»   » മകള്‍ ദേഷ്യപ്പെടുന്നതിന്റെ കാരണം വെളിപ്പെടുത്തി സംവിധായകന്‍ !!

മകള്‍ ദേഷ്യപ്പെടുന്നതിന്റെ കാരണം വെളിപ്പെടുത്തി സംവിധായകന്‍ !!

Posted By: Pratheeksha
Subscribe to Filmibeat Malayalam

ചലച്ചിത്രരംഗത്തുപ്രവര്‍ത്തിക്കുന്നവരുടെ വ്യക്തിജീവിതവും പ്രേക്ഷകര്‍ക്കു കാണാപാഠമാവുന്നത്  സാധാരണയാണ്. ഇവരുടെ ജീവിതത്തിലെ ഓരോ സംഭവങ്ങളും ഒന്നിടവിടാതെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യും.

ഇത് പലരുടെയും ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കാറുമുണ്ട്. പ്രശസ്ത സംവിധായകന്‍ അനുരാഗ് കശ്യപും ഇത്തരത്തിലൊരു കുടുക്കില്‍പെട്ടിരിക്കുകയാണ്. തുടര്‍ന്ന് വായിക്കൂ..

അനുരാഗ് കശ്യപ്

ബോംബെ വെല്‍വെറ്റ്, ദേവ് ഡി , രാമന്‍ രാഘവ് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് അനുരാഗ് കശ്യപ്. അനുരാഗ് ഒടുവില്‍ സംവിധാനം ചെയ്ത സോനാക്ഷി നായികയായ ചിത്രം അകിരയും ബോക്‌സ് ഓഫീസില്‍ ഹിറ്റായിരുന്നു

വ്യക്തി ജീവിതവും സംഭവ ബഹുലം

തന്റെ സിനിമകളേ പോലെ തന്നെ അനുരാഗ് കശ്യപിന്റെ വ്യക്തിജീവിതവും സംഭവബഹുലമാണ്. ആദ്യം ചലച്ചിത്ര രംഗത്തു പ്രവര്‍ത്തിക്കുന്ന ആര്‍ത്തി ബജാജിനെ വിവാഹം കഴിച്ച അനുരാഗ് പിന്നീട് ഫ്രഞ്ചു കാരി കല്‍ക്കി കോച്ച്‌ലിനിനെ ജീവിത സഖിയാക്കി. ഇരു ബന്ധങ്ങളും വേര്‍പിരിഞ്ഞു.

മകളുടെ പരാതി

മകള്‍ ആലിയയുടെ വ്യക്തി ജീവിതത്തില്‍ മാധ്യമങ്ങള്‍ അനാവശ്യമായി ഇടപെടുന്നതിനെ താന്‍ അംഗീകരിക്കില്ലെന്നാണ് അനുരാഗ് കശ്യപ് പറയുന്നത്. ഇതേ കുറിച്ച് അവള്‍ പലപ്പോഴായി പരാതി പറഞ്ഞ് ദേഷ്യപ്പെടുന്നുണ്ടെന്നും സംവിധായകന്‍ വ്യക്തമാക്കുന്നു.

കര്‍ശനഭാഷയില്‍

മാധ്യമങ്ങള്‍ തങ്ങളുടെ വ്യക്തിജീവിതത്തിലേയ്ക്ക് നൂഴ്ന്നു കടക്കേണ്ടെന്നും അതിനനുവദിക്കില്ലെന്നുമാണ് അനുരാഗ് കര്‍ശന ഭാഷയില്‍ പറയുന്നത്.

English summary
The glare of fame can have its upside and downswing and for film-maker Anurag Kashyap, it has to also do with his daughter being miffed about the media interfering in her life

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam