»   » മമ്മുട്ടിയുടെ നായിക അഞ്ജലി അമീറിനെ ഇഷ്ടപ്പെടുന്നവര്‍ ഒരു സെല്‍ഫി എടുക്കു.. സുവര്‍ണാവസരമുണ്ട്!!!

മമ്മുട്ടിയുടെ നായിക അഞ്ജലി അമീറിനെ ഇഷ്ടപ്പെടുന്നവര്‍ ഒരു സെല്‍ഫി എടുക്കു.. സുവര്‍ണാവസരമുണ്ട്!!!

Posted By:
Subscribe to Filmibeat Malayalam

അഞ്ജലി അമീറാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ പ്രിയതാരം. ഇത്തവണ മനോരമ ആഴ്ച പതിപ്പിന്റെ മുഖച്ചിത്രവും അഞ്ജലിയാണ്. ഭിന്ന ലിംഗത്തില്‍പെട്ട അഞ്ജലി മെഗാസ്റ്റാര്‍ മമ്മുട്ടിയുടെ നായികയാണിപ്പോള്‍.

താന്‍ സ്നേഹിച്ചവരില്‍ നിന്നും ഒരു പരിഗണ പോലും കിട്ടാതെ വിഷമിച്ചിരുന്ന അഞ്ജലിയെ സ്‌നേഹിക്കാന്‍ ചുറ്റും ഒരുപാട് ആളുകളുണ്ടെന്ന് തെളിഞ്ഞിരിക്കുകയാണ്.

അഞ്ജലി അമീര്‍

അഞ്ജലി അമീറിനെ കേരളത്തില്‍ ഇന്ന് അറിയാത്തവരായി ആരുമുണ്ടാവില്ല. ഭിന്ന ലിംഗത്തില്‍പ്പെട്ട അഞ്‌ലി ശാസ്ത്രക്രിയയിലുടെ പൂര്‍ണമായും പെണ്‍കുട്ടിയായി മാറിയിരിക്കുകയാണ്.

ഇനി മലയാളികളുടെ പ്രിയനടി

ഇനി മുതല്‍ അഞ്ജലി മലയാളികളുടെ പ്രിയനടിയാണ്. മെഗാസ്റ്റാര്‍ മമ്മുട്ടിയുടെ നായികയായി അഭിനയിച്ചത് തമിഴ് സിനിമയിലാണെങ്കിലും കേരളത്തില്‍ താരമായി മാറിയിരിക്കുകയാണ് അഞ്ജലി.

മുഖച്ചിത്രമായി അഞ്ജലി

ഈ ആഴ്ചത്തെ മനോരമ ആഴ്ച്ചപ്പതിപ്പിന്റെ മുഖച്ചിത്രം അഞ്ജലിയാണ്. മണവാട്ടിയുടെ വേഷത്തിലുള്ള അഞ്ജലി സൂപ്പര്‍ ലുക്കാണെന്നാണ് എല്ലാവരുടെയും അഭിപ്രായം.

നടിക്കൊപ്പം ലഞ്ച്

തന്നെ സ്‌നേഹിക്കുന്നവര്‍ക്ക് തന്റെ കൂടെ ലഞ്ച് കഴിക്കാന്‍ ഒരു അവസരമൊരുക്കിയിരിക്കുകയാണ് അഞ്ജലിയിപ്പോള്‍. തന്റെ മുഖച്ചിത്രമുള്ള മനോരമ ആഴ്ചപ്പതിപ്പിന്റെ കൂടെ ഒരു സെല്‍ഫി എടുത്ത് അയച്ചു കൊടുത്താല്‍ മതി.

ഫേ്‌സ്ബുക്കിലുടെ

ഇക്കാര്യം അഞ്‌ലി തന്റെ ഫേസ്ബുക്കിലുടെയാണ് ആരാധകരോട് പങ്കുവെച്ചിരുന്നത്. സെല്‍ഫി അയക്കുന്നവരില്‍ നിന്നും തിരഞ്ഞെടുക്കുന്നവര്‍ക്കാണ് അഞ്‌ലിയുടെ കൂടെ ഉച്ചഭക്ഷണത്തിന് ക്ഷണമുണ്ടാവുക.

അഞ്ജലി പറയുന്നതിങ്ങനെ

'എന്റെ എആ ഫ്രണ്ട്‌സില്‍ എത്ര പേര്‍ എന്നെ ഇഷ്ടപ്പെടുന്നുണ്ട് ?! എന്നെ ഇഷ്ടപ്പെടുന്ന ഫ്രണ്ട്‌സ് എല്ലാരും നാളെ മനോരമ ആഴ്ച്ചപതിപ്പ് വാങ്ങണം! ശേഷം അതിന്റെ കവര്‍ പേജ് കയ്യില്‍ വെച്ചുള്ള നിങ്ങളുടെ ചിത്രം എആ യില്‍ ഷെയര്‍ ചെയ്യുക! തിരഞ്ഞെടുക്കുന്ന സുഹൃത്തുക്കള്‍ക്ക് എന്റെ കൂടെ ഞാന്‍ ഓഫര്‍ ചെയ്യുന്ന ഒരു കിടിലന്‍ ലഞ്ചിന് അവസരം!!!

മികച്ച പ്രതികരണം

ഇതിനോടകം നിരവധി പേരാണ് തങ്ങള്‍ നടിയെ സ്‌നേഹിക്കുന്നുണ്ടെന്നും ഒന്നിച്ച് ഭക്ഷണം കഴിക്കാനുള്ള ആഗ്രഹം പങ്കുവെച്ച് സെല്‍ഫി ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

മമ്മുട്ടിയുടെ നായിക

റാം സംവിധാനം ചെയ്യുന്ന പേരന്‍പ് എന്ന തമിഴ് സിനിമയിലാണ് അഞ്ജലി മമ്മുട്ടിയുടെ നായികയായി അഭിനയിക്കുന്നത്. മമ്മുട്ടി തന്നെയാണ് തന്റെ നായികമാരില്‍ ഒരാള്‍ അഞ്ജലിയാണെന്ന വാര്‍ത്ത മുമ്പ് പുറത്ത് വിട്ടത്.

English summary
Anjali Ameer's Facebook post

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam