For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അന്നൊക്കെ ഭര്‍ത്താവ് കൂടെ തന്നെയുണ്ട്; ഗര്‍ഭകാലത്തിലെ ആദ്യ മൂന്ന് മാസത്തെ കുറിച്ച് പറഞ്ഞ് നടി അനുഷ്‌ക ശര്‍മ്മ

  |

  കഴിഞ്ഞ വര്‍ഷം ലോക്ഡൗണ്‍ നാളുകളിലാണ് ഇന്ത്യന്‍ സിനിമാപ്രമികളെയും ക്രിക്കറ്റ് പ്രേമികളെയും ആവേശത്തിലാക്കിയ ആ വാര്‍ത്ത വരുന്നത്. ക്രിക്കറ്റ് ക്യാപ്റ്റന്‍ വീരാട് കോലിയും ബോളിവുഡ് സുന്ദരി അനുഷ്‌ക ശര്‍മ്മയും ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ ഒരുങ്ങുകയായിരുന്നു. അനുഷ്‌ക നിറവയറുമായി നില്‍ക്കുന്ന ചിത്രം പങ്കുവെച്ചതിന് പിന്നാലെയാണ് നടിയുടെ ഗര്‍ഭകാലത്തെ കുറിച്ച് താരങ്ങള്‍ പങ്കുവെച്ചത്. അതേ സമയം നിറവയറിലുള്ള അനുഷ്‌കയുടെ ചില വ്യായമങ്ങള്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്തിരുന്നു.

  എന്നിരുന്നാലും ഈ വര്‍ഷം ജനുവരിയില്‍ ഇരുവരും ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. വീരാട്-അനുഷ്‌ക എന്നീ പേരുകള്‍ ചേര്‍ത്ത് വാമിക എന്ന പേരാണ് മകള്‍ക്ക് നല്‍കിയത്. മകളുടെ കൂടെ വിദേശത്തേക്കും മറ്റുമൊക്കെ യാത്ര ചെയ്ത് ഇപ്പോള്‍ കുടുംബ ജീവിതം ആസ്വദിക്കുകയാണ് താരദമ്പതിമാര്‍. എന്നാല്‍ ഗര്‍ഭകാലത്തിന്റെ തുടക്കം അത്ര സുഖകരമായിരുന്നില്ല എന്നാണ് അനുഷ്‌കയിപ്പോള്‍ പറയുന്നത്. തളര്‍ന്ന് പോകുന്ന നിമിഷങ്ങളിലെല്ലാം ആവേശം നല്‍കി കൊണ്ടിരുന്നത് വീരാട് ആണെന്നും നടി പറയുന്നു.

   virat-anushka

  വീരാട് കോലിയുമായിട്ടുള്ള മൂന്ന് വര്‍ഷത്തെ ദാമ്പത്യ ജീവിതം പൂര്‍ത്തിയാക്കിയതിന് പിന്നാലെ 2021 ജനുവരി പതിനൊന്നിനാണ് അനുഷ്‌ക ഒരു കുഞ്ഞിന് ജന്മം കൊടുക്കുന്നത്. കുഞ്ഞിന്റെ സ്വകാര്യത നിലനിര്‍ത്തുന്നതിന് വേണ്ടി മകളുടെ വളരെ കുറച്ച് ചിത്രങ്ങള്‍ മാത്രമേ പുറത്ത് വിട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം പുതിയൊരു മാഗസിനില്‍ അമ്മയായതിന് ശേഷമുള്ള അനുഷ്‌കയുടെ വിശേഷങ്ങള്‍ നല്‍കിയിരിക്കുകയാണ്. മാതൃത്വത്തെ കുറിച്ച് വാചാലയായതിന് ശേഷം മകള്‍ വാമികയെ കുറിച്ചുള്ള കാര്യങ്ങളും നടി വിശദമാക്കിയിരുന്നു.

  'ഗര്‍ഭകാലത്തിന്റെ ആദ്യ മൂന്ന് മാസങ്ങള്‍ തനിക്ക് ഏറ്റവും കടുപ്പമായിരുന്നു. ക്വറന്‍ൈന്‍ കാലത്ത് ബേബി ഷവര്‍ വേണമെന്ന് അനുഷ്‌ക ഏറെ ആഗ്രഹിച്ചിരുന്നു. ഭര്‍ത്താവായ വീരാടും ഭാര്യയുടെ ആഗ്രഹത്തിന് കൂടെ നിന്നാണ് ചടങ്ങ് നടത്തിയത്. ബേബി ഷവര്‍ ആഘോഷങ്ങള്‍ക്ക് തന്റെ എല്ലാ സുഹൃത്തുക്കളെയും പങ്കെടുപ്പിക്കാന്‍ സാധിക്കാതെ വന്നിരുന്നു. അതുകൊണ്ട് തന്നെ അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തില്‍ ചില പൂജകളും മറ്റുമൊക്കെയായി വീട്ടില്‍ തന്നെ ചടങ്ങ് നടത്തി. അതില്‍ പങ്കെടുക്കുന്നവരെല്ലാം ക്വാറന്റൈനില്‍ പോവണമെന്നുള്ളത് കൊണ്ട് സുഹൃത്തുക്കളെ അതിലേക്ക് വരുത്താന്‍ തീരെ ആഗ്രഹിച്ചില്ല.

   pics-anushak

  ആദ്യത്തെ മൂന്ന് മാസം വളരെയധികം ബുദ്ധിമുട്ടി. ആ സമയത്ത് വീരാടിന് വല്ലോ മാച്ചും ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ കൂടെ പോവാന്‍ എനിക്ക് സാധിക്കുമായിരുന്നില്ല. ആ സമയത്ത് മത്സരങ്ങളൊന്നും ഇല്ലാതിരുന്നത് കൊണ്ട് ക്വാറന്റൈന്‍ കാലം എനിക്കും വിരാടിനുമൊപ്പം ധാരാളം സമയം ചെലവഴിക്കാന്‍ ലഭിച്ച അവസരമായിരുന്നു. അന്നൊക്കെ അദ്ദേഹം യാത്രയിലായിരുന്നെങ്കില്‍ എനിക്ക് അനുഗമിക്കാന്‍ കഴിയുമായിരുന്നില്ല. ആ സമയത്തൊക്കെ അദ്ദേഹം എന്റെ കൂടെ ഉണ്ടായത് വലിയ ആശ്വസമായിരുന്നു. എപ്പോഴും എന്റെ കൈ പിടിച്ച് ചിയര്‍ ലീഡറായി അരികില്‍ ഉണ്ടായിരുന്നു.

  ഗര്‍ഭകാലം ഏറെ ആസ്വദിക്കാന്‍ അനുഷ്‌കയ്ക്കും വിരാടിനും സാധിച്ചിരുന്നു. ഗര്‍ഭിണിയാണെന്ന വിവരം പറഞ്ഞതിന് പിന്നാലെ തലകുത്തി നില്‍ക്കുന്ന വ്യായമ ചിത്രങ്ങളടക്കം പങ്കുവെച്ചാണ് അനുഷ്‌ക ആരാധകരെ ഞെട്ടിച്ചത്. ഡോക്ടറുടെ നിര്‍ദ്ദേശവും ഭര്‍ത്താവിന്റെ പിന്തുണയും ഒപ്പം ചേര്‍ത്താണ് നിറവയറിലും സാഹസിക അഭ്യാസപ്രകടനം നടത്താന്‍ അനുഷ്‌കയ്ക്ക് സാധിച്ചത്. ഇതിനെതിരെയുള്ള ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് വന്നെങ്കിലും നടി ആരോഗ്യമുള്ളൊരു കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു.

  English summary
  Anushka Sharma About Her First Trimester Of Pregnancy And How Badly She Want A baby
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X