»   » നാട്ടില്‍ നടക്കുന്ന സംഭവങ്ങള്‍ക്കെല്ലാം താരങ്ങള്‍ മറുപടി പറയണോ ? പൊട്ടിത്തെറിച്ച് സുശാന്ത് സിംഗ് !!!

നാട്ടില്‍ നടക്കുന്ന സംഭവങ്ങള്‍ക്കെല്ലാം താരങ്ങള്‍ മറുപടി പറയണോ ? പൊട്ടിത്തെറിച്ച് സുശാന്ത് സിംഗ് !!!

Posted By:
Subscribe to Filmibeat Malayalam

സുശാന്ത് സിംഗ് രജപുത്ര ഇങ്ങനെ ചൂടാവുമെന്ന് ആരും കരുതിയിട്ടുണ്ടാവില്ല. പുതിയ സിനിമയുടെ ട്രെയിലര്‍ ലോഞ്ചിനെത്തിയ താരം മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയായ ഭാരതി പ്രധാന്റെ ചോദ്യത്തിന് പൊതു വേദിയില്‍ നിന്നും പൊട്ടിത്തെറിക്കുകയായിരുന്നു.

കാര്യങ്ങളെല്ലാം നന്നായിട്ടായിരുന്നു പോയിരുന്നത്. എന്നാല്‍ പാക് കോടതി കുല്‍ഭൂഷന്‍ യാദവിനെതിരെ വധശിഷ വിധിച്ചതിനെക്കുറിച്ച് സുശാന്തിന്റെ നിലപാടായിരുന്നു മാധ്യമ പ്രവര്‍ത്തകയുടെ ചോദ്യം.

സിനിമയുടെ ട്രെയിലര്‍ ലോഞ്ച്

സുശാന്ത് സിംഗ് രജപുത്ര നായകനായി അഭിനയിക്കുന്ന ചിത്രം രാബതയുടെ ട്രെയിലര്‍ ലോഞ്ചിനെത്തിയതായിരുന്നു താരം. ഒപ്പം ചിത്രത്തിലെ നായികയായ ക്രിതി സനോനും ഉണ്ടായിരുന്നു.

മാധ്യമ പ്രവര്‍ത്തകയുടെ ചോദ്യം

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയായ ഭാരതി പ്രധാന്‍ സുശാന്തിനോട് കുല്‍ഭൂഷന്‍ യാദവിന്റെ വധശിഷ വിധിയെക്കുറിച്ചുള്ള താങ്ങളുടെ അഭിപ്രായം എന്താണെന്ന് ചോദിക്കുകയായിരുന്നു.

സുശാന്തിന്റെ മറുപടി

ചോദ്യത്തിനുള്ള ഉത്തരം പറയുന്നതിനായി മൈക്ക് എടുത്ത സുശാന്തിനോട് ക്രിതി ചെവിയില്‍ എന്തോ രഹസ്യം പറയുകയായിരുന്നു. തുടര്‍ന്ന്
സുശാന്ത് ചോദ്യത്തിന് മറുപടി പറയാതെ മാധ്യമ പ്രവര്‍ത്തകയെ അവഗണിക്കുകയായിരുന്നു.

മറുപടി കിട്ടാതെ പിന്നോട്ട് പോവില്ലെന്ന് ഭാരതിയും

തന്റെ ചോദ്യത്തിന് കൃത്യമായി മറുപടി പറയാതെ വന്നതിനാല്‍ ഭാരതി വീണ്ടും ചോദ്യം ആവര്‍ത്തിക്കുകയായിരുന്നു. ഒരു ഇന്ത്യക്കാരാന്‍ ആയതിനാല്‍ നാട്ടില്‍ നടക്കുന്നതിനെക്കുറിച്ച് എന്തെങ്കിലും അഭിപ്രായം വേണമെന്ന് ഭാരതി തിരിച്ചു പറഞ്ഞു. ഇതോടെ സുശാന്ത് ക്ഷുഭിതനായി പ്രതികരിക്കുകയായിരുന്നു.

രാജ്യത്ത് നടക്കുന്ന കാര്യങ്ങളിലെല്ലാം താരങ്ങള്‍ മറുപടി പറയണമോ?

നാട്ടില്‍ നടക്കുന്ന എല്ലാ കാര്യങ്ങള്‍ക്കും താരങ്ങള്‍ മറുപടി പറയണമെന്നുണ്ടോ എന്ന പറഞ്ഞുകൊണ്ട് സുശാന്ത് കയര്‍ത്തു സംസാരിക്കുകയായിരുന്നു. മാത്രമല്ല രാജ്യത്ത് നടക്കുന്ന എല്ലാ കാര്യങ്ങളും നിങ്ങള്‍ക്ക് അറിയാമോ എന്ന് ഭാരതിയോട് താരം
തിരിച്ചും ചോദിച്ചു.

സുശാന്തിനെ അനുകൂലിച്ചും പ്രതികൂലിച്ചും മറുപടികള്‍

സംഭവത്തിന് ശേഷം സുശാന്തിനെ അനുകൂലിച്ചും പ്രതികൂലിച്ചും ബോളിവുഡില്‍ നിന്നും പല പ്രതികരണങ്ങളും വന്നു കൊണ്ടിരിക്കുകയാണ്.

കുല്‍ഭൂഷന്‍ യാദവ്

മുന്‍ ഇന്ത്യന്‍ നാവിക ഓഫീസറായിരുന്നു കുല്‍ഭൂഷന്‍ യാദവ്. ചാരപ്പണി ചെയ്‌തെന്ന് ആരോപിച്ച് പാകിസ്ഥാനില്‍ വധശിഷക്ക് വിധിക്കുകയായിരുന്നു.

English summary
What made Sushant Singh Rajput lose his cool at the trailer launch of his upcoming movie Raabta? Read on to know more...

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam