»   » രാത്രിയില്‍ ഞെട്ടി എഴുന്നേല്‍ക്കും! അനുഷ്‌ക ശര്‍മ്മയുടെ പരി ട്രെയിലര്‍ കണ്ടു നോക്കൂ..

രാത്രിയില്‍ ഞെട്ടി എഴുന്നേല്‍ക്കും! അനുഷ്‌ക ശര്‍മ്മയുടെ പരി ട്രെയിലര്‍ കണ്ടു നോക്കൂ..

Posted By: Akhila KS
Subscribe to Filmibeat Malayalam

ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മയുടെ ഏറ്റവും പുതിയ ചിത്രമാണ് പരി. ഹൊറര്‍ ചിത്രമായ പരിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. സ്‌ക്രീനിന് മുന്നിലിരിക്കുമ്പോള്‍ പോലും യാഥാര്‍ത്ഥ്യമെന്ന് തോന്നിക്കുന്ന സീനുകള്‍ ഉള്‍പ്പെടുത്തിയാണ് ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്. അതുമാത്രമല്ല, ചിത്രത്തില്‍ നായികയായി അഭിനയിക്കുന്ന അനുഷ്‌ക ശര്‍മ്മയെ ഇതുപോലെ ഒരു കഥാപാത്രമായി മുമ്പെങ്ങും കണ്ടിട്ടുണ്ടാകില്ല. അനുഷ്‌കയുടെ കഥാപാത്രത്തിന് പോലും ഭീകരമായ റിയാലിറ്റിയുണ്ട്.

മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ ലാലിനെക്കാള്‍ പ്രതിഫലം വാങ്ങിയ നായിക!!

അനുഷ്‌ക ശര്‍മ്മയുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത് വിട്ടത്. ചിത്രത്തിന്റെ പോസ്റ്റര്‍ കണ്ടാല്‍ പോലും ശരീരമൊന്ന് വിറച്ച് പോകും. ഹൃദയമിടിപ്പ് കൂടി കൂടി വരും. പറഞ്ഞ് അറിയുന്നതിനേക്കാള്‍ കണ്ട് അറിയുമ്പോള്‍ തന്നെയാണ് അതൊരു അനുഭവമാകുന്നത്. അതെ അനുഷ്‌ക ഷെട്ടിയുടെ പരി കണ്ടു തന്നെ അറിയും.

pari

നവാഗതനായ പ്രോസിറ്റ് റോയിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പരംപ്രതാ ചാറ്റര്‍ജി, രജത് കപൂര്‍, റിതാഭരി ചക്രവര്‍ത്തി എ്ന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് മാര്‍ച്ച് രണ്ടിന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുമെന്നാണ് അറിയുന്നത്.

English summary
anushka sharmas pari trailer out

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam