»   » പ്രഭാസിന് പിന്നാലെ അനുഷ്‌കയും ബോളിവുഡിലെ അവസരം ഉപേക്ഷിച്ചു! കാരണം ബാഹുബലി?

പ്രഭാസിന് പിന്നാലെ അനുഷ്‌കയും ബോളിവുഡിലെ അവസരം ഉപേക്ഷിച്ചു! കാരണം ബാഹുബലി?

Posted By:
Subscribe to Filmibeat Malayalam

ബാഹുബലിക്ക് ശേഷം പ്രഭാസിന്റെയും അനുഷ്‌കയുടെയും സമയം തെളിഞ്ഞിരിക്കുകയാണ്. രണ്ടു താരങ്ങളുടെയും ഡേറ്റ് കിട്ടുന്നതിന് വേണ്ടിയുള്ള പരക്കം പാച്ചിലിലാണ് നിര്‍മ്മാതാക്കള്‍. പ്രഭാസിന് ബോളിവുഡില്‍ നിന്നും നിരവധി ഓഫറുകളായിരുന്നു വന്നിരുന്നത്. അതു പോലെ തന്നെ അനുഷ്‌കയെ തേടിയും നിരവധി അവസരങ്ങള്‍ വന്നു കൊണ്ടിരിക്കുകയാണ്.

കുഞ്ചാക്കോ ബോബന്റെ ഒരു കഷ്ടപാട്! ചാക്കോച്ചന്‍ ഇനി മുതല്‍ ചിരിക്കാന്‍ പാടില്ല, കാരണമിതാണ്!!!

പ്രഭാസും അനുഷ്‌കയും ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാന്‍ പോവുകയാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ പ്രഭാസ് അവയെല്ലാം വേണ്ടെന്നു വെക്കുകയായിരുന്നു. പ്രഭാസിനെ അനുകരിച്ച് അനുഷ്‌കയും തന്റെ ബോളിവുഡിലെ അരങ്ങേറ്റത്തിന് തടസ്സം സൃഷ്ടിച്ചിരിക്കുകയാണ്.

ദേവസേനയുടെ അഭിനയം

ബാഹുബലിയിലെ ദേവസേനയുടെ വേഷത്തില്‍ മികച്ച അഭിനയം കാഴ്ചവെച്ചതാണ് അനുഷ്‌കയുടെ മാര്‍ക്കറ്റ് കൂടാന്‍ കാരണമായത്. അതോടെ നടിയുടെ ഡേറ്റ് കിട്ടാനായി സിനിമ നിര്‍മ്മാതാക്കള്‍ ക്യൂ നില്‍ക്കേണ്ട അവസ്ഥയാണ്.

അനുഷ്‌കയ്ക്ക് വേണ്ടി തിരക്കഥയൊരുക്കി സംവിധായകന്‍

അനുഷ്‌കയ്ക്ക് വേണ്ടി സംവിധായകന്‍ ഇ നവാസ് തിരക്കഥയെഴുതിയിരിക്കുകയാണ്. കഥ അനുഷ്‌കയ്ക്ക് ഇഷ്ടപ്പെടുകയും ചെയ്തിരുന്നു. എന്നാലിപ്പോള്‍ പ്രതിസന്ധി ഘട്ടത്തിലായിരിക്കുകയാണ് സംവിധായകന്‍.

അനുഷ്‌ക ആണ് ഇതിന് പറ്റിയാള്‍

ഇന്നത്തെ പ്രമുഖ നടികളില്‍ മുന്നില്‍ നില്‍ക്കുന്നയാളാണ് അനുഷ്‌ക ശര്‍മ്മ. തന്റെ പുതിയ സിനിമയിലെ കഥാപാത്രം ചെയ്യാന്‍ പറ്റിയ ആള്‍ അനുഷ്‌കയാണ്. അതിനാലാണ് ഞങ്ങള്‍ അനുഷ്‌കയെ തിരഞ്ഞെടുത്തതെന്നാണ് സംവിധായകന്‍ പറയുന്നത്.

റിമേക്ക് സിനിമയല്ല

സിനിമക്ക് വേണ്ടി പുതിയതായി എഴുതി തയ്യാറാക്കിയ കഥയാണെന്നും ഇത് ഒരിക്കലും റിമേക്ക് അല്ലെന്നുമാണ് സംവിധായകന്‍ പറയുന്നത്. ജുവൈനല്‍ എന്ന് സിനിമക്ക് പേരിട്ടതായും സംവിധായകന്‍ പറയുന്നു.

സ്ത്രീ കേന്ദ്രീകൃത സിനിമയല്ല

സിനിമയില്‍ ഒന്നിലധികം കഥകള്‍ പറയുന്നുണ്ടെന്നും ഇത് ഒരു സ്ത്രീ കേന്ദ്രീകൃത സിനിമയല്ലെന്നും സംവിധായകന്‍ പറയുന്നു. അതെല്ലാം കഥയുടെ ക്ലൈമാക്‌സിലേക്കാണ് ഒരുക്കിയിരിക്കുന്നതെന്നും സംവിധായകന്‍ വ്യക്തമാക്കുന്നു.

സിനിമയില്‍ നിന്നും മാറിയത് എന്തിന്

അനുഷ്‌ക ബോളിവുഡിലെ അരങ്ങേറ്റ ചിത്രമായിട്ടും അതില്‍ നിന്നും മാറി നില്‍ക്കുന്നത് എന്തിനാണെന്ന് ഇനിയും വ്യക്തമായിട്ടില്ല. പ്രഭാസ് ബോളിവുഡില്‍ നിന്നും പിന്മാറിയതിന് പിന്നാലെ തന്നെയാണ് അനുഷ്‌കയും മാറിയിരിക്കുന്നത്. പിന്നില്‍ മറ്റെന്തെങ്കിലും കാര്യമുണ്ടോന്ന് നടി ഇനിയും വ്യക്തമാക്കിയിട്ടില്ല.

English summary
Anushka Shetty's Bollywood Debut Gets Cancelled; Is Baahubali 2 The Reason?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam