For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹം കഴിച്ചാലും വേര്‍പിരിയും, നിശ്ചയം മുടങ്ങും; താരങ്ങള്‍ക്ക് മുന്നറിയിപ്പുമായി പ്രശസ്ത ജ്യോത്സന്റെ പ്രവചനം

  |

  ബോളിവുഡിലും തെന്നിന്ത്യയിലും ഒരുപോലെ തിളങ്ങി നില്‍ക്കുന്ന നടിയാണ് രാകുല്‍പ്രീത് സിംഗ്. കൊവിഡ് കാലത്ത് പാവപ്പെട്ടവര്‍ക്ക് ഭക്ഷണമെത്തിച്ച് നല്‍കി നടിയും കുടുംബവും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇതിനിടയിലും രാകുലിന്റെ വിവാഹവുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകളാണ് വൈറലായത്. ഒടുവില്‍ താന്‍ പ്രണയത്തിലാണെന്ന് നടി തന്നെ പുറംലോകത്തെ അറിയിച്ചു. ബോളിവുഡ് നടനും നിര്‍മാതാവുമായ ജാക്കി ഭഗ്നാനിയുമായിട്ടാണ് രാകുല്‍പ്രീത് ഇഷ്ടത്തിലായത്.

  സിംപിൾ സ്റ്റൈലിൽ പൂജ ഹെഡ്ഹെ, ക്യൂട്ട് ലുക്കിലുള്ള നടിയുടെ ഫോട്ടോസ്

  അടുത്തിടെ തങ്ങള്‍ പ്രണയത്തിലാണെന്ന കാര്യം താരങ്ങള്‍ തന്നെ ഔദ്യോഗികമായി പുറംലോകത്തെ അറിയിക്കുകയും ചെയ്തു. രാകുല്‍പ്രീതിന്റെ ജന്മദിനത്തില്‍ ഹൃദയം നിറഞ്ഞ സ്‌നേഹത്തോടെയുള്ള കുറിപ്പുമായിട്ടാണ് ജാക്കി എത്തിയത്. പ്രിയപ്പെട്ടവന് നന്ദി പറഞ്ഞ് രാകുലിന്റെ മറുപടിയും വന്നു. ഇതോടെ ഇരുവരും തമ്മിലുളഅള വിവാഹമെന്നാണെന്നുള്ള ചോദ്യങ്ങളും ഉയര്‍ന്ന് വന്നു. എന്നാല്‍ താരങ്ങളെ കുറിച്ച് ഞെട്ടിക്കുന്നൊരു വെളിപ്പെടുത്തലുമായി പ്രശസ്തനായൊരു ജ്യോത്സന്‍ രംഗത്ത് വന്നിരിക്കുകയാണ്.

  നിലവില്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം രാകുല്‍ പ്രീതും ജാക്കിയും വിവാഹത്തിനുള്ള മുന്നൊരുക്കം തുടങ്ങിയെന്നാണ് അറിയുന്നത്. എന്നാല്‍ ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുമെന്ന മുന്നറിയിപ്പാണ് പ്രശസ്ത ജ്യോത്സനായ വേണു സ്വാമി നല്‍കിയിരിക്കുന്നത്. രാകുല്‍ പ്രീതിന്റെ മിഥുനവും ജാക്കിയുടേത് മകരവുമാണ് വരുന്നത്. അതിനാല്‍ ഇരുവരുടെയും ഗ്രഹനിലകള്‍ വിവാഹത്തിന് അനുയോജ്യമല്ലെന്നാണ് ജ്യോത്സന്റെ പ്രവചനം. ഇരുവരും വിവാഹനിശ്ചയം നടത്താന്‍ പദ്ധതിയിട്ടാലും അത് മുടങ്ങി പോവും. ശേഷം ഇരുവരും തമ്മിലുള്ള ബന്ധം തകരുമെന്നുമാണ് സ്വാമി പ്രവചിച്ചിരിക്കുന്നത്.

  ഇനി അതും മറികടന്ന് രണ്ടാളും വിവാഹം കഴിക്കുകയാണെങ്കില്‍ തന്നെ ദാമ്പത്യ ജീവിതത്തില്‍ വലിയ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനിടെ രാകുലിന് ജയിലില്‍ പോവാനുള്ള സാധ്യതയുള്ളതായും അദ്ദേഹം ചൂണ്ടി കാണിക്കുന്നു. ഒരു നിയമപ്രശ്‌നത്തിന്റെ പേരിലാവും രാകുലിന് ജയിലില്‍ പേവേണ്ടി വരിക എന്നാണ് സ്വാമിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. മുന്‍പും സ്വാമി പറഞ്ഞ ചില താരങ്ങളെ കുറിച്ചുള്ള കാര്യങ്ങള്‍ സത്യമായി മാറിയിരുന്നു. അതിനാല്‍ തന്നെ ഈ പ്രവചനത്തെ കുറിച്ചുള്ള ചര്‍ച്ച പുരോഗമിക്കുകയാണ്.

  ഈ മാസം വിവാഹമോചിതരാവുമെന്ന് പ്രഖ്യാപിച്ച സാമന്തയെയും നാഗചൈതന്യയെ കുറിച്ചും നാഗയുടെ സഹോദരന്‍ അഖില്‍ അക്കിനേനിയെ കുറിച്ചും ഇതേ സ്വാമി പ്രവചിച്ചിട്ടുണ്ട്. അക്കാര്യങ്ങളൊക്കെ സത്യമാവുകയും ചെയ്തിരുന്നു. നാഗയും സാമന്തയും വിവാഹം കഴിച്ചാലും പ്രശ്‌നങ്ങള്‍ ഉണ്ടാവുമെന്നാണ് ഇരുവരുടെയും വിവാഹത്തിന് മുന്‍പ് അദ്ദേഹം പറഞ്ഞത്. അവര്‍ വിവാഹമോചനത്തിന് തീരുമാനിച്ചാലും ഒരുമിച്ച് പോവാന്‍ സാധ്യതയുണ്ട്. ഇനി വിവാഹമോചിതര്‍ ആയാല്‍ നാഗചൈതന്യയുടെ കരിയര്‍ മുന്‍പത്തേതിനെക്കാളും വലിയ ഉയര്‍ച്ചയില്‍ ആവും. സാമന്തയുടെ അവസ്ഥ നേര്‍വിപരീതമാവാനും വലിയ സാമ്പത്തിക നഷ്ടങ്ങള്‍ നേരിടാനും സാധ്യതയുള്ളതായും അദ്ദേഹം സൂചിപ്പിച്ചു. '

  വെള്ള വസ്ത്രമിടാന്‍ സമ്മതിക്കില്ലായിരുന്നു; ഭര്‍ത്താവ് ഷാരുഖിന്റെ ഓവര്‍ കെയറിങ്ങനെ കുറിച്ച് ഗൗരി ഖാന്‍ പറഞ്ഞത്

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  അതേ സമയം രാകുലിന്റെയും ജാക്കിയുടെയും കാര്യത്തില്‍ അത്തരമൊരു പ്രശ്‌നം ഉണ്ടാവാതെ ഇരിക്കട്ടേ എന്നാണ് ആരാധകര്‍ പറയുന്നത്. നിലവില്‍ രണ്ടാളും പ്രണയകാലം ആസ്വദിക്കുകയാണ്. 'നീ ഇല്ലാത്ത ദിവസങ്ങള്‍ ഒരു ദിവസമായി പോലും തോന്നുന്നില്ല. നീ ഇല്ലാതെ രുചികരമായ ഭക്ഷണം പോലും കഴിച്ചിട്ട് രസമില്ല. എന്നൊക്കെയാണ് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് ജാക്കി രാകുലിനെ കുറിച്ച് പറഞ്ഞത്. ഈ വര്‍ഷം എനിക്ക് കിട്ടിയ ഏറ്റവും വലിയ സമ്മാനം നീ ആണെന്നാണ് ഇതിന് മറുപടിയായി രാകുല്‍ പറഞ്ഞത്. എന്റെ ജീവിതത്തിന് നിറം പകര്‍ന്നതിന് നന്ദി. നിര്‍ത്താതെ ചിരിപ്പിക്കുന്നതിനും സ്‌നേഹിക്കുന്നതിനും നന്ദി പറയുകയാണെന്നും നടി സൂചിപ്പിച്ചിരുന്നു.

  ബിഗ് ബോസില്‍ തിരിച്ച് വന്നത് പപ്പയ്ക്ക് വേണ്ടി; തന്നെ കുറിച്ചുള്ള മുൻവിധികൾ ഇന്ന് തുടങ്ങിയതല്ലെന്ന് ഡിംപൽ ഭാൽ

  Read more about: rakul preet singh
  English summary
  An Astrologer Predict The Future Of Rakul Preet Singh and Jackky Bhagnani Relationship Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X