»   » വിവാഹശേഷം അനുഷ്‌ക പേടിപ്പിക്കുന്നു! മാലാഖ ആണെങ്കിലും പരിയുടെ ടീസര്‍ വ്യത്യസ്തമാണ്...

വിവാഹശേഷം അനുഷ്‌ക പേടിപ്പിക്കുന്നു! മാലാഖ ആണെങ്കിലും പരിയുടെ ടീസര്‍ വ്യത്യസ്തമാണ്...

Posted By:
Subscribe to Filmibeat Malayalam

ഇന്ത്യ മുഴുവനും കാത്തിരുന്ന താരവിവാഹമായിരുന്നു ബോളിവുഡ് സുന്ദരി അനുഷ്‌ക ശര്‍മ്മയുടെയും ക്രിക്കറ്റ് താരം വിരാട് കോലിയുടെതും. വിവാഹശേഷം അനുഷ്‌ക നായികയായി അഭിനയിക്കുന്ന സിനിമയാണ് പരി. ചിത്രീകരണം പൂര്‍ത്തിയായി കൊണ്ടിരിക്കുന്ന സിനിമയില്‍ നിന്നും ടീസര്‍ പുറത്ത് വിട്ടിരിക്കുകയാണ്.

മമ്മൂട്ടി കേരള മുഖ്യമന്ത്രിയായി അഭിനയിക്കും! ആ മുഖ്യമന്ത്രി ആരായിരിക്കും, സിനിമയുടെ വിശേഷങ്ങളിങ്ങനെ!

ഒറ്റ നോട്ടം കൊണ്ട് ആളുകളെ പേടിപ്പിക്കുന്ന തരത്തിലുള്ള ടീസര്‍ പുറത്ത് വന്ന ഉടനെ തന്നെ ഹിറ്റായിരിക്കുകയാണ്. കഴിഞ്ഞ ജൂണില്‍ ചിത്രീകരണം ആരംഭിച്ച സിനിമ മാര്‍ച്ച് രണ്ടിനാണ് റിലീസ് ചെയ്യാന്‍ പോവുന്നത്. സിനിമയുടെ കൂടുതല്‍ വിശേഷങ്ങളിതാ...

പരി


നടി അനുഷ്‌ക ശര്‍മ്മയുടെ ഏറ്റവും പുതിയ സിനിമയാണ് പരി. മാലാഖ എന്നര്‍ത്ഥം വരുന്ന പരി എന്ന് പേരിട്ടിരിക്കുന്ന സിനിമയാണെങ്കിലും സിനിമയില്‍ നിന്നും പുറത്ത് വന്ന ടീസര്‍ കണ്ട് എല്ലാവരും പേടിച്ചിരിക്കുകയാണ്.

പുറത്ത് വന്ന ടീസര്‍

സിനിമയില്‍ നിന്നും വെറും പതിനെട്ട് സെക്കന്റ്് ദൈര്‍ഘ്യമുള്ള ടീസറാണ് പുറത്ത് വിട്ടിരിക്കുന്നത്. അനുഷ്‌കയുടെ പേടിപ്പിക്കുന്ന തരത്തിലുള്ള രൂപവും ശേഷം ഭയപ്പെടുത്തുന്ന നോട്ടവുമാണ് ടീസറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പരി ഒരു മുത്തശ്ശിക്കഥയല്ലെന്നാ ടാഗോട് കൂടിയാണ് ടീസര്‍ വന്നിരിക്കുന്നത്.

സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍


പ്രോസിറ്റ് റോയി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് പരി. അനുഷ്‌കയ്‌ക്കൊപ്പം പരംബ്രത ചാറ്റര്‍ജിയാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനുഷ്‌കയുടെ തന്നെ നിര്‍മാണ കമ്പനിയായ ക്ലീന്‍ സ്ലേറ്റ് ഫിലിംസാണ് പരി നിര്‍മ്മിക്കുന്നത്.

റിലീസിനെത്തുന്നു..


സിനിമ ഫെബ്രുവരി 9 ന് റിലീസിനെത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും മാര്‍ച്ച് രണ്ടിനായിരിക്കും റിലീസ് ചെയ്യുന്നത്. സിദ്ദാര്‍ത്ഥ് മല്‍ഹോത്ര, രാകുല്‍ പ്രീത് തുടങ്ങിയവരുടെ സിനിമ ഫെബ്രുവരി 9 ന് എത്തുമെന്നതിനാല്‍ പരിയുടെ റിലീസ് മാറ്റുകയായിരുന്നു.

അനുഷ്‌കയുടെ സിനിമ


വീരാട് കോലിയുമായുള്ള വിവാഹത്തിന് ശേഷം അനുഷ്‌ക നായികയാവുന്ന സിനിമ എന്ന പ്രത്യേകതയും പരിയ്ക്കുണ്ട്. സിനിമ മറ്റൊരു സൂപ്പര്‍ ഹിറ്റായിരിക്കുമെന്ന പ്രതീക്ഷ കൈവിടാതെയാണ് അണിയറ പ്രവര്‍ത്തകര്‍ സിനിമ എത്തിക്കുന്നത്.

English summary
Anushka Sharma's Pari teaser released

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X