»   » ബോളിവുഡില്‍ പുതിയതായി കത്തിപടരുന്നതെന്ത് ? പ്രതികരണവുമായി അനുഷ്‌ക ശര്‍മ്മയും!!!

ബോളിവുഡില്‍ പുതിയതായി കത്തിപടരുന്നതെന്ത് ? പ്രതികരണവുമായി അനുഷ്‌ക ശര്‍മ്മയും!!!

Posted By:
Subscribe to Filmibeat Malayalam

അടുത്തിടെ ബോളിവുഡിനെ പിടിച്ചു കുലുക്കിയ ഒന്നായിരുന്നു കങ്കണയുടെ ഒരു അഭിപ്രായം. കരണ്‍ ജോഹറുമായുള്ള കോഫി വിത് കരണ്‍ എന്ന പരിപാടിയിലാണ് കങ്കണ തന്റെ അഭിപ്രായം തുറന്നടിച്ചത്.

സ്വജനപക്ഷപാതത്തിന്റെ ഭാരവാഹിയാണ് കരണ്‍ എന്നായിരുന്നു കങ്കണയുടെ അഭിപ്രായം. തുടര്‍ന്ന് സംഭവം വളരെയധികം ചര്‍ച്ചകള്‍ക്ക് വഴി തുറന്നിരുന്നു. സംഭവത്തില്‍ തന്റെ അഭിപ്രായം കഴിഞ്ഞ ദിവസം ആമീര്‍ ഖാനും രേഖപ്പെടുത്തിയിരുന്നു. പിന്നാലെയാണ് അനുഷ്‌കയും രംഗത്തെത്തിയത്.

അനുഷ്‌കയുടെ അഭിപ്രായം

നടിയില്‍ നിന്നുകൊണ്ട് തന്നെ നിര്‍മ്മാണത്തിലും ചുവടുറപ്പിച്ചിരിക്കുകയാണ് അനുഷ്‌ക ശര്‍മ്മ. ഇതിനിടയിലാണ് ബോളിവുഡിലെ പക്ഷാപാതത്തെക്കുറിച്ച് നടി അഭിപ്രായം വ്യക്തമാക്കിയത്. തനിക്ക് ഒരിക്കലും ബോളിവുഡില്‍ നിന്നും പക്ഷപാതം നേരിടേണ്ടി വന്നിട്ടില്ലെന്നാണ് നടി പറയുന്നത്.

മാധ്യമങ്ങളുടെ ചോദ്യത്തിനുള്ള ഉത്തരം

അനുഷ്‌കയുടെ അടുത്ത് വരാനിരിക്കുന്ന സിനിമ 'ഫില്ലൌരി'യെക്കുറിച്ച് സംസാരിക്കവെ മാധ്യമങ്ങളുടെ ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് നടി സംഭവത്തെക്കുറിച്ച് അഭിപ്രായം വ്യക്തമാക്കിയത്.

അനുഷ്‌കയുടെ മറുപടി

അനുഷ്‌ക പറയുന്നത് ബോളിവുഡില്‍ എല്ലാ അഭിനേതാക്കള്‍ക്കും അവരുടെതായ യാത്രകളാണ്. അവരവരുടെ പ്രവര്‍ത്തികളില്‍ കഴിവു തെളിയിക്കുന്നവര്‍ക്കൊപ്പം എല്ലാവരും സഹകരിക്കും അല്ലാത്തപക്ഷം അങ്ങനെയായിരിക്കില്ലെന്നും താരം പറയുന്നു.

ഒരിക്കലും സ്വജനപക്ഷപാതം നേരിട്ടിട്ടില്ല

തന്നെ സിനിമയിലെത്തിച്ച ആദിത്യ ചോപ്രക്ക് താരം നന്ദി പറയുന്നു. മാത്രമല്ല താന്‍ സിനിമക്ക് പുറത്തു നിന്നു വന്നതാണ്. എന്നിരുന്നാലും തനിക്ക് ഒരിക്കലും സ്വജനപക്ഷപാതം നേരിടേണ്ടി വന്നിട്ടില്ലെന്നും താരം പറയുന്നു.

കരണും കങ്കണയും തമ്മിലുള്ള അഭിപ്രായ വ്യത്യാസം

കരണിന്റെ 'കോഫി വിത് കരണ്‍' എന്ന പരിപാടിക്കിടെയാണ് ബോളിവുഡിലെ പക്ഷപാതത്തെക്കുറിച്ച് കങ്കണ പറഞ്ഞത്. 'സ്വജനപക്ഷപാതത്തിന്റെ ഭാരവാഹി'യാണ് കരണ്‍ എന്നായിരുന്നു താരത്തിന്റെ അഭിപ്രായം. ഇതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുകള്‍ കൊണ്ട് യുദ്ധം നടക്കുകയായിരുന്നു.

പ്രതികരണവുമായി ആമീര്‍ ഖാന്‍

പിറന്നാള്‍ ദിനത്തില്‍ മാധ്യമങ്ങളുമായി സംസാരിക്കാവെ ആമീര്‍ ഖാനും തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. മറ്റുള്ളവരെ സ്‌നേഹിക്കുന്നതും സംരക്ഷിക്കുന്നതെക്കെ മനുഷ്യ സ്വഭാവമാണെന്നും പക്ഷപാതത്തിനുള്ള അവസരം താന്‍ ഉണ്ടാക്കാറില്ലെന്നുമാണ് ആമീര്‍ പ്രതികരിച്ചത്. അത്തരം വികാരങ്ങള്‍ തന്റെ പ്രവര്‍ത്തികളില്‍ കൊണ്ടുവരാന്‍ താന്‍ ശ്രമിക്കാറില്ലെന്നും താരം പറഞ്ഞിരുന്നു.

'ഫില്ലൌരി' മാര്‍ച്ച് 24 ന്

അനുഷ്‌ക ആദ്യമായി നിര്‍മ്മതാവായി എത്തുന്ന സിനിമയാണ് ഫില്ലൌരി. റോമാന്റിക് ചിത്രത്തില്‍ നായികയായി എത്തുന്നതും അനുഷ്‌ക തന്നെയാണ്. ചിത്രത്തിന്റെ റിലീസിങ്ങ് മാര്‍ച്ച് 24 നാണ്. അന്‍ഷായി ലാലാണ് ചിത്രത്തിന്റെ സംവിധായകന്‍.

English summary
During the promotion of her upcoming film, Phillauri, actress Anushka Sharma talked about nepotism and here’s what the lady has to say..

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam