For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അമ്മയില്ലാത്ത ആറ് വര്‍ഷങ്ങള്‍, അമ്മയെ ഓര്‍ക്കാത്ത ഒരു ദിനവുമില്ല, വികാരഭരിതനായി അര്‍ജുന്‍ കപൂര്‍!

  |
  അമ്മയില്ലാത്ത ആറ് വർഷങ്ങൾ, അർജുൻ കപൂറിന്റെ ഹൃദയസ്പർശിയായ കുറിപ്പ് | filmibeat Malayalam

  ബോളിവുഡിലെ മാതൃക താരദമ്പതികളായ ബോണി കപൂറിന്റെയും ശ്രീദേവിയുടെയും പ്രണയത്തെക്കുറിച്ച് പറയുമ്പോള്‍ എപ്പോഴും പരമാര്‍ശിക്കപ്പെടുന്ന കുറച്ച് പേരുകളുണ്ട്. മോണയും മക്കളായ അര്‍ജുനും അന്‍ഷുലയേയും ഉപേക്ഷിച്ചാണ് ബോണി കപൂര്‍ ശ്രീദേവിയെ ജീവിതസഖിയാക്കിയത്. നിര്‍മ്മാതാവും സൂപ്പര്‍ താരവുമെന്നതിനെക്കാളുപരി ആ ബന്ധം പ്രണയമായി മാറിയപ്പോള്‍ ഇരുവരും വിവാഹിതരാവാന്‍ തീരുമാനിക്കുകയായിരുന്നു. ബോണി കപൂര്‍ തന്നെയാണ് മോണയോട് താന്‍ ശ്രീദേവിയെ വിവാഹം ചെയ്യുകയാണെന്ന് വ്യക്തമാക്കിയത്. ഇതോടെ മോണ വിവാഹ മോചനം നേടി.

  Yodha: ചിത്രീകരണം തുടങ്ങി 3ാം ദിവസം പുറത്താക്കി, മോഹന്‍ലാലിന്‍റെ നായികയുടെ വെളിപ്പെടുത്തല്‍!

  വിവാഹ മോചനത്തിന് ശേഷം അമ്മയ്‌ക്കൊപ്പം കഴിയാനാണ് അര്‍ജുനും അന്‍ഷുലയും താല്‍പര്യപ്പെട്ടത്. അസുഖ ബാധിതയായ അമ്മയ്‌ക്കൊപ്പം അവസാനം വരെ ഇരുവരുമുണ്ടായിരുന്നു. ക്യാന്‍സര്‍ രോഗത്തെ തുടര്‍ന്ന് 2012 ലാണ് മോണ കപൂര്‍ മരിച്ചത്. മോണയുടെ മരണത്തിന് ശേഷം ബോണി കപൂറും ശ്രീദേവിയും അര്‍ജുനെയും അന്‍ഷുലയേയും തങ്ങളോടൊപ്പം കൊണ്ടുവരാന്‍ ശ്രമിച്ചിരുന്നുവെങ്കിലും ഇരുവരും വിസമ്മതം പ്രകടിപ്പിച്ചതോടെ അവര്‍ പിന്‍വാങ്ങുകയായിരുന്നു. താന്‍ സിനിമയില്‍ അഭിനയിച്ച് താരമായി മാറിയത് കാണാന്‍ കാത്തുനില്‍ക്കാതെ യാത്രയായ അമ്മയെക്കുറിച്ച് അര്‍ജുന്‍ എഴുതിയ ഹൃദയസ്പര്‍ശിയായ കുറിപ്പ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

  Manju warrier: മഞ്ജു വാര്യര്‍ ഇനി ആര്‍ക്കൊപ്പം? കരിയറില്‍ കാത്തിരിക്കുന്നത് വന്‍വെല്ലുവിളികള്‍?

  ആറ് വര്‍ഷമായെന്ന് വിശ്വസിക്കാനാവുന്നില്ല

  ആറ് വര്‍ഷമായെന്ന് വിശ്വസിക്കാനാവുന്നില്ല

  അന്‍ഷുലയേയും തന്നെയും തനിച്ചാക്കി അമ്മ പോയിട്ട് ആറ് വര്‍ഷമായെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല. പിന്നിട്ട ഓരോ ദിനങ്ങളിലും അമ്മയെക്കുറിച്ച് ഓര്‍ക്കാറുണ്ട്. അമ്മയെ ഓര്‍ക്കാത്ത ഒരു കാര്യം പോലും ഇതുവരെ ജീവിതത്തില്‍ സംഭവിച്ചിട്ടില്ല. മോണയുടെ ആറം ചരമവാര്‍ഷിക ദിനത്തില്‍ അര്‍ജുന്‍ പോസ്റ്റ് ചെയ്ത കുറിപ്പ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. അമ്മയ്‌ക്കൊപ്പം നില്‍ക്കുന്ന മനോഹരമായൊരു ചിത്രവും ഇന്‍സ്റ്റഗ്രാമില്‍ ഈ താരപുത്രന്‍ പങ്കുവെച്ചിട്ടുണ്ട്. വൈകാരികമായൊരു കുറിപ്പാണ് അര്‍ജുന്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്.

  പുതിയ സിനിമയുടെ ലൊക്കേഷനില്‍

  പുതിയ സിനിമയുടെ ലൊക്കേഷനില്‍

  പുതിയ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് പട്യാലയിലാണ് താന്‍ ഇപ്പോള്‍. ലൊക്കേഷനിലെ മനോഹരമായ കാഴ്ചകള്‍ കാണുമ്പോള്‍ അവയുടെ ഫോട്ടോയെടുത്ത് എത്ര മനോഹരമാണെന്ന് കാണിച്ച് തരാന്‍ അമ്മ കൂടെയുണ്ടായിരുന്നുവെങ്കില്‍ എന്ന് താന്‍ ആഗ്രഹിച്ചു പോവുകയാണ്. താന്‍ സിനിമയില്‍ അഭിനയിച്ച് താരമായി മാറിയതോ, തന്റെ സിനിമ കാണാനായി റെഡ് കാര്‍പ്പറ്റില്‍ അമ്മയുടെ ഒപ്പം നടക്കാനും ആഗ്രഹിച്ചുപോകുന്നു. ഇതുവരെ അഭിനയിച്ച ചിത്രങ്ങളിലെല്ലാം അമ്മയുടെ അദൃശ്യമായ പിന്തുണയും സാന്നിധ്യവും തനിക്കൊപ്പമുണ്ടായിരുന്നുവെന്നും അര്‍ജുന്‍ കുറിച്ചിട്ടുണ്ട്.

  ഞങ്ങളോടൊപ്പമുണ്ടെന്ന് വിശ്വസിക്കുന്നു

  ഞങ്ങളോടൊപ്പമുണ്ടെന്ന് വിശ്വസിക്കുന്നു

  സിനിമാജീവിതത്തിലായാലും വ്യക്തി ജീവിതത്തിലായാലും അമ്മ തനിക്കും അന്‍ഷുലയ്ക്കും ഒപ്പം ഉണ്ടെന്നാണ് വിശ്വസിക്കുന്നത്. ഇതുവരെയായി ഒന്‍പത് സിനിമകളിലാണ് ഈ താരപുത്രന്‍ അഭിനയിച്ചത്. കുട്ടിക്കാലം മുതല്‍ക്കെ അമ്മയുമായി നല്ല കൂട്ടാണ് അര്‍ജുന്‍. തങ്ങളെ ഉപേക്ഷിച്ച് പോവാന്‍ അച്ഛന്‍ തീരുമാനിച്ചപ്പോഴും അമ്മയ്‌ക്കൊപ്പം തുടരാനായിരുന്നു ഇരുവരും തീരുമാനിച്ചത്. അമ്മ നല്‍കിയ നിര്‍ദേശവും പാഠവുമാണ് ഇന്നും പിന്തുടരുന്നത്. അമ്മയ്ക്ക് ഇഷ്ടമില്ലാത്ത ഒരു കാര്യവും ഇതുവരെ ചെയ്തിട്ടില്ലെന്നും അര്‍ജുന്‍ പറയുന്നു.

  കൂടെയുണ്ടായിരുന്നുവെങ്കില്‍

  കൂടെയുണ്ടായിരുന്നുവെങ്കില്‍

  ജീവിതത്തില്‍ പല സന്ദര്‍ഭങ്ങളിലും അമ്മ കൂടെയുണ്ടായിരുന്നുവെങ്കില്‍ എന്ന് ആഗ്രഹിച്ചുപോയിട്ടുണ്ട്. അമ്മ പോയതിന് ശേഷം ഒരുപാട് കാര്യങ്ങള്‍ സംഭവിച്ചു. പല കാര്യങ്ങള്‍ക്ക് വേണ്ടിയും അമ്മയെ സമീപിക്കണമെന്ന് തോന്നിയിരുന്നു. അമ്മ പഠിപ്പിച്ച ഓരോ കാര്യവും പിന്തുടര്‍ന്നാണ് ഇന്നും ജീവിക്കുന്നത്. അമ്മ എവിടെയായിരുന്നാലും പുഞ്ചിരിക്കുക. അമ്മയുടെ സ്‌നേഹവും ഊര്‍ജവും
  തങ്ങള്‍ക്ക് പകര്‍ന്ന് നല്‍കണം. അന്‍ഷുലയുടെയും തന്റെയും ജീവിതത്തില്‍ അതില്ലാതെ നടക്കില്ലെന്ന് ദൈവത്തിന് തന്നെ അറിയാമെന്നും താരപുത്രന്‍ കുറിച്ചിട്ടുണ്ട്.

  സിനിമാ അരങ്ങേറ്റത്തിന് കാത്തുനില്‍ക്കാതെ

  സിനിമാ അരങ്ങേറ്റത്തിന് കാത്തുനില്‍ക്കാതെ

  ജാന്‍വിയുടെ അരങ്ങേറ്റത്തിന് കാത്തുനില്‍ക്കാതെയാണ് ശ്രീദേവി വിട വാങ്ങിയത്. അര്‍ജുന്റെ ജീവിതത്തിലും ഇത് തന്നെയായിരുന്നു സംഭവിച്ചത്. അര്‍ജുന്‍ അഭിനയിച്ച സിനിമ കാണാനുള്ള യോഗം മോണയ്ക്കില്ലായിരുന്നു. ഇക്കാര്യത്തില്‍ താരപുത്രന്‍ അതീവ ദു:ഖിതനായിരുന്നു. ആദ്യ സിനിമ മുതല്‍ മികച്ച സ്വീകാര്യതയാണ് ഈ താരപുത്രന് ലഭിച്ചത്. ആരാധക പിന്തുണയിലും ഏറെ മുന്നിലാണ് അര്‍ജുന്‍ കപൂര്‍. ശ്രീദേവിയുമായുള്ള ബോണി കപൂറിന്റെ വിവാഹത്തിനോട് അര്‍ജുനും സഹോദരിക്കും താല്‍പര്യമുണ്ടായിരുന്നില്ല. ശ്രീദേവിയുടെ വരവിന് ശേഷം ഇരുവരും ബോണി കപൂറുമായും അകന്നിരുന്നു. അമ്മ മരിച്ചപ്പോള്‍ അദ്ദേഹം ഇവരെ കൂടെ കൂട്ടാന്‍ ശ്രമിച്ചിരുന്നുവെങ്കിലും ഇരുവരു പോയിരുന്നില്ല.

  ശ്രീദേവിയുടെ വരവ്

  ശ്രീദേവിയുടെ വരവ്

  മോണയും ബോണി കപൂറും തമ്മില്‍ പത്ത് വയസ്സിന്റെ വ്യാത്യാസമുണ്ടായിരുന്നു. പല കാര്യങ്ങളിലും താന്‍ അദ്ദേഹത്തിന്റെ അഭിപ്രായം ആരാഞ്ഞിരുന്നുവെന്നും വിവാഹ ശേഷമാണ് തനിക്ക് പക്വത കൈവന്നതെന്നും മോണ മുന്‍പ് അഭിമുഖങ്ങളില്‍ വ്യക്തമാക്കിയിരുന്നു. സുഖകരമായി കുടുംബജീവിതം തുടരുന്നതിനിടയിലാണ് താന്‍ ശ്രീദേവിയുമായി പ്രണയത്തിലാണെന്നും അവരെ വിവാഹം ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം തുറന്നുപറഞ്ഞത്. ഇതോടെ അദ്ദേഹത്തില്‍ നിന്നും അകലുകയായിരുന്നു. മാനസികമായി ആകെ തകര്‍ന്നുപോയിരുന്നു ആ സമയത്തെന്നും മോണ പറഞ്ഞിരുന്നു.

  അര്‍ജുന്റെ പ്രതികരണം

  അര്‍ജുന്റെ പ്രതികരണം

  ശ്രീദേവിയെക്കുറിച്ചും മക്കളായ ജാന്‍വിയേയും ഖുഷിയേയും കുറിച്ച് അര്‍ജുനോട് ചോദിച്ചപ്പോള്‍ അവര്‍ തന്റെ ആരുമല്ലെന്ന തരത്തിലായിരുന്നു അര്‍ജുന്‍ ആദ്യം പ്രതികരിച്ചിരുന്നത്. ഒരിക്കലും അവരെ രണ്ടാനമ്മയായി കരുതാന്‍ അര്‍ജുനും അന്‍ഷുലയും തയ്യാറായിരുന്നില്ല. ജാന്‍വിയും ഖുഷിയും തങ്ങളുടെ ആരുമല്ലെന്നുമായിരുന്നു താരപുത്രന്‍ വ്യക്തമാക്കിയിരുന്നത്. ജീവിതത്തില്‍ ആകെ തകര്‍ന്നുപോയ സമയത്തും ശ്രീദേവിക്കും കുടുംബത്തിനുമൊപ്പം ചേരാന്‍ ഇരുവരും തയ്യാറായിരുന്നില്ല. സുഗമമായി നീങ്ങിയിരുന്ന തങ്ങളുടെ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തതും അമ്മയെ അച്ഛന്‍ ഉപേക്ഷിച്ചതിന് പിന്നിലും ശ്രീദേവിയാണെന്ന ധാരണയിലായിരുന്നു ഇരുവരും.

  ശ്രീദേവിയുടെ വിയോഗത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍

  ശ്രീദേവിയുടെ വിയോഗത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍

  ബോണി കപൂറിന്റെ അനന്തരവനായ മോഹിത് മര്‍വെയുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് ശ്രീദേവി ദുബായിലേക്ക് പോയത്. ധടക്കിന്റെ തിരക്കിലായതിനാല്‍ ജാന്‍വി ഇവര്‍ക്കൊപ്പം പോയിരുന്നില്ല. വിവാഹ ചടങ്ങുകള്‍ പൂര്‍ത്തിയായതോടെ ബോണി കപൂറും ഇളയ മകള്‍ ഖുഷിയും മുംബൈയിലേക്ക് തിരിച്ചുപോന്നിരുന്നു. സഹോദരിക്കൊപ്പം കൂടുതല്‍ ദിവസം ചെലവഴിക്കുന്നതിന് വേണ്ടി താരം ദുബായില്‍ തുടരാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ അതിനിടയിലാണ് അപ്രതീക്ഷിതമായി ഹൃദയാഘാതത്തിന്റെ രൂപത്തില്‍ മരണമെത്തിയത്.

  അര്‍ജുന്‍ പറന്നെത്തി

  അര്‍ജുന്‍ പറന്നെത്തി

  സിനിമയുമായി ബന്ധപ്പെട്ട് തിരക്കിലായിരുന്ന അര്‍ജുന്‍ കപൂര്‍ ചിത്രീകരണം നിര്‍ത്തിവെച്ച് മുംബൈയിലേക്ക് തിരിച്ചെത്തുകയും ബോണി കപൂറിനും ജാന്‍വിക്കും ഖുഷിക്കും ആശ്വാസം പകരുകയും ചെയ്തിരുന്നു. അന്‍ഷുലയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. താരപുത്രന്റെ പെരുമാറ്റത്തെ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയയിലൂടെ നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. പഴയെ വൈരാഗ്യമെല്ലാം മാറ്റി വെച്ച് ഇപ്പോള്‍ അര്‍ജുനും സഹോദരിയും ഈ കുടുംബത്തിനൊപ്പമുണ്ട്. ജാന്‍വിയുടെ പിറന്നാള്‍ ദിനത്തില്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് അന്‍ഷുലയായിരുന്നു.

  അര്‍ജുന്റെ കുറിപ്പ് കാണൂ

  അര്‍ജുന്‍ കപൂറിന്റെ കുറിപ്പ് കാണൂ.

  English summary
  Arjun Kapoor Writes A Heartfelt Message For Mom Mona Kapoor On Her 6th Death Anniversary.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X