twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രണ്‍ബീര്‍ ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ്; പുന:പരിശോധന വേണമെന്ന് അനുരാഗ് കശ്യപ്

    By Anwar Sadath
    |

    മുംബൈ: ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപിന്റെ പുതിയ ചിത്രമായ ബോംബെ വെല്‍വെറ്റിന് എ സര്‍ട്ടിഫിക്കറ്റ്. രണ്‍ബീര്‍ നായകനായ ചിത്രം ഏറെ പ്രതീക്ഷയോടെ തീയേറ്ററിലെത്തിക്കാനുള്ള ശ്രമത്തിനിടെയാണ് സെന്‍സര്‍ബോര്‍ഡ് ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. സെന്‍സര്‍ ബോര്‍ഡ് തീരുമാനത്തിനെതിരെ അനുരാഗ് കശ്യപ് രംഗത്തെത്തിയിട്ടുണ്ട്.

    തീരുമാനം പുന:പരിശോധിക്കാന്‍ അപേക്ഷ നല്‍കും. ചിത്രത്തിന്‍ എ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടുന്ന ഒരു സീന്‍പോലുമില്ല. അതുകൊണ്ടുതന്നെ റിവിഷന്‍ കമ്മറ്റിയില്‍ വിശ്വാസമുണ്ടെന്നും അനുരാഗ് കശ്യപ് വ്യക്തമാക്കി. ചിത്രത്തിലെ നാലു രംഗങ്ങളില്‍ കത്രികവെക്കാന്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

    bombay-velvet-wallpaper

    രണ്‍ബീര്‍ നായകനാകുന്ന ചിത്രത്തില്‍ അനുഷ്‌ക ശര്‍മയാണ് നായിക. എന്നാല്‍ വില്ലന്‍ വേഷത്തിലെത്തുന്ന കരണ്‍ ജോഹറിന്റെ കഥാപാത്രമാണ് സിനിമയുടെ ഹൈലൈറ്റ്. അറുപതുകളിലെ അധോലോക ബോംബെയുടെ പശ്ചാത്തലത്തില്‍ പറയുന്ന സിനിമ ഗ്യാന്‍ പ്രകാശിന്റെ മുംബൈ ഫാബില്‍സ് എന്ന് കൃതിയുടെ ചലചിത്രരൂപമാണ്.

    സിനിമയുടെ ടീസര്‍ ഇതിനകം തന്നെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. മലയാളിയായ രാജീവ് രവിയാണ് ഛായാഗ്രാഹകന്‍. മെയ് 15ന് ചിത്രം തീയേറ്ററിലെത്തും. അനുരാഗ് കശ്യപ് സംവിധാനം ചെയ്ത രാധികാ ആപ്‌തെയുടെ ഹ്രസ്വചിത്രത്തിലെ നഗ്ന രംഗം ചോര്‍ന്ന വിവാദത്തിന് പിന്നാലെയാണ് ബോംബെ വെല്‍വെറ്റിന്റെ എ സര്‍ട്ടിഫിക്കറ്റ് വിവാദവും ഉണ്ടായിരിക്കുന്നത്.

    English summary
    Anurag Kashyap says 'Bombay Velvet' not an A-certificate film, will send it to the Revising Committee
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X