For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹത്തിന് മുന്‍പേ അക്കാര്യം പറഞ്ഞിട്ടുണ്ട്; ഭര്‍ത്താവിന്റെ വീട്ടുകാരുടെ പിന്തുണയെ കുറിച്ച് നടി അനന്യ

  |

  മലയാള സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ് അനന്യ. പോസിറ്റീവ് എന്ന ചിത്രത്തിലൂടെ 2008 ലാണ് നടി നായികയായി അഭിനയിച്ച് തുടങ്ങുന്നത്. അതിന് മുന്‍പ് ബാലതാരമായി ഒന്ന് രണ്ട് സിനിമകളില്‍ അഭിനയിച്ചിരുന്നു. മലയാളത്തില്‍ നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തതിന് ശേഷം മറ്റ് ഭാഷകളിലേക്ക് കൂടി നടി ചേക്കേറി.

  ചെറിയൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാളത്തിലേക്ക് തിരിച്ച് വന്നതിന്റെ സന്തോഷത്തിലാണ് നടി. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത ഭ്രമം എന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദന്റെ ഭാര്യയുടെ വേഷം ചെയ്ത് ഞെട്ടിച്ചിരുന്നു. സ്വപ്‌ന എന്ന കഥാപാത്രത്തിലൂടെ വീണ്ടും പ്രേക്ഷക പ്രശംസ നേടി എടുത്ത അനന്യ ഇപ്പോള്‍ 'അപ്പന്‍' എന്ന സിനിമയുമായി വരികയാണ്. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലൂടെ സിനിമയുടെ വിശേഷങ്ങള്‍ പറയുന്നതിനിടെ വിവാഹത്തെ കുറിച്ചും കുടുംബത്തെ കുറിച്ചുമൊക്കെ നടി പങ്കുവെച്ചു.

  സിനിമയില്‍ നിന്നും ഇടവേള എടുത്ത് കുടുംബം നേക്കോണ്ടതില്ലെന്ന് അനന്യ പറയുന്നു.. 'വിവാഹത്തിന് മുന്‍പേ സിനിമയില്‍ അഭിനയിക്കുന്നതിനെ കുറിച്ച് പറഞ്ഞിരുന്നു. എന്നെ വളരെയധികം സപ്പോര്‍ട്ട് ചെയ്യുന്ന കുടുംബമാണ്. അതുകൊണ്ട് സിനിമയില്‍ നിന്നും ഇടവേള എടുത്ത് പോയി കുടുംബത്തിന് വേണ്ടി സമയം ചെലവഴിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടിട്ടില്ല. അങ്ങനൊരു ആഗ്രഹം എനിക്കും വന്നിട്ടില്ല. ഒരു സിനിമയുടെ ലൊക്കേഷനില്‍ നിന്ന് അടുത്ത സിനിമയുടെ ലൊക്കേഷനിലേക്ക് ഓടി പോവേണ്ട അത്രയും തിരക്കിലായിരുന്നില്ല ഞാന്‍' എന്നും അനന്യ പറയുന്നു.

  പിന്നെ നിര്‍ത്താതെ വര്‍ക്ക് ചെയ്തിരുന്ന കാലത്താണെങ്കില്‍ പോലും ഒന്നോ രണ്ടോ തവണ മാത്രമേ വിഷുവിനും ഓണത്തിനുമൊക്കെ വീട്ടില്‍ എത്താന്‍ പറ്റാതെ ആയിട്ടുള്ളു. അന്നും ഇന്നും കുടുംബത്തിന്റെ കൂടെ ചിലവഴിക്കാന്‍ എനിക്ക് സമയം കിട്ടാറുണ്ട്. രണ്ടും ഒരുമിച്ച് കൊണ്ട് പോവുക എന്നതാണ് കാര്യമെന്നും അനന്യ പറയുന്നു. ഞാന്‍ ഒരുമിച്ച് സിനിമകള്‍ ഏറ്റെടുക്കാറില്ല. എനിക്കത് പറ്റില്ല. കാരണം നമുക്കത് ഭയങ്കര ബുദ്ധിമുട്ടായി മാറും. ഒരൊണ്ണം കഴിഞ്ഞ് സമാധാനമായതിന് ശേഷമാണ് അടുത്തത്. ഇടയ്ക്ക് രണ്ട് ഭാഷ ചിത്രങ്ങളില്‍ ഒരുമിച്ച് അഭിനയിക്കേണ്ടി വന്നിരുന്നു. ആ സമയത്ത് ഉണ്ടാവുന്ന പ്രശ്‌നമെന്ന് പറഞ്ഞാല്‍ അവിടുത്തെ ഭാഷ വന്ന് ഇവിടെ പറയും. അല്ലെങ്കില്‍ നേരെ തിരിച്ച് അങ്ങോട്ടും സംഭവിക്കും. മലയാളം മറന്ന് പോയോ എന്നൊക്കെ കേള്‍ക്കേണ്ടി വന്നിട്ടുണ്ടെന്നും അനന്യ പറയുന്നു.

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  വര്‍ഷങ്ങള്‍ക്ക് മുന്‍പ് കണ്ടതുപോലെ ഒരു മാറ്റവുമില്ലാതെയാണ് അനന്യയുടെ തിരിച്ച് വരവും. ലേഡി മമ്മൂട്ടിയാവാനുള്ള ശ്രമമാണോ എന്ന അവതാരകന്റെ ചോദ്യത്തിന് അങ്ങനെ ഒന്നും പറയല്ലേ എന്നാണ് നടിയുടെ മറുപടി. 2008 ലാണ് സിനിമയിലേക്ക് എത്തുന്നത്. അതിന് ശേഷം കുറേയേറെ സിനിമകളില്‍ അഭിനയിച്ചു. കുറച്ച് കൊല്ലങ്ങളായി ഡയറ്റൊക്കെ ചെയ്യാറുണ്ട്. കാര്യമായി ഫുഡ് കഴിക്കാത്തത് കൊണ്ട് അങ്ങനെ നിലനിന്ന് പോവുന്നതാണെന്നും അനന്യ പറയുന്നു. കഥാപാത്രങ്ങള്‍ ആവശ്യപ്പെടുകയാണെങ്കില്‍ അങ്ങനെ ചെയ്യുമെന്നും നടി പറഞ്ഞു. ഒരാഴ്ച കൊണ്ട് നമുക്ക് വേണമെങ്കില്‍ ശരീരഭാരം കൂട്ടാം. കുറയ്ക്കാൻ ആണെങ്കില്‍ അത് സാധിക്കില്ലെന്നും അനന്യ വ്യക്തമാക്കി. ഏറ്റവും പ്രിയപ്പെട്ട നടിയാണ് അനന്യ എന്നാണ് ആരാധകർ പറയുന്നത്.

  മരുമകളുടെ ബിക്കിനി ഫോട്ടോയ്ക്ക് അമ്മായിയപ്പന്റെ ലൈക്ക്; കത്രീന കൈഫിന്റെ പുതിയ ഫോട്ടോ വൈറലാവുന്നു

  Read more about: ananya അനന്യ
  English summary
  Ananya Opens Up About Her Husband's Family Support
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X