»   » ബാഹുബലി ഒരു റെക്കോര്‍ഡും മറികടന്നിട്ടില്ല! 5000 കോടി നേടിയ സിനിമ മുന്നിലുണ്ടെന്ന് സംവിധായകന്‍

ബാഹുബലി ഒരു റെക്കോര്‍ഡും മറികടന്നിട്ടില്ല! 5000 കോടി നേടിയ സിനിമ മുന്നിലുണ്ടെന്ന് സംവിധായകന്‍

Posted By:
Subscribe to Filmibeat Malayalam

ഇന്ത്യ കണ്ടതില്‍ വെച്ച് നിലവിലെ റെക്കോര്‍ഡുകളെല്ലാം തിരുത്തിക്കുറിച്ചു കൊണ്ടാണ് ബാഹുബലി ജൈത്രയാത്ര തുടരുന്നത്. ആദ്യമായി 1500 കോടി മറികടന്ന ചിത്രം എന്ന ബഹുമതിയിലെത്തിയിരിക്കുന്ന ചിത്രം അതിവേഗം 2000 കോടിയിലേക്ക് കടക്കാനുള്ള ശ്രമത്തിലാണ്.

സണ്ണി ലിയോണിനൊപ്പം അഭിനയിക്കാന്‍ നടന്മാരുടെ ഭാര്യമാര്‍ സമ്മതിക്കുന്നില്ല! പ്രതികരണവുമായി സണ്ണി!!!

എന്നാല്‍ ബാഹുബലി ഒരു റെക്കോര്‍ഡും മറികടന്നിട്ടില്ലെന്നാണ് ഒരു സംവിധാകന്‍ പറയുന്നത്. അപ്പോ ബാഹുബലി മറികടന്നു എന്ന് പറയുന്ന റെക്കോര്‍ഡുകളെല്ലാം വെറുതേയായിരുന്നോ ? സംഭവം തുറന്ന് പറഞ്ഞ് സംവിധായകന്‍ അനില്‍ ശര്‍മ്മ രംഗത്തെത്തിയിരിക്കുന്നത്.

ഓമനക്കുട്ടന് അര്‍ഹിയ്ക്കുന്ന സ്ഥാനം നല്‍കണമെന്ന് ആസിഫ് അലിയുടെ അപേക്ഷ, എന്തുകൊണ്ട് കിട്ടുന്നില്ല?

ബാഹുബലി റെക്കോര്‍ഡുകള്‍ മറികടന്നിട്ടില്ലേ?

ബാഹുബലി 1000 കോടി മറികടന്ന വാര്‍ത്ത വന്നതിനെ തുടര്‍ന്നായിരുന്നു സംവിധാകന്‍ അനില്‍ ശര്‍മ്മ ബാഹുബലി നിലവില്‍ ഉണ്ടായിരുന്ന റെക്കോര്‍ഡുകളെല്ലാം മറികടന്നിട്ടില്ലെന്ന് അഭിപ്രായപ്പെട്ടത്.

അനില്‍ ശര്‍മ്മയുടെ സിനിമയുമായി താരതമ്യപ്പെടുത്തി

അനില്‍ ശര്‍മ്മയുടെ സിനിമ ഗഡാറുമായി താരതമ്യപ്പെടുത്തിക്കൊണ്ടാണ് അദ്ദേഹം ബാഹുബലിയുടെ കാര്യം പറഞ്ഞിരുന്നത്. ബാഹുബലി 1000 കോടി മറികടന്നു എന്ന് പറയുന്നത് ഈ കാലത്തെ അപേക്ഷിച്ച് മാത്രമാണെന്നാണ് സംവിധായകന്റെ അഭിപ്രായം.

ഗഡാര്‍

അനില്‍ ശര്‍മ്മ സംവിധാനം ചെയ്ത് 2001 ല്‍ പുറത്തിറങ്ങിയ 'ഗഡാര്‍- ഏക് കീ പ്രേമ് കഥ' എന്ന സിനിമ അക്കാലത്തെ ഹിറ്റ് സിനിമകളിലൊന്നായിരുന്നു. സണ്ണി ഡിയോള്‍ നായകനായി എത്തിയ സിനിമയില്‍ അമിഷാ പട്ടേലായിരുന്നു നായിക.

ഗഡാര്‍ കോടികള്‍ നേടിയിരുന്നു

പതിനാറ് വര്‍ഷം മുമ്പ് ചിത്രം നേടിയത് കോടികളായിരുന്നു. 2001 ല്‍ ഗഡാര്‍ തിയേറ്ററുകളില്‍ റിലീസായതിന് ശേഷം നേടിയത് 265 കോടിയായിരുന്നു. അക്കാലത്ത് 265 കോടി എന്നു പറയുമ്പോള്‍ ഇക്കാലത്തെ 5,000 കോടിയായിരിക്കുമെന്നും അനില്‍ ശര്‍മ്മ പറയുന്നു.

ബാഹുബലി നേടിയതൊന്നും റെക്കോര്‍ഡ് ആയിരുന്നില്ല

അത്തരത്തില്‍ നോക്കുമ്പോള്‍ ബാഹുബലിയുടെ രണ്ടാം ഭാഗം നേടിയെന്ന് അവകാശപ്പെടുന്ന റെക്കോര്‍ഡുകളൊന്നും ശരിയല്ലെന്നാണ് അനില്‍ ശര്‍മ്മ പറയുന്നത്.

ഗഡാര്‍ റിലീസായപ്പോലുള്ള ടിക്കറ്റിന്റെ വില

ഗഡാര്‍ റിലീസായ 2001 കാലഘട്ടത്തില്‍ സിനിമ ടിക്കറ്റിന് വെറും 25 രൂപ മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നിട്ടും 265 കോടി നേടിയിട്ടുണ്ടെങ്കില്‍ ചിത്രത്തിന് ഇന്നത്തെ വിലമതിപ്പു നോക്കുമ്പോള്‍ 5000 കോടിക്ക് മുകളിലുണ്ടാവുമെന്നും അനില്‍ പറയുന്നു.

ബാഹുബലി എത്തി നില്‍ക്കുന്നത്

അങ്ങനെയാണെങ്കില്‍ ബാഹുബലി എത്തി നില്‍ക്കുന്നത് വെറും 1500 കോടി മാത്രമാണെന്നും അതിനാല്‍ റെക്കോര്‍ഡുകളൊന്നും ഇനിയും മറികടന്നിട്ടില്ലെന്നും സംവിധായകന്‍ പറയുന്നു.

English summary
This Director Claims That Baahubali 2 Has Not Broken Any Record!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam