»   » സഹോദരിമാര്‍ക്കായി ഡിന്നറൊരുക്കി അര്‍ജുന്‍ കപൂര്‍, പിണക്കമൊക്കെ ഇനി പഴങ്കഥ!

സഹോദരിമാര്‍ക്കായി ഡിന്നറൊരുക്കി അര്‍ജുന്‍ കപൂര്‍, പിണക്കമൊക്കെ ഇനി പഴങ്കഥ!

Written By:
Subscribe to Filmibeat Malayalam

ബോണി കപൂറിന്റെ ജീവിതത്തിലേക്ക് ശ്രീദേവി എത്തിയതോടെ അനാഥമായിപ്പോയതാണ് ആദ്യ ഭാര്യയായ മോണയുടെയും മക്കളുടെയും ജീവിതം. മോണയുടെ മക്കളായ അര്‍ജുനും അന്‍ഷുലയും ശ്രീദേവിയെ അംഗീകരിച്ചിരുന്നില്ല. കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് മോണ അന്തരിച്ചപ്പോള്‍ പോലും ബോണി കപൂറിനൊപ്പം പോരാന്‍ അര്‍ജുനും അന്‍ഷുലയും തയ്യാറായിരുന്നില്ല. അര്‍ധ സഹോദരിമാരായ ജാന്‍വിയോടും ഖുഷിയോടും അര്‍ജുനും അന്‍ഷുലയും അധികം സംസാരിക്കാറുമുണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഇതെല്ലാം മാറിയിരിക്കുകയാണ്. ദുബായില്‍ വെച്ച് മരണപ്പെട്ട ശ്രീദേവിയുടെ വിയോഗവാര്‍ത്ത അറിഞ്ഞപ്പോള്‍ ചിത്രീകരണം നിര്‍ത്തിവെച്ചാണ് അര്‍ജുന്‍ കപൂര്‍ മുംബൈയിലേക്ക് പറന്നെത്തിയത്.

വസ്ത്രമഴിച്ച് ശരീരഭാഗം തുറന്നുകാണിക്കാന്‍ ആവശ്യപ്പെട്ടു, നടിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍!

ഐശ്വര്യ റായി നിരസിച്ച ചിത്രങ്ങളിലൂടെ കരിഷ്മ കപൂര്‍ സ്റ്റാറായി, ഉപേക്ഷിച്ചതില്‍ സങ്കടമില്ലെന്ന് താരം!

ശ്രീദേവിയുടെ വിയോഗത്തെ തുടര്‍ന്ന് ആകെ തകര്‍ന്നുപോയ കുടുംബത്തിന് ആശ്വാസം പകര്‍ന്ന് അര്‍ജുന്‍ കപൂറും അന്‍ഷുലയും ഒപ്പമുണ്ടായിരുന്നു. വൈരാഗ്യം മറന്ന് ഓടിയെത്തിയ അര്‍ജുനെ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. മാതൃകപരമായ പ്രവര്‍ത്തനമാണ് താരപുത്രന്‍ നടത്തിയതെന്നായിരുന്നു പലരും അഭിപ്രായപ്പെട്ടത്. ആദ്യ സിനിമയായ ധടക്കുമായി ബന്ധപ്പെട്ട തിരക്കുകളിലായിരുന്നു ജാന്‍വി കപൂര്‍. ദുബായിലെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ ജാന്‍വി പോയിരുന്നില്ല. ഖുഷിക്കും ബോണി കപൂറിനുമൊപ്പമായിരുന്നു ശ്രീദേവി യാത്രയായത്. സഹോദരിക്കൊപ്പം കൂടുതല്‍ ദിവസം ചെലവഴിക്കുന്നതിന് വേണ്ടിയാണ് ശ്രീദേവി ദുബായില്‍ തുടര്‍ന്നത്. മകള്‍ക്ക് വേണ്ടി പ്രത്യേക ഷോപ്പിംഗ് നടത്താനും താരം തീരുമാനിച്ചിരുന്നു. എന്നാല്‍ അതിനിടയിലാണ് ഹൃദയാഘാതത്തിന്റെ രൂപത്തില്‍ മരണമെത്തിയത്. താരത്തിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ ആരാധകരും സിനിമാലോകവും ഒരുപോലെ തേങ്ങിയിരുന്നു.

Jhanvi Kapoor

സഹോദരിമാര്‍ക്കായി അര്‍ജുന്‍ കപൂര്‍ കഴിഞ്ഞ ദിവസം വിരുന്ന് സംഘടിപ്പിച്ചിരുന്നു. ബോണി കപൂറിനൊപ്പമാണ് ജാന്‍വിയും ഖുഷിയുമെത്തിയത്. വിരുന്നിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. ജാന്‍വിയുടെ പിറന്നാള്‍ ദിനത്തില്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് അന്‍ഷുലയായിരുന്നു. സഹോദരന്റെ ഉത്തരവാദിത്തത്തോടെയാണ് അര്‍ജുന്‍ എല്ലാ കാര്യങ്ങളും നിര്‍വഹിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ജാന്‍വിയെ അപമാനിക്കാന്‍ ശ്രമിച്ചയാള്‍ക്ക് ചുട്ടമറുപടി നല്‍കി അന്‍ഷുലയും രംഗത്തെത്തിയിരുന്നു.

English summary
Janhvi And Khushi Dine With Brother Arjun And Dad Boney Kapoor.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X