»   » പ്യാരിക്ക് ശേഷം അനുഷ്‌ക ശര്‍മ്മ വീണ്ടും, മൂന്ന് ചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ തയ്യാറെടുക്കുന്നു!!

പ്യാരിക്ക് ശേഷം അനുഷ്‌ക ശര്‍മ്മ വീണ്ടും, മൂന്ന് ചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ തയ്യാറെടുക്കുന്നു!!

Posted By: Akhila KS
Subscribe to Filmibeat Malayalam

എന്‍എച്ച് 10 എന്ന ചിത്രത്തിലൂടെയാണ് അനുഷ്‌ക ശര്‍മ്മ നിര്‍മ്മാണ് രംഗത്ത് എത്തിയത്. പിന്നീട് രണ്ട് ചിത്രങ്ങള്‍ കൂടി നിര്‍മ്മിച്ചു. ഫില്ലൗരിയും ഒടുവില്‍ നിര്‍മ്മിച്ച പ്യാരി എന്ന ചിത്രവും. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് അനുഷ്‌ക മൂന്ന് ചിത്രങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുമെന്ന് കേള്‍ക്കുന്നു. ആദ്യത്തെ മൂന്ന് ചിത്രങ്ങളും ബോക്‌സോഫീസില്‍ മികച്ച കളക്ഷനാണ് നേടിയത്. അതിന് പിന്നാലെയാണ് അനുഷ്‌ക വീണ്ടും മൂന്ന് ചിത്രങ്ങള്‍ കൂടി നിര്‍മ്മിക്കാന്‍ തയ്യറാകുന്നത്.

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് അനുഷ്‌ക തന്റെ മൂന്ന് ചിത്രങ്ങളെ കുറിച്ച് ഉടന്‍ തന്നെ പ്രഖ്യാപനം നടത്തുമെന്നാണ് അറിയുന്നത്. നേരത്തെ ഒരുക്കിയ മൂന്ന് ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായാണ് പുതിയ ചിത്രങ്ങള്‍ ഒരുക്കുന്നതെന്നുമാണ് അറിയുന്നത്. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പ്രഖ്യാപന സമയത്ത് പുറത്ത് വിടുമെന്നാണ് അറിയുന്നത്.

anushkasharma

അതേസമയം, സജ്ഞു, സായ് ദാഗാ, സീറോ എന്നീ ചിത്രങ്ങളിലാണിപ്പോള്‍ അനുഷ്‌ക അഭിനയിച്ചുകൊണ്ടിരിക്കുന്നത്. രാജ്കുമാര്‍ ഹിരണി സംവിധാനം ചെയ്യുന്ന ചിത്രം ജീവചരിത്രമാണ്. നടന്‍ സജ്ഞയ് ദത്തിന്റെ കഥയാണ് ചിത്രം. റണ്‍ബീര്‍ കപൂറാണ് ചിത്രത്തിലെ നായക വേഷം അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്ന് വരികയാണ്. 2018 ജൂണ്‍ 29ന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

ശരത് കടാരിയ സംവിധാനം ചെയ്യുന്ന ചിത്രമാണ് സായ് ദാഗ. യാഷ് ഫിലിംസിന്റെ ബാനറില്‍ മനീഷ് ശര്‍മ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വരുണ്‍ ധവാനും അനുഷ്‌ക ശര്‍മ്മയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 2018 സെപ്തംബര്‍ 28നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ആനന്ദ് എല്‍ റായ് സംവിധാനം ചെയ്യുന്ന സീറോ എന്ന ചിത്രത്തില്‍ ഷാരൂഖ് ഖാന്റെ നായികയായാണ് അനുഷ്‌ക അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ച് വരികയാണ്.


English summary
According to latest reports, the actress is all set to take the banner ahead and plans to back three new films in the future

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X