For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കാമുകിയുമായി 21 വയസ്സിന്റെ പ്രായ വ്യത്യാസം; അവളുടെ ഊർജം തന്നിലേക്കുമെത്തിയെന്ന് അർബാസ് ഖാൻ

  |

  ബോളിവുഡ് താരങ്ങളുടെ പ്രണയ ജീവിതം എപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. അടുത്ത കാലത്തായി പങ്കാളികൾ തമ്മിലുള്ള പ്രായ വ്യത്യാസവും വലിയ തോതിൽ സോഷ്യൽ മീഡിയ ചർച്ചകൾക്ക് കാരണം ആവാറുണ്ട്. പ്രിയങ്ക ചോപ്ര-നിക് ജോനാസ്, മലൈക അറോറ-അർജുൻ കപൂർ, സുസ്മിത സെൻ- മുൻ കാമുകൻ റൊഹ്മാൻ ഷാൾ തുടങ്ങിയ താരങ്ങളുടെ പ്രായ വ്യത്യാസം ഇത്തരത്തിൽ ചർച്ച ആയിട്ടുണ്ട്.

  Also Read: തമിഴ് സിനിമയിൽനിന്ന് ക്ഷണം വന്നപ്പോൾ പ്രണവ് ചെയ്യുന്നില്ലെന്ന് പറഞ്ഞു, കാരണമിതാണ്!; വിനീത് ശ്രീനിവാസൻ പറയുന്നു

  നടനും നിർമാതാവും ആയ അർബാസ് ഖാനും ഇത്തരത്തിൽ വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്. 55 കാരനായ അർബാസ് ഖാന്റെ കാമുകിയായ ഇറ്റാലിയൻ നടി ജോർജിയ ആൻഡ്ര്യാനയ്ക്ക് ഇദ്ദേഹത്തേക്കാൾ 21 വയസ് കുറവാണ്. മലൈക അറോറയുടെ മുൻ ഭർത്താവ് ആണ് അർബാസ് ഖാൻ. മലൈകയിൽ ഇദ്ദേഹത്തിന് ഒരു മകനും ഉണ്ട്. ഇപ്പോഴിതാ കാമുകിയുമായുള്ള പ്രായവ്യത്യാസത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് അർബാസ് ഖാൻ.

  'അവൾ വളരെ നല്ല പെൺകുട്ടി ആണ്. ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആണ്. അവളിൽ ആഹ്ലാദം ഉണ്ട്. ഊർജം ഉണ്ട്. ആ ഊർജം ചിലപ്പോൾ എനിക്കും ലഭിക്കുന്നു. ആളുകൾ പരസ്പരം തങ്ങളുടെ എനർജി കൈമാറുന്നു. അത് നിങ്ങളുടെ ജീവിതത്തിലേക്ക് ആരാണ് വരുന്നത്, ഏത് സമയത്താണ് വരുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും'

  'ഞങ്ങൾക്കിടയിൽ വലിയ പ്രായ വ്യത്യാസം ഉണ്ട്. പക്ഷെ ഞങ്ങൾ രണ്ട് പേർക്കും അത് അനുഭവപ്പെട്ടിട്ടില്ല. അവളുമായി ചെറിയ കാലത്തേക്കുള്ള ബന്ധം ആയേനെ'

  'ഒരു ബന്ധത്തിലാവുമ്പോൾ അതിനെ ദീർഘകാല അടിസ്ഥാനത്തിൽ നോക്കേണ്ടതില്ല. പക്ഷെ എത്ര നാൾ ആ ബന്ധം നീളുന്നുവോ ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടി വരും. ഈ ബന്ധം എങ്ങനെ മുന്നോട്ട് കൊണ്ടു പോവാം എന്ന് ആലോചിക്കുന്ന ഒരു ഘട്ടത്തിലാണ് ഞങ്ങളുള്ളത്. അതേപറ്റി ഇപ്പോൾ സംസാരിക്കുന്നത് വളരെ നേരത്തെ ആയിപ്പോവും,' അർബാസ് ഖാൻ പറഞ്ഞു. താരം വിവാഹക്കാര്യമാണോ ഉദ്ദേശിച്ചതെന്ന ചോദ്യവും ഉയരുന്നുണ്ട്.

  2017 ലാണ് അർബസ് ഖാൻ മലൈക അറോറയുമായുള്ള വിവാഹം ബന്ധം വേർപെടുത്തുന്നത്. ഇതിന് ശേഷം അർജുൻ കപൂറും മലൈകയും തമ്മിൽ അടുത്തു. അർബാസിനും മലൈകയ്ക്കും അർഹാൻ എന്ന കൗമാരക്കാരനായ മകനുമുണ്ട്. ബോളിവുഡ് നടൻ സൽമാൻ ഖാന്റെ സഹോദരനാണ് അർബാസ് ഖാൻ.

  1998 ലാണ് മലൈകയുമായി അർബാസ് വിവാഹം കഴിക്കുന്നത്. പ്രണയ വിവാഹമായിരുന്നു. എന്നാൽ 18 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം മലൈകയും അർബാസും വേർപിരിഞ്ഞു.

  മലൈകയ്ക്ക് ഇപ്പോഴത്തെ കാമുകൻ അർജുൻ കപൂറുമായി 12 വയസിന്റെ പ്രായ വ്യത്യാസം ഉണ്ട്. 49 കാരിയാണ് മലൈക. 37 കാരനാണ് അർജുൻ കപൂർ. പ്രായത്തെക്കുറിച്ചുള്ള പരിഹാസത്തിനെതിരെ നേരത്തെ മലൈക അറോറ പ്രതികരിച്ചിട്ടുണ്ട്.

  നിർഭാഗ്യവശാൽ കാലത്തിനനുസരിച്ച് പുരോഗമിക്കാൻ വിസമ്മതിക്കുന്ന സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത്. പ്രായമുള്ള ഒരു പുരുഷൻ ചെറുപ്പക്കാരിയായ പെൺകുട്ടിയെ പ്രണയിച്ചാൽ അത് വാഴ്ത്തപ്പെടും. പക്ഷെ സ്ത്രീക്കാണ് പ്രായക്കൂടുതൽ എങ്കിൽ അവളെ എന്തിനും തുനിഞ്ഞ സ്ത്രീയെന്നും കിളവിയെന്നും വിളിച്ച് അധിക്ഷേപിക്കുമെന്നുമായിരുന്നു മലൈക പറഞ്ഞത്.

  Read more about: arbaaz khan
  English summary
  Arbaaz Khan About Age Difference With Girlfriend Giorgia Andriani; Says She Share Her Energy To Him
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X