ബോളിവുഡിലെ കരുതുറ്റ നടിയാരെന്നു ചോദിച്ച് നിസംശയം പ്രേക്ഷകർ പറയുന്ന പേര് നടി അനുഷ്ക ശർമ്മയുടേതാണ്. റൊമാന്റിക് , ഹൊറർ എന്നീ എല്ലാത്തരം കഥാപാത്രങ്ങളുടെ താരത്തിന്റെ കൈകളിൽ ഭഭ്രമായിരിക്കും. ഈ വർഷം പുറത്തിറങ്ങിയ അനുഷ്കയുടെ പാരി എന്ന ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചിരുന്നത്. ഇപ്പോഴിത ആ സന്തോഷത്തിന്റെ മാധൂര്യം ഒന്നുകൂടി കൂടുകയാണ്.
Orayiram Kinakkalal: എല്ലാവർക്കുമുണ്ട് ഒരായിരം കിനാവുകൾ!! ഏറ്റവും പുതിയ വീഡിയോ ഗാനം പുറത്ത്
ഈ വർഷത്തെ ദാദ സാഹേബ് എക്സലൻസ് പുരസകാരത്തിന് അനുഷ്ക അർഹയായിരിക്കുകയാണ്. മികച്ച അഭിനയത്രി, കഴിഞ്ഞ വർഷം പുറത്തിറങ്ങിയ മികച്ച ചിത്രങ്ങളുടെ നിർമ്മാതാവ് എന്നീ നിലയിലാണ് താരം ഈ പുരസ്കാരത്തിന് അർഹയായത്. എൻ എച്ച് 10, ഫില്ലേരി, പാരി എന്നീ ചിത്രങ്ങളാണ് അനുഷ്ക നിർമ്മിച്ചത്. സഹോദരൻ കർണേഷ് ശർമ്മയുമായി ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. കൂടാതെ ചിത്രങ്ങളിൽ ശക്തമായ വേഷങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിരുന്നു.
Salman Khan: സൽമാൻ ജയിലിൽ പോയതിൽ സന്തോഷം മാത്രം! കാരണം ഇതൊക്കെയാണ്- സോഫിയ ഹയാത്
ബോളിവുഡിലെ ഏറ്റവും പ്രായം കുറഞ്ഞ നിർമ്മാതാവാണ് അനുഷ്ക . തന്റെ 25ാം വയസിലാണ് താരം സിനിമയിലെ നിർമ്മാതാവ് എന്ന നിലയിലും തിളങ്ങിയത്. വളരെ കുറച്ചു സമയം കൊണ്ട തന്നെ തനിയ്ക്ക് അഭിനയിക്കാൻ മാത്രമല്ല നിർമ്മാണവും തനിയ്ക്ക് വഴങ്ങുമെന്ന് താരം ഇതിനോടകം തന്നെ തെളിയിച്ചിട്ടുണ്ട്. ഇന്ത്യൻ സിനിമയുടെ പിതാവായ ദാദ സാഹബ് ഫാൽക്കയോടുള്ള സ്മരണാത്ഥം നൽകി വരുന്ന പുരസ്കാകരമാണിത്. നടിമാരായ ഐശ്വര്യ റായി, ഹേമ മാലിനി, സീനത്ത് അമൻ, സംവിധായകൻ ഷൂർജിത്ത് സിർക്കാർ എന്നിവർക്കും ഈ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി | Subscribe to Malayalam Filmibeat.