For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഷാരൂഖുമായി താൻ വളരെ കംഫേർട്ട് ആയിരുന്നു!! ആ സീറോ പ്രണയത്തെ കുറിച്ച് അനുഷ്ക ശർമ

  By Suchithra Mohan
  |

  ബോളിവുഡ് ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമായ ഷാരൂഖ് ഖാന്റെ സീറോ. അനുഷ്ക ശർമ, കത്രീന കൈഫ് എന്നിവർ നായികമാരായി എത്തുന്ന ചിത്രത്തിൽ കുള്ളനായിട്ടാണ് താരം പ്രത്യക്ഷപ്പെടുന്നത്. സിനിമയുടെ പ്രഖ്യാപനം മുതൽ റിലീസിനായി കാത്തിരിക്കുകയാണ് ബോളിവുഡും എസ്ആർകെ ആരാധകരും. യന്ത്രമനുഷ്യനായും , ചോക്ലേറ്റ് ഹീറോയായും പ്രേക്ഷകർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിട്ടുളള ഷാരൂഖിന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ചിത്രമായിരിക്കും സീറോ. കാരണം ഇതുവരെ താരം ചെയ്തതിൽ നിന്ന് വ്യത്യസ്ത കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

  മണിച്ചിത്രത്താഴിൽ ആദ്യം മോഹൻലാലിനെ പരിഗണിച്ചിരുന്നില്ല!! നാഗവല്ലിയായി ആദ്യം മനസിൽ വന്നത് ശോഭനയുടെ മുഖം, വർഷങ്ങൾക്ക് ശേഷം ആ രഹസ്യം ഫാസിൽ തുറന്നു പറയുന്നു

  ക്രിസ്തുമസ് റിലീസായി എത്തുന്ന ചിത്രം ഡിസംബർ 21 നാണ് പ്രദർശനത്തിനായി എത്തുന്നത്. ഈ വർഷം അധികം ബിഗ് ബജറ്റ് ചിത്രങ്ങളൊന്നും താരത്തിനില്ലായിരുന്നു. എന്നാൽ സീറോ ഷാരൂഖിന്റെ കരിയറിൽ മറ്റൊരു റെക്കോർഡ് സൃഷ്ടിക്കും എന്നത് ഉറപ്പാണ്. ഷാരൂഖിന്റെ ഭാഗ്യ നായികയാണ് അനുഷ്ക ശർമ. ഇപ്പോഴിത കിങ് ഖാനൊപ്പമുളള അഭിനയത്തിനെ കുറിച്ച് തുറന്നു പറയുകയാണ് താരം.

  അയാൾ കുറെ അനുഭവിച്ചതല്ലേ? താനും ഇത് അനുഭവിച്ചതാണ്, പുറത്തു വരാൻ സമയമെടുക്കും, ശ്രീശാന്തിന്റെ ജയിൽ വാസത്തിനെ കുറിച്ച് ബിഗ്ബോസ് ഹൗസിൽ സൽമാൻ

   ഭാഗ്യനായിക

  ഭാഗ്യനായിക

  ബോളിവുഡിലെ ശക്തമായ സ്ത്രീകഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്ക് മുന്നിൽ തിളങ്ങി നിൽക്കുന്ന താരമാണ് അനുഷ്ക ശർമ. തുടക്കം മുതൽ ഇതുവരെ ചെയ്ത കഥാപാത്രങ്ങളെല്ലാം സൂപ്പർ ഹിറ്റായിരുന്നു. സൂപ്പർസ്റ്റാർ ചിത്രങ്ങളിലൂടെയാണ് ബോളിവുഡിലെ മിക്ക താര സുന്ദരിമാരും അരങ്ങേറ്റം കുറിക്കുക. എന്നാൽ പുതിയ താരത്തിനോടെപ്പമെത്തി ബോളിവുഡിൽ ആദിപത്യം ഉറപ്പിച്ച നടിയാണ് അനുഷ്ക.നടി എന്നതിലുപരി നിർമ്മാണത്തിൽ താൻ മുന്നിൽ തന്നെയാണെന്ന് താരം തെളിയിച്ചു കൊടുത്തിട്ടുണ്ട്. ഷാരൂഖിന്റെ മാത്രമല്ല പല ബോളിവുഡ് താരങ്ങളുടേയും ഭാഗ്യ നായികയാണ് അനുഷ്ക. ഫ്ലോപ്പ്കളുടെയല്ല ഹിറ്റുകളുടെ കണക്കാണ് ഈ താരത്തിന് പറയാനുളളത്.

  ഷാരൂഖുമായുളള പ്രണയം

  ഷാരൂഖുമായുളള പ്രണയം

  ഇപ്പോൾ ബോളിവുഡിലെ ചർച്ച വിഷയം സീറോയിലെ ആ മനോഹരമായ പ്രണയഗാനമാണ്. പാട്ടിന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചത്. ബോളിവുഡിലും യൂട്യൂബിലും ട്രെന്റിങ്ങിൽ ആദ്യ സ്ഥാനത്ത് നിൽക്കുന്നത് ഈ ഗാനമാണ്.. പ്രണയ പശ്ചാത്തലത്തിൽ ഒരുക്കിയിട്ടുള്ള അതിമനോഹരമായ ഗാനമാണിത്.ബോളിവുഡിൽ സാധാരണ കണ്ടു വരുന്ന പാറ്റേണിൽ നിന്ന് അൽപം വ്യത്യസ്തമായിട്ടാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്.

  ആ  പ്രണയത്തെ കുറിച്ച് അനുഷ്ക

  ആ പ്രണയത്തെ കുറിച്ച് അനുഷ്ക

  അതിമനോഹരമായ ഗാനമെന്നാണ് അനുഷ്ക വിശേഷിപ്പിച്ചത്. പാട്ട് പോലെ തന്നെ സിനിമയുടെ ചിത്രീകരണവും അതിമനോഹരമായിരുന്നുവത്രേ. ഒരു പ്രണയത്തിന് വേണ്ട എല്ലാ ചേരുവകളും യോജിപ്പിച്ചാണ് ആ പാട്ട് ഒരുക്കിയിരിക്കുന്നത്. കൂടാതെ ഷാരൂഖിനോടൊപ്പം ആ ഗാനത്തിൽ അഭിനയിക്കുന്നത് വളരെ കംഫേർട്ടബിൾ ആയിരുന്നുവെന്നും അനുഷ്ക പറയുന്നുണ്ട്. താൻ ഇതുവരെ ചെയ്ത പ്രണയഗാനങ്ങളിൽ ഏറ്റവും പ്രിയപ്പെട്ട ഗാനത്തിലൊന്നാണെന്നും താരം കൂട്ടിച്ചേർത്തു. 14 ദിവസം എടുത്താണ് പാട്ട് ചിത്രീകരിച്ചത്.

  നിറയെ സർപ്രൈസ്

  നിറയെ സർപ്രൈസ്

  സീറോ പ്രേക്ഷകരുടെ കണ്ണുകൾക്ക് അതിമനോഹരമായ കാഴ്ചകൾ സമ്മാനിക്കുകയാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മുതൽ ഏറ്റവും ഒടുവിൽ പുറത്തു വന്ന പാട്ട് വരെ പ്രേക്ഷകരെ സ്വാധീനിച്ചിട്ടുണ്ട്. ആദ്യം പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററിനെ ചുറ്റിപ്പറ്റി വിവാദങ്ങൾ പുറത്തു വന്നിരുന്നു. എന്നാൽ ടീസറും പാട്ടിനും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്.ഇർഷാദ് കാമിലിന്റെ വരികൾക്ക് അജയ് അതുലാണ് സംഗീതം നൽകിയിരിക്കുന്നത്.അഭയ് ജോധാപർക്കർ ആണു ഗാനം ആലപിച്ചിരിക്കുന്നത്.

  English summary
  Anushka Sharma reveals why despite shooting Zero song Mere Naam Tu in nightsuit, it wasn't as easy - watch
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X