»   » നടി സൊനാക്ഷിക്ക് വിവാഹ നിശ്ചയം ? വരന്‍ ബോളിവുഡില്‍ നിന്നു തന്നെ!!

നടി സൊനാക്ഷിക്ക് വിവാഹ നിശ്ചയം ? വരന്‍ ബോളിവുഡില്‍ നിന്നു തന്നെ!!

By: Gowthamy
Subscribe to Filmibeat Malayalam

മുംബൈ: ബോളിവുഡ് സുന്ദരി സൊനാക്ഷി സിന്‍ഹയുടെ വിവാഹ നിശ്ചയം ഉടന്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ബോളിവുഡ് മാനേജര്‍ ബണ്ടി സജ്‌ദേഹ് ആണ് വരനെന്നാണ് സൂചനകള്‍. ഇരുവരും പ്രണത്തിലായിരുന്നുവെന്ന് നേരത്തെ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. അതേസമയം വിവാഹ നിശ്ചയം സംബന്ധിച്ച വാര്‍ത്തകള്‍ ഔദ്യോഗികമായി ആരും സ്ഥിരീകരിച്ചിട്ടില്ല.

പ്രണയ വാര്‍ത്തകള്‍ സൊനാക്ഷിയും ബണ്ടിയും ഇതുവരെ തുറന്ന് പറഞ്ഞിട്ടുമില്ല. സൊനാക്ഷിയും ബണ്ടിയും കൂടുതല്‍ സമയവും ഒന്നിച്ചാണെന്നാണ് പാപ്പരാസികള്‍ പറയുന്നത്. കൂടാതെ സൊനാക്ഷി അടുത്ത കാലത്തായി സല്‍മാന്‍ ഖാന്റെ കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തുകയാണെന്നും പാപ്പരാസികള്‍ പറയുന്നു. സല്‍മാന്റെ സഹോദന്‍ സൊഹൈലിന്റെ ഭാര്യ സീമ ഖാന്റെ സഹോദരനാണ് ബണ്ടി. ഇവയൊക്കെയാണ് ഇരുവരും പ്രണയത്തിലാണെന്ന സൂചനകള്‍ നല്‍കുന്നതെന്നാണ് പാപ്പരാസികള്‍ പറയുന്നത്.

sonakshi

വിവാഹ നിശ്ചയം ഈ വര്‍ഷം തന്നെ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2012 മുതലാണ് ബണ്ടിയും സൊനാക്ഷിയും ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. കഴിഞ്ഞ കുറച്ച് മാസം മുതലാണ് ഇരുവരെയും കൂടുതലായി ഒന്നിച്ച് കാണാന്‍ തുടങ്ങിയത്.

പല നടികളെയും ബണ്ടിയെയും ചേര്‍ത്ത് നേരത്തെ തന്നെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. സുസ്മിത സെന്‍, ദിയ മിര്‍സ , നേഹ ദുപിയ എന്നിവരുമായി ബണ്ടി പ്രണയത്തിലായിരുന്നുവെന്ന് പാപ്പരാസികള്‍ പറഞ്ഞിരുന്നു. ഇതില്‍ ഒടുവിലത്തേതാണ് സൊനാക്ഷി സിന്‍ഹ.

ഒരു തവണ വിവാഹിതനായ ആളാണ് ബണ്ടി. ഒപ്പം ജോലി ചെയ്തിരുന്ന അംബിക ചൗഹാനായിരുന്നു ബണ്ടിയുടെ ആദ്യ ഭാര്യ. വിവാഹം കഴിഞ്ഞ് നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും വിവാഹ മോചിതരായി.

English summary
Bunty and Sonakshi Sinha are in a steady relationship, and even though neither has spoken about it openly, Bunty may soon put a ring on it
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam