്തുന്നത് എമി ജാക്‌സനാണ് ചിത്രത്തില്‍ ആമി ഇരുനായകന്‍മാരുമായി വലിയ ആക്ഷന്‍ രംഗങ്ങളിലോക്കെ അഭിനയിച്ച് തകര്‍ത്തിരിക്കുകയാണെന്നാണ് വാര്‍ത്തകള്‍. കഴിഞ്ഞ ദിവസം എമി തന്നെ ഇന്‍സ്റ്റാഗ്രാമില്‍ ചിത്രം പോസ്റ്റ് ചെയ്തിരിന്നു.

റോബോ 2.0

സയന്‍സ് ഫിക്ഷനായിട്ടാണ് റോബോ 2.0 ഒരുക്കിയിരിക്കുന്നത്. എസ് ശങ്കറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. തമിഴ്, തെലുങ്കു, ഹിന്ദി എന്നിങ്ങനെ മൂന്നു ഭാഷകളിലായിട്ടാണ് ചിത്രം തയ്യാറാക്കുന്നത്.

ആക്ഷന്‍ രംഗങ്ങള്‍

ചിത്രത്തില്‍ നിരവധി ആക്ഷന്‍ രംഗങ്ങളുണ്ട്. അതില്‍ തന്നെ നായികയായ എമി നായകന്മാരോട് യുദ്ധം ചെയ്യുന്നതുമുണ്ട്. സംവിധായകന്റെ അഭിപ്രായത്തില്‍ എമി മനോഹരമായി തന്നെ അത്തരം സീനുകളില്‍ അഭിനയിച്ചിട്ടുണ്ടെന്നാണ് പറയുന്നത്.

ചിത്രം ഈ വര്‍ഷം തന്നെ

റോബോ 2.0 ഈ വര്‍ഷം ഒക്ടോബറില്‍ തന്നെ ദീപാവലിയോടനുബന്ധിച്ച് റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.

എന്തിരന്‍

റോബോ 2.0 രജനികാന്തിന്റെ എന്തിരന്റെ പിന്‍ഗാമിയായിട്ടാണ് തയ്യറാക്കിയിരിക്കുന്നത്. ചിത്രത്തിനായി രജനികാന്ത് ശബ്ദവും നല്‍കിയിട്ടുണ്ട്.

ബിഗ് ബജറ്റ്

ബിഗ് ബജറ്റിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. 350 കോടിയാണ് ചിത്രത്തിന്റെ നിര്‍മ്മാണ തുക.

English summary
Amy Jackson will fight with both superstar Rajinikanth and Akshay Kumar in Shankar's Robo 2.0.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam