For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സിനിമയുടെ കഥ കേട്ടതും ബാത്ത്‌റൂമിലേക്ക് ഓടി; 20 മിനുറ്റിന് ശേഷമാണ് പുറത്ത് വന്നത്, കാരണം പറഞ്ഞ് താരപുത്രി

  |

  കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ബോളിവുഡിലേക്ക് നിരവധി താരപുത്രിമാരാണ് അരങ്ങേറ്റം കുറിച്ചത്. സെയിഫ് അലി ഖാന്റെ മകള്‍ സാറ അലി ഖാന്‍, അന്തരിച്ച നടി ശ്രീദവിയുടെയും ബോണി കപൂറിന്റെയും മകള്‍ ജാന്‍വി ഇവര്‍ക്കൊപ്പം 2019 മുതല്‍ അഭിനയ രംഗത്ത് സജീവമായ താരപുത്രിയാണ് അനന്യ പാണ്ഡെ. ബോളിവുഡിലെ പ്രമുഖ നടന്‍ ചങ്കി പാണ്ഡെയുടെ മകളാണ് അനന്യ.

  സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ 2 എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് തുടക്കം കുറിച്ച അനന്യയ്ക്ക് പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നില്ല. കൈ നിറയെ സിനിമകളുമായി തിരക്കോട് തിരക്കിലേക്കാണ് നടി പോയത്. ആലിയ ഭട്ടിന് ശേഷം അതേ റോളിലൂടെ ബോളിവുഡിലെ ക്യൂട്ട് നായികയാവാനും അനന്യയ്ക്ക് സാധിച്ചിരുന്നു. ഗെഹ്രറിയാന്‍ എന്ന ചിത്രത്തിലൂടെ വീണ്ടും നായികയായി അനന്യ എത്തുകയാണ്. റിലീസിനോട് അനുബന്ധിച്ച് ഈ സിനിമയുടെ വിശേഷങ്ങള്‍ അടുത്തിടെ താരപുത്രി വെളിപ്പെടുത്തിയിരുന്നു.

  ഗെഹ്രറിയാന്റെ കഥ തന്നോട് പറഞ്ഞ സമയത്ത് താന്‍ പേടിച്ച് പോയിരുന്നതായിട്ടാണ് സിനിമയുടെ പ്രൊമോഷന്‍ പരിപാടിയില്‍ അനന്യ സൂചിപ്പിച്ചത്. ഇതുപോലൊരു സിനിമ തനിക്ക് ഒരിക്കലെങ്കിലും കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് നടി പറയുന്നത്. സിനിമയുടെ കഥ കേട്ടപ്പോള്‍ ഞെട്ടിയതിന് കാരണവും അത് മറച്ച് വെക്കാന്‍ കുളിമുറിയിലേക്കാണ് താന്‍ പോയതെന്നുമൊക്കെ താരപുത്രി അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

  'സംവിധായകന്‍ ശകുന്‍ ബത്ര തന്നോട് ഈ സിനിമയുടെ കഥ വിവരിച്ച് കൊണ്ടിരിക്കുകയാണ്. അപ്പോള്‍ ഞാനൊന്ന് ബാത്ത്‌റൂമില്‍ പോയി വന്നോട്ടെ എന്നാണ് തിരിച്ച് ചോദിച്ചത്. ഇരുപത് മിനുറ്റ് കഴിഞ്ഞിട്ടും ഞാന്‍ പുറത്തിറങ്ങിയില്ല. അവര്‍ കരുതിയത് ഞാന്‍ അതിനുള്ളില്‍ ഇരുന്ന് മയങ്ങി പോയെന്നാണ്. പക്ഷേ ഞാന്‍ ഒരു ഞെട്ടലില്‍ ആയിരുന്നു. ഇതുപോലെ നല്ലൊരു സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ വളരെയധികം സന്തോഷമുണ്ട്' എന്നുമാണ് അനന്യ പറയുന്നത്.

  ഭര്‍ത്താവിനെ വേണ്ടെന്ന് വെച്ചിട്ടും പേര് മാറ്റിയില്ല; ധനുഷ് എന്ന പേര് മാറ്റാതെ രജനികാന്തിന്റെ മകള്‍ ഐശ്വര്യ

  ശകുന്‍ ബത്ര സംവിധാനം ചെയ്യുന്ന റോമാന്റിക് ചിത്രത്തില്‍ ദീപിക പദുക്കോണ്‍ ആണ് പ്രധാനപ്പെട്ടൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിദ്ധാര്‍ഥ് ചതൂര്‍വേദി, നസറുദ്ദീന്‍ ഷാ, രാജത് കപൂര്‍, ദൈര്യ കര്‍വ എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദീപിക അവതരിപ്പിക്കുന്ന അലിഷ ഖന്നയുടെ കസിന്‍ ടിയ ഖന്ന എന്ന കഥാപാത്രമാണ് അനന്യ സിനിമയില്‍ ചെയ്യുന്നത്. ചിത്രീകരണം പൂര്‍ത്തിയാക്കിയ ഈ സിനിമ 2022 ഫെബ്രുവരിയില്‍ റിലീസിനെത്തുകയാണ്. ഒടിടി പ്ലാറ്റ്‌ഫോമിലൂടെ റിലീസിനൊരുങ്ങുന്ന സിനിമയുടെ പ്രൊമോഷന്‍ പരിപാടികള്‍ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.

  ഒരു മകള്‍ കൂടി തനിക്കുണ്ടെന്ന് ബീന ആന്റണി; അധികമാര്‍ക്കും അറിയാത്ത മകളെ പരിചയപ്പെടുത്തി കൊണ്ട് നടി രംഗത്ത്

  ഹൃദയം കണ്ട് പൊട്ടിക്കരഞ്ഞ് സുചിത്ര മോഹൻലാൽ | FilmiBeat Malayalam

  നിലവില്‍ പുരി ജഗന്നാഥ് സംവിധാനം ചെയ്ത് വിജയ് വേദരകൊണ്ട നായകനാവുന്ന സിനിമയിലാണ് അനന്യ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. സ്‌പോര്‍ട്‌സ് ആക്ഷന്‍ ചിത്രമായി തെലുങ്കിലും ഹിന്ദിയിലൂമായിട്ടാണ് ഈ സിനിമ ഒരുക്കുന്നത്. വിജയിയ്ക്കും അനന്യയ്ക്കും പുറമേ രമ്യ കൃഷ്ണന്‍, രോഹിത് റോയി, തുടങ്ങി നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട്. ഈ വര്‍ഷം ഓഗസ്‌റ്റോട് കൂടി റിലീസ് ചെയ്യാനാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നത്.

  ആദ്യരാത്രിക്ക് മുന്‍പേ ചേട്ടന്റെ ഇരയാകാന്‍ ഞാന്‍ തയ്യാറാണെന്ന് സുബി, ഉണ്ണി മുകുന്ദന്‍ പറഞ്ഞ കാമുകി ഈ നടിയാണോ?

  English summary
  Ananya Pandey Revealed Why She Go To Bathroom After Hearing The Script Of Deepika Movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X