»   » സൈബര്‍ അക്രമികളുടെ ആക്രമണത്തിന് ഇരയായി ആമി ജാക്‌സണ്‍

സൈബര്‍ അക്രമികളുടെ ആക്രമണത്തിന് ഇരയായി ആമി ജാക്‌സണ്‍

Posted By: Ambili
Subscribe to Filmibeat Malayalam

നാട്ടില്‍ മുഴുവന്‍ സൈബര്‍ ആക്രമണങ്ങള്‍ കൊണ്ട് പലരും പൊറുതിമുട്ടിയിരിക്കുകയാണ്. അതിനിടയില്‍ നടി ആമി ജാക്‌സണും സൈബര്‍ അക്രമികളുടെ ആക്രമണത്തിന് ഇരയായിരിക്കുകയാണ്.

കഴിഞ്ഞ ദിവസങ്ങളിലായി ആമിയുടെ ഫോണിലെ സ്വകാര്യ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ കൂടി വ്യാപകമായി വൈറലായി മാറിയതോടെയാണ് ആമി സംഭവമറിഞ്ഞത്. സുഹൃത്തിനൊപ്പം ഭക്ഷണം കഴിക്കുന്ന സ്വകാര്യ ചിത്രങ്ങളാണ് ഓണ്‍ലൈനില്‍ കൂടി പ്രചരിച്ചിരുന്നത്.

amy-jackson

രജനികാന്തും അക്ഷയ് കുമാറും അഭിനയിക്കുന്ന ചിത്രത്തില്‍ ഷൂട്ടിങ്ങ് ആവശ്യത്തിനായി വിമാനത്തിന് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനിടെ മുംബൈയിലെ മൊബൈല്‍ ഷോപ്പില്‍ നിന്നുമാണ് തന്റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടതെന്നാണ് താരം പറയുന്നത്. ഫോണില്‍ നിന്നും സ്വകാര്യ ചിത്രങ്ങളും മറ്റു വിവരങ്ങളും ചോര്‍ത്തി എടുത്തിരിക്കുകയാണ്.

ഇതിനിടിയില്‍ റോബോ 2.0 യില്‍ ആമിക്ക് അക്കൗണ്ട് ലോഗിന്‍ ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെ തന്റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടതായി താരം തിരിച്ചറിയുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ലണ്ടനില്‍ നിന്നും തിരിച്ചെത്തിയ ഉടനെ മുംബൈ സൈബര്‍ ക്രൈം ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് കേസ് കൊടുക്കാനിരിക്കുകയാണ് താരം. മാത്രമല്ല ലണ്ടനില്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കുമെന്നും താരം വ്യക്തമാക്കി. സംഭവത്തിന്റെ ഞെട്ടലാണെന്ന് താനിപ്പോഴുമെന്നാണ് താരം പറയുന്നത്.

English summary
Actress Amy Jackson's mobile phone gets hacked by unidentified miscreants and they leak her personal pictures online.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X