»   » അദ്ധ്യാപകനും വിദ്യാര്‍ത്ഥിനിയും തമ്മിലുള്ള പ്രണയം, പ്രമേയത്തെ എതിര്‍ത്തുക്കൊണ്ട് സെന്‍സര്‍ ബോര്‍ഡ്

അദ്ധ്യാപകനും വിദ്യാര്‍ത്ഥിനിയും തമ്മിലുള്ള പ്രണയം, പ്രമേയത്തെ എതിര്‍ത്തുക്കൊണ്ട് സെന്‍സര്‍ ബോര്‍ഡ്

Posted By:
Subscribe to Filmibeat Malayalam

ഉഡ്താ പഞ്ചാബിന്റെ സെന്‍സര്‍ ബോര്‍ഡ് വിവാദം കെട്ടണയുന്നതിന് മുമ്പ് ബോളിവുഡില്‍ മറ്റൊരു ചിത്രത്തിന് കൂടി വിലക്ക്. അനുരാഗ് കശ്യാപിന്റെ ഹാരംഖോര്‍ എന്ന ചിത്രത്തിനാണ് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചിരിക്കുന്നത്. അദ്ധ്യാപകനും കൗമാരക്കാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയും തമ്മിലുണ്ടാകുന്ന പ്രണയമാണ് ചിത്രം. പ്രമേയം തന്നെയാണ് സെന്‍സര്‍ബോര്‍ഡ് വിലക്കിയിരിക്കുന്നത്.

നവാസുദ്ദീന്‍ സിദ്ദിഖിയും ശ്വേത ത്രിപ്പതിയുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സമൂഹത്തില്‍ എന്നും ബഹുമാനിക്കപ്പെടേണ്ടവരാണ് അദ്ധ്യപകരെന്ന് പറഞ്ഞാണ് സെന്‍സര്‍ ബോര്‍ഡ് ഹാരംഖോര്‍ ചിത്രത്തിനും കത്രിക വയ്ക്കാന്‍ ആവശ്യപ്പെടുന്നത്. ശ്ലോക് ശര്‍മ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

അദ്ധ്യാപകനും വിദ്യാര്‍ത്ഥിനിയും തമ്മിലുള്ള പ്രണയം, പ്രമേയത്തെ എതിര്‍ത്തുക്കൊണ്ട് സെന്‍സര്‍ ബോര്‍ഡ്

ഫിലിം സര്‍ട്ടിഫിക്കറ്റ് അപ്പലറ്റ് ട്രൈബ്യൂണലിനെ സമീപിക്കുമെന്ന് നിര്‍മ്മാതാവ് അനുരാഗ് കശ്യപ് പറയുന്നു. ശോക്ല് ശര്‍മ്മയാണ് ചിത്രത്തിന്റെ സംവിധായകന്‍.

അദ്ധ്യാപകനും വിദ്യാര്‍ത്ഥിനിയും തമ്മിലുള്ള പ്രണയം, പ്രമേയത്തെ എതിര്‍ത്തുക്കൊണ്ട് സെന്‍സര്‍ ബോര്‍ഡ്

അനുരാഗ് കശ്യാപിന്റെ നിര്‍മ്മാണത്തില്‍ ഒരുങ്ങിയ ഉഡ്താ പഞ്ചാബിനും സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചിരുന്നു. ചിത്രത്തിലെ 89 സീനുകള്‍ വെട്ടിമാറ്റണമെന്ന് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഒരു സീന്‍ മാത്രം വെട്ടി മാറ്റിയാണ് ചിത്രം ഇപ്പോള്‍ പ്രദര്‍ശനത്തിനെത്തിയത്.

അദ്ധ്യാപകനും വിദ്യാര്‍ത്ഥിനിയും തമ്മിലുള്ള പ്രണയം, പ്രമേയത്തെ എതിര്‍ത്തുക്കൊണ്ട് സെന്‍സര്‍ ബോര്‍ഡ്

ജൂണ്‍ 17ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ ഉഡ്താ പഞ്ചാബിന് തിയേറ്ററുകളില്‍ നിന്നും മികച്ച പ്രതികരമാണ് ലഭിക്കുന്നത്.

അദ്ധ്യാപകനും വിദ്യാര്‍ത്ഥിനിയും തമ്മിലുള്ള പ്രണയം, പ്രമേയത്തെ എതിര്‍ത്തുക്കൊണ്ട് സെന്‍സര്‍ ബോര്‍ഡ്

കാജല്‍ അഗര്‍വാളും റണ്‍ദ്വീപ് ഹൂഡയും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് ദൊ ലഫ്‌സോന്‍ കി കഹാനി. ചിത്രത്തിനും സെന്‍സര്‍ ബോര്‍ഡ് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ചിത്രത്തിലെ ലിപ് ലോക് രംഗത്തിന്റെ ദൈര്‍ഘ്യമാണ് സെന്‍സര്‍ ബോര്‍ഡിന്റെ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കത്രിക വച്ചത്.

English summary
Another Anurag Kashyap film faces trouble.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam