For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഗര്‍ഭിണിമാരായ നടിമാര്‍ക്ക് ഔദ്യോഗികമായി വസ്ത്രവുമുണ്ടോ? അനുഷ്‌കയുടെ ചിത്രം കണ്ടതോടെ ട്രോളന്മാര്‍

  |

  സിനിമാപ്രേമികളും ക്രിക്കറ്റ് ആരാധകരും ഒരുപോലെ കാത്തിരുന്നൊരു വിശേഷമാണ് ഇന്നലെ പുറത്ത് വരുന്നത്. വിവാഹ ജീവിതം മൂന്നാം വര്‍ഷത്തിലേക്ക് എത്തിയ ക്രിക്കറ്റ് ക്യാപ്റ്റന്‍ വീരാട് കോലിയും ബോളിവുഡ് സുന്ദരി അനുഷ്‌ക ഷെട്ടിയും ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ്. താരങ്ങള്‍ തന്നെയാണ് ഈ സന്തോഷ വിവരം പുറംലോകത്തെ അറിയിച്ചതും.

  കുഞ്ഞു വയറ് കാണാന്‍ പാകത്തിന് നില്‍ക്കുന്ന അനുഷ്‌കയെ ചേര്‍ത്ത് പിടിച്ച് നില്‍ക്കുന്ന വീരാടുമായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്. വളരെ കുറഞ്ഞ സമയം കൊണ്ടാണ് ഈ ഫോട്ടോ വൈറലായി മാറിയത്. അതേ സമയം പുതിയ ചിത്രത്തില്‍ അനുഷ്‌ക ധരിച്ച വസ്ത്രത്തെ കുറിച്ചുള്ള രസകരമായ വിവരങ്ങള്‍ ആദ്യം വന്നെങ്കിലും പിന്നീട് അത് ട്രോളായി മാറിയിരിക്കുകയാണ്.

  കറുപ്പ് നിറത്തില്‍ വെള്ള ഡോട്ടുകളുള്ള പ്രിന്റ് ചെയ്ത ഉടുപ്പായിരുന്നു അനുഷ്‌ക ധരിച്ചത്. ഫുള്‍ സ്ലീവും റഫിള്‍ ഡീറ്റൈയ്‌ലിങ്ങുമൊക്കെയുള്ള ഈ വസ്ത്രം ലൊസാഞ്ചല്‍സ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലേബല്‍ നിക്കോളസില്‍ നിന്നുള്ളതാമെന്നാണ് അറിയുന്നത്. ഗര്‍ഭകാലത്ത് വയര്‍ വലുതാകുമ്പോള്‍ ബുദ്ധിമുട്ടൊന്നും ഉണ്ടാവാതിരിക്കാനായി ഇലാസ്റ്റികും നല്‍കിയിട്ടുണ്ട്. ഇതിന്റെ വില 45,000 രൂപയാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാവുന്നത്.

  സിംപിളായൊരു വസ്ത്രത്തിന് ഇത്രയും കൂടുതല്‍ വിലയുണ്ടോന്ന് ചിന്തിക്കുകയാണ് ആരാധകര്‍. അതേ സമയം ഫാഷന്‍ ലോകത്ത് ഇതുമൊരു ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. തുടക്കത്തില്‍ എല്ലാവരും ആശംസകളുമായിട്ടാണ് എത്തിയിരുന്നതെങ്കില്‍ പിന്നീട് ഇത് ട്രോളുകള്‍ക്ക് വഴിയൊരുക്കി. അതിന് കാരണം അനുഷ്‌ക ധരിക്കുന്നതിന് മുന്‍പ് സമാനമായ വേഷം ധരിച്ച് വേറെയും നടിമാര്‍ എത്തിയിട്ടുണ്ടായിരുന്നു എന്നതാണ്. ഈ വര്‍ഷം ഗര്‍ഭിണിയാണെന്ന് പ്രഖ്യാപിച്ച മറ്റൊരു താരദമ്പതിമാരും സമാനമായ വേഷത്തില്‍ എത്തിയിരുന്നു.

  Remaster Old Footages to 4K UHD

  അനുഷ്‌കയെയും വീരാടിനെയും പോലെ ക്രിക്കറ്റ് താരം ഹാര്‍ദ്ദിക് പാണ്ഡ്യെയും പങ്കാളിയും നടിയുമായ നടാഷയും കഴിഞ്ഞ മാസമാണ് ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞ് വരാന്‍ പോവുകയാണെന്ന കാര്യം വെളിപ്പെടുത്തിയതിന് പിന്നാലെ ഹാര്‍ദ്ദികും നടാഷയും ഒരു കാറില്‍ യാത്ര ചെയ്യുന്ന ചിത്രം പുറത്ത് വിട്ടിരുന്നു. അനുഷ്‌ക ധരിച്ച അതേ വസ്ത്രം തന്നെയായിരുന്നു അന്ന് നടാഷയ്ക്കും. ഒപ്പം രണ്ടാമതും ഗര്‍ഭിണിയാണെന്ന് അറിയിച്ച നടി കരീന കപൂറും ഇതേ വേഷത്തില്‍ എത്തിയിരുന്നു. സെയിഫ് അലിഖാനും മകന്‍ തൈമൂര്‍ അലി ഖാനുമൊപ്പം നില്‍ക്കുന്ന കരീനയുടെ ചിത്രവും വൈറലാവുകയാണ്.

  നടി പ്രിയങ്ക ചോപ്രയ്ക്കും സമാനമായ വസ്ത്രമുണ്ട്. അനുഷ്‌കയ്ക്ക് പിന്നാലെ പ്രിയങ്കയും ഗര്‍ഭിണിയാണെന്ന വാര്‍ത്ത വരാന്‍ പോവുകയാണെന്ന് ഈ ചിത്രത്തിന് ചിലര്‍ ക്യാപ്ഷനിട്ടിരിക്കുകയാണ്. രസകരമായ മറ്റൊരു കാര്യം ഗര്‍ഭിണികളായ നടിമാര്‍ മാത്രമല്ല ബോളിവുഡിലെ മുന്‍നിര നായകനായ രണ്‍വീര്‍ സിങ്ങും കറുപ്പില്‍ വെള്ള ഡോട്ടുള്ള വസ്ത്രം ധരിച്ചെത്തിയിരുന്നു. രണ്‍വീറിനൊപ്പം അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ ദീപികയ്ക്കും ഒരേ വസ്ത്രമുണ്ടെന്നുള്ളത് ചിത്രങ്ങളിലൂടെ വൈറലാവുകയാണ്. പ്രിയങ്ക ചോപ്രയ്ക്കും നിക്ക് ജോന്‍സിനും ഒപ്പം രണ്‍വീറും ദീപികയുമാണ് കുഞ്ഞിന് ജന്മം കൊടുക്കണമെന്നാണ് ആരാധകര്‍ പറയുന്നത്. അതുപോലെ ഇനി നടിമാര്‍ ഗര്‍ഭിണിയാണെന്ന് അറിയുമ്പോള്‍ ആദ്യം തിരഞ്ഞെടുക്കുന്ന വസ്ത്രം ഇതാണോ എന്ന സംശയങ്ങളും ഉയര്‍ത്തുന്നുണ്ട്.

  English summary
  Anushka Sharma's Pregnancy Revealed Black And White Dress Invites Trolls And Memes
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X