»   » റണ്‍ദ്വീപ്-കാജല്‍ ലിപ് ലോക് വിവാദം, വിശദീകരണവുമായി സംവിധായകന്‍

റണ്‍ദ്വീപ്-കാജല്‍ ലിപ് ലോക് വിവാദം, വിശദീകരണവുമായി സംവിധായകന്‍

Posted By:
Subscribe to Filmibeat Malayalam

ദീപക് തിജോരി സംവിധാനം ചെയ്യുന്ന ചിത്രമാണ് ദൊ ലഫ്‌സോന്‍ കി കഹാനി. ചിത്രത്തില്‍ റണ്‍ദീപ് ഹൂഡയും കാജല്‍ അഗര്‍വാളും തമ്മിലുള്ള ലിപ് ലോക് രംഗം വിവാദമായിരുന്നു. മുമ്പും കാജല്‍ ലിപ് ലോക് രംഗങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ഈ ചിത്രത്തിലെ ലിപ് ലോക് രംഗം ആരാധകര്‍ക്കിടയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. ചിത്രത്തിന്റെ പ്രചരണത്തിന് വേണ്ടിയായിരുന്നു ലിപ് ലോക് രംഗം വിവാദമാക്കിയതെന്നായിരുന്നു ബോളിവുഡിലെ ചര്‍ച്ച.

എന്നാല്‍ അതിന്റെ സത്യാവസ്ഥയുമായി സംവിധായകന്‍ ദീപക് തിജോരി രംഗത്ത് എത്തിയിരിക്കുന്നു. റണ്‍ദീപ് ഹൂഡയുമായുള്ള ലിപ് ലോക് രംഗത്തെ കുറിച്ച് കാജലിനോട് പറഞ്ഞിരുന്നില്ല. ചിത്രീകരണ സമയത്ത് റണ്‍ദീപ്, കാജലിനെ ചുംബിക്കുകകയായിരുന്നു. എന്നാല്‍ കാര്യമറിയാതെ കാജല്‍ കട്ട് പറയുകെയും ചെയ്തു. പിന്നീട് ചിത്രത്തിലെ പ്രധാനപ്പെട്ട രംഗമാണെന്ന് പറഞ്ഞതോടെ കാജല്‍ അഭിനയിക്കാമെന്ന് സമ്മതിക്കുകെയും ചെയ്തു. സംവിധായകന്‍ ദീപക് തിജോരി പറഞ്ഞു.

randeep-kajal

2016 ജൂണ്‍ 10നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. അലുബ്ര എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ജയന്തില്‍ ഗഡയാണ് ചിത്രം സംവിധാനം ചെയ്തത്. കോലാലമ്പൂര്‍, മലേഷ്യ എന്നിവടങ്ങിളില്‍ വച്ചായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത്.

English summary
An impromptu kiss from Randeep Hooda leads to Kajal Aggarwal's first on screen lip lock.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam