twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പതിനൊന്നാം വയസ്സിൽ ആർത്തവം! 26ാം വയസിൽ ട്യൂമർ, ഗർഭപാത്രം നീക്കം ചെയ്തതതിനെ കുറിച്ച് അനൗഷ്‌ക

    |

    രോഗങ്ങളെ കിറിച്ചുള്ള താരങ്ങളുടെ തുറന്നു പറച്ചിലുകൾ പലപ്പോഴും പ്രേക്ഷകർക്ക് പ്രചോദനമാകാറുണ്ട്. സ്ത്രീകളെ അലട്ടുന്ന പ്രശ്നങ്ങളാണെങ്കിൽ ഒരു പരിധിവരെ താരങ്ങളുടെ തുറന്ന് പറച്ചിൽ ആശ്വാസമാകാറുണ്ട്. ഇപ്പോഴിത ഗർപാത്രം നീക്കിയ വിവരം പങ്കുവെച്ച് സിത്താർ മാന്ത്രികൻ പണ്ഡിറ്റ് രവിശങ്കറിന്റെ മകളും സംഗീതഞ്ജയുമായ അനൗഷ്ക രവിശങ്കർ. താൻ ഇപ്പോൾ ഗർഭപാത്രമില്ലാതെയാണ് ജീവിക്കുന്നതെന്നും രണ്ട് ശസ്ത്രക്രീയയ്ക്ക് വിധേയയായിട്ടുണ്ടെന്നും അനൗഷ്ക പറഞ്ഞു.

    ലൈംഗികാരോഗത്തെ കുറിച്ചും ആർത്തവത്തെ കുറിച്ചുള്ള ചിന്തകളൊന്നും ഇത്രയും നാൾ ഞാൻ ചോദ്യം ചെയ്യാൻ അനുവദിച്ചിരുന്നില്ല.സ്ത്രീത്വവും മാതൃത്വവും ഒരു സ്ത്രീയ്ക്ക് സമൂഹം അനുശാസിച്ചിരിക്കുന്ന അളവ് കോൽ തെറ്റിക്കാതിരിക്കാൻ‌ പലരും തങ്ങളുടെ അസുഖങ്ങളോട് മൗനം പാലിക്കാറുണ്ട്. എന്നാൽ ഇതിൽ ഒളിച്ചുവെയ്ക്കാൻ ഒന്നുമില്ലെന്നാണ് തനിയ്ക്ക് പറയാനുള്ളത്. കൂടാതെ ഗർഭപാത്രം ഒഴിവാക്കിയതിനെ കുറിച്ചും ഇതിനു ശേഷമുളള ജീവിത്തെ കുറിച്ചും അനൗഷ്ക പങ്കുവെച്ചിട്ടുണ്ട്.

    ഗർഭപാത്രം  ഒഴിവാക്കി

    എനിക്കിപ്പോൾ ഗർഭപാത്രമില്ല. കഴിഞ്ഞ മാസം നടത്തിയ രണ്ട് ശസ്ത്രക്രിയയിലൂടെ ഗർഭപാത്രം നഷ്ടമായിരിക്കുന്നു. ഗർഭാശയത്തിലുണ്ടായിരുന്ന മുഴ വളർന്ന് വലുതായി ആറുമാസം ഗർഭിണിയാണെന്ന് തോന്നിപ്പിച്ചിരുന്നു. അത് പിന്നീട് ശസ്ത്രക്രീയയിലൂടെ ഒഴിവാക്കി. കൂടാതെ തന്റെ ഉദരത്തിലുണ്ടായിരുന്ന 13 ട്യൂമറുകൾ ശസ്ത്രക്രീയയിലൂടെ ഒഴിവാക്കിയിരുന്നു. ഇതിലൊന്ന് എന്റെ പേശികള്‍ക്കിടയിലൂടെ വളര്‍ന്ന് വയറിലൂടെ ഉന്തി നില്‍ക്കുകയായിരുന്നു.

    ഡിപ്രഷൻ

    ഗർഭപാത്രം നിക്കം ചെയ്യുമെന്ന് കേട്ടതോടെ താൻ ഡിപ്രഷിനിലാവുകയായിരുന്നു. എന്റെ സ്ത്രീത്വം നഷ്ടപ്പെട്ട് പോകുമോ എന്ന് ഞാൻ ഭയന്നിരുന്നു. കൂടാതെ കുഞ്ഞുങ്ങൾ വേണമെന്നുള്ള ആഗ്രഹം,ശസ്ത്രക്രിയ്ക്കിടയില്‍ മരണപ്പെട്ടാല്‍ എന്റെ കുട്ടികള്‍ അമ്മ ഇല്ലാതെ ജീവിക്കേണ്ടി വരുമെന്ന ഭയം, ലൈംഗിക ജീവിതത്തില്‍ ഇതുണ്ടാക്കുന്ന മാറ്റങ്ങള്‍ തുടങ്ങിയവ എന്നെ ഭയപ്പെടുത്തി. ഇക്കാര്യം താൻ എന്റെ സുഹൃത്തുക്കളുമായി ചർച്ച ചെയ്തിരുന്നു. . നിരവധി സ്ത്രീകള്‍ ഗര്‍ഭപാത്രം നീക്കം ചെയ്തിട്ടുണ്ടെന്ന് അപ്പോഴാണ് ഞെട്ടലോടെ ഞാന്‍ തിരിച്ചറിയുന്നത്.

    പതിനൊന്നാം  വയസ്സിൽ ആർത്തവം

    പിതിനൊന്നാം വയസ്സിലാണ് ആദ്യമായി ആർത്തവം സംഭവിക്കുന്നത്. എല്ലാം 20-25 ദിവസങ്ങൾ കൂടുമ്പോൾ പത്ത് ദിവസങ്ങളോളം ആർത്തവം ഉണ്ടാകും. ആ സമയത്ത് വയറു വേദന കൊണ്ട് നിലത്തുരുണ്ടിരുന്ന ദിവസങ്ങളായിരുന്നു. ഡോക്ടർമാർ ആ സമയത്ത് മൈഗ്രേന് മരുന്നുകൾ നൽകിയിരുന്നു. 26ാം വയസ്സിലാണ് തന്റെ ഗർഭപാത്രത്തിൽ വലിയ മുഴയുണ്ടെന്ന് അറിയുന്നത്.ഇത് വിജയകരമായി നീക്കം ചെയ്തതിനു ശേഷം എന്റെ സുന്ദരന്‍മാരായ രണ്ട് ആണ്‍മക്കള്‍ക്ക് ജന്‍മം നല്‍കിയത്.

    എഴുതാന്‍ തനിക്ക് കഞ്ചാവ് വേണ്ടി വന്നിട്ടില്ല! ജോലിയുടെ ഭാഗമായി അത് ചെയ്തേ പറ്റൂ...എഴുതാന്‍ തനിക്ക് കഞ്ചാവ് വേണ്ടി വന്നിട്ടില്ല! ജോലിയുടെ ഭാഗമായി അത് ചെയ്തേ പറ്റൂ...

    ഏറെ ക്ഷീണിതയായിരുന്നു

    ആദ്യത്തേത് എമർജൻസി സിസേറിയനായിരുന്നു. ഇതിനെ തുടർന്ന് മുറുവിൽ അണുബാധ പിടിപെടുകയും വിളർച്ച ബാധിക്കുകയും ചെയ്തിരുന്നു. എല്ലാ ദിവസം തെന്നിക്കെട്ടിയ മുറിവുമായി ഞാൻ ആശുപത്രിയിൽ പോവുകയും നഴ്സ് മുറുവ് വൃത്തിയാക്കി വിടുകയും ചെയ്യുമായിരുന്നു. കുഞ്ഞിന് മുലപ്പാൽ നൽകാൻ വീട്ടകാർ തന്നെ സഹായിക്കുമായിരുന്നു.എന്റെ ദേഹത്തേക്ക് ചേര്‍ത്തുവെച്ചുതരുമായിരുന്നു.

    മോഹൻലാലിന്റെ മാർഗംകളി ഗെറ്റപ്പ് ഇതിനായിരുന്നു! എന്തൊരു ഡാന്‍സാണ് ലാലേട്ടാ എന്ന് ആരാധകർ...മോഹൻലാലിന്റെ മാർഗംകളി ഗെറ്റപ്പ് ഇതിനായിരുന്നു! എന്തൊരു ഡാന്‍സാണ് ലാലേട്ടാ എന്ന് ആരാധകർ...

     രണ്ടാമത്തെ കുഞ്ഞ്

    രണ്ടാമത്തെ കുഞ്ഞിനെ ഗർഭം ധരിക്കുന്ന സമയത്ത് എന്നെ ആരോ ജീവനോടെ തിന്നുന്ന അനുഭവമായിരുന്നു. അത്രയ്ക്ക് ക്ഷീണിതയായിരുന്നു ഞാന്‍. എന്റെ മൈഗ്രെയിനിന്റെ വേദനകളും അസഹ്യമായിരുന്നു. ആ സമയത്ത് പോസ്റ്റ് ചെയ്തിരുന്ന ചിത്രങ്ങളില്ലെല്ലാം ഏറെ സന്തോഷം പ്രകടിപ്പിച്ചിരുന്നു.ഒരു ലോകത്തിന് മുന്നില്‍ ഈ വേദനകള്‍ എങ്ങനെ കാണിക്കാനാണ്. അതോടെ ഒരു കാര്യം മനസ്സിലായി എന്റെ ഉള്ളില്‍ വീണ്ടും ഫൈബ്രോയിഡുകള്‍ വളരുന്നു. അതോടെയാണ് ഈ സമയത്ത് ഗര്‍ഭപാത്രം നീക്കം ചെയ്യാന്‍ തീരുമാനിച്ചത്. .

    English summary
    Anoushka Shankar share his Surgery
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X